ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്
പൊട്ടൻ ക്ലീനർ
ഹോട്ടൽത്തൊഴിലാളി, ലോറി ക്ലീനർ, നൈറ്റ് വാച്ച്‌മാൻ, ബിൽ കലക്ടർ, പിയർലെസ് ഏജന്റ്, ട്യൂട്ടോറിയൽ മാഷ്, പത്രാധിപർ, പരസ്യസിനിമാ സംവിധായകൻ - പടച്ചവനേ, ഞാൻ ചെയ്ത ജോലികളൊക്കെ എഴുതിത്തീരാൻ ഒരുപാട് പേജ് വേണം. പത്രാധിപന്റെ ജോലിയൊഴിച്ച് മറ്റ് പണികളെടുക്കുമ്പോഴൊക്കെ ഞാൻ സ്ഥലത്തുണ്ടാവാറില്ലെന്നതാണ് വാസ്തവം. വേറെ ഏതോ ലോകത്താണ്. കെ.എൽ.സി. 1068 ലോറിയിലെ ക്ലീനർ പണിക്കിടയിൽ ഞാൻ ഞാനല്ലാതായപ്പോഴൊക്കെ മമ്മൂക്ക എന്ന ഡ്രൈവർ (എന്റെ ബന്ധു) ക്ഷമിച്ചു. അദ്ദേഹം സുഖമില്ലാതെ ഒരാഴ്‌ച കിടന്നപ്പോൾ ബദലായി ഒരു ഡ്രൈവർ ചാർജ...