Home Authors Posts by ശിഹാബ്‌, കൈപ്പുറം

ശിഹാബ്‌, കൈപ്പുറം

0 POSTS 0 COMMENTS

അവൾ

അവളൊരു കൊച്ചു സുന്ദരിയായിരുന്നു. ഒരു പകലു മുഴുവൻ വെയിലേറ്റ ക്ഷീണം ആ മുഖത്ത്‌ ഞാൻ കണ്ടു. അവളുടെ കയ്യിലെ കീറസഞ്ചിയിൽ പഴകിയൊരു വെളളപ്പാത്രവും, കുറേ വളപ്പൊട്ടുകളും പുറത്തേക്കു കാണാമായിരുന്നു. വിശപ്പിന്റെ ദൈന്യത ആ കണ്ണുകളിൽ... ജനിച്ച നിമിഷത്തെ അവളൊരു പക്ഷേ ശപിക്കുന്നുണ്ടാവാം. ടിനുമോളുടെ ബർത്ത്‌ഡേയ്‌ക്ക്‌ കേക്ക്‌ വാങ്ങാനെത്തിയ ഞാനാ കാഴ്‌ച മറന്ന്‌ ബേക്കറിയിലേക്കു കയറി. Generated from archived content: story2_nov.html Author: shihab_kaippuram

തീർച്ചയായും വായിക്കുക