ഷിബു പുഷ്‌കരന്‍
കള്ളന് കഞ്ഞിവെച്ചവന്‍
രാത്രി ഇരുട്ടില്‍ പൂച്ചയെപ്പോലെ അവന്‍ നടന്നു. അതെ നമ്മുടെ കഥാനായകന്‍ സാക്ഷാല്‍ കള്ളന്‍. പാതി തുറന്നു കിടന്ന വീടിന്റെ അടുക്കള വാതിലിലൂടെ പമ്മി, പമ്മി അകത്തു കടന്നു. ആരോ അകത്തെവിടെയോ ഉള്ളതിന്റെ ലക്ഷണം കള്ളനു തോന്നി. ഇവിടെ നിന്നും കാര്യമായെന്തെങ്കിലും കിട്ടും- അവന്റെ മനസു പറഞ്ഞു. കുളിമുറിയുടെ ഭാഗത്തെത്തിയപ്പോള്‍ അകത്താരോ കുളിക്കുന്നതിന്റെ ശബ്ദം കേട്ടു. ഏതെങ്കിലും സ്ത്രീ ഒറ്റയ്ക്കു താമസിക്കുന്ന വീടായിരിക്കുമോ? അവര്‍ സുന്ദരിയാണെങ്കില്‍ കുളിസീന്‍ ഒന്നു കണ്ടാലോ...? ചെറുപ്പത്തില്‍ പുഴക്കടവിലെ പൊന്തക്...