ഷെറീന യാസിർ
ഗൾഫ് ബാല്യങ്ങൾ
മകളെ ജീവനു തുല്യം സ്‌നേഹിച്ച രാജാവ് ഒരിക്കലവൾക്ക് നന്നായി സംസാരിക്കുന്ന, മധുരമായി പാട്ടു പാടുന്ന കിളിക്കുഞ്ഞിനെ സമ്മാനിച്ചു. പൊന്നു കൊണ്ടുണ്ടാക്കിയ കൂട്ടിലെ പഞ്ചവർണ്ണക്കിളി. സ്വർണ്ണപ്പാത്രങ്ങളിൽ പാലും പഴവും നൽകിയിട്ടും പാട്ടു പാടിയില്ല. നൃത്തം ചെയ്‌തില്ല. എപ്പോഴും വിഷാദഭാവം. ദേഷ്യവും നിരാശയും സഹിക്കവയ്യാതെ അവൾ ഒടുവിൽ കിളിയെ തുറന്നുവിട്ടു. പൂന്തോട്ടത്തിലേക്ക് പാറിപ്പോയ കിളി ആഹ്ലാദത്തോടെ പാട്ടുപാടാനും ചിറകിട്ടടിച്ച് തുളളിക്കളിക്കാനും തുടങ്ങി. പ്രവാസജീവിതത്തിന്റെ അസ്വാതന്ത്ര്യം അടിച്ചേൽപ്പിക്കപ...