Home Authors Posts by ഷെരീഫ എം.

ഷെരീഫ എം.

0 POSTS 0 COMMENTS
ജി.എൽ.പി. സ്‌കൂൾ അരിമ്പ്ര, അരിമ്പ്ര പി.ഒ., മലപ്പുറം - 673 638.

മൈന

നോമ്പുകാലത്ത്‌ വീടിന്‌ ഉച്ചവരെ ഉറക്കമാണ്‌. ഒച്ചയില്ല ആളനക്കമില്ല. കുപ്പക്കുഴിയിലൊന്നും ഇറച്ചിപ്പൊട്ടോ മീൻമുള്ളോ ഇല്ല. ഒത്താലൊരണ്ണാൻ കുഞ്ഞ്‌, അല്ലേലൊരു കിളിക്കുട്ടി,ചിലപ്പോ അതുമില്ല. വിശപ്പ്‌ ചുരമാന്തുമ്പോൾ വെറുതെ കറുകപ്പുല്ലിന്റെ ഇളംനാമ്പ്‌ കടിച്ചു ചവക്കും. ആളുകൾ പഴമൊഴി ഒന്നൂടെ മനസ്സിലുറപ്പിക്കും - ഗതികെട്ടാൽ പുലി പുല്ലും നിന്നും. ഒരു കറുമ്പിയായതോണ്ടാവും പൊടുന്നനെ കാണുമ്പോൾ ആളുകൾക്കൊരു ഞെട്ടലാണ്‌. ‘കുറുകെ കരിമ്പൂച്ച ചാടിയാൽ.... എന്ന ദൂർഭയമൊക്കെ ആളുകൾ മറന്നെന്ന്‌ തോന്നുന്നു. ചുറ്റുവട്ടത്തു...

കനവുകൾ പടിയിറങ്ങുമ്പോൾ

‘അമ്മേ, കുതിരയുടെ മുഖമായിരുന്നു അയാൾക്ക്‌, പിന്നെ പലർ; പന്നിയുടെ, ചെന്നായയുടെ, കഴുതപ്പുലിയുടെ ഒക്കെ മുഖങ്ങളുളളവർ. അവരെല്ലാരൂടെ എന്റെ വായ പൊത്തിപ്പിടിച്ചു. നിലവിളിക്കേണ്ടിയിരുന്നില്ല. അതോണ്ടാണല്ലോ ശ്വാസം കിട്ടാതെ കുറെനേരം പിടയേണ്ടിവന്നത്‌. പോലീസെന്നോട്‌ ആൾക്കൂട്ടത്തിനു മുന്നിൽ വച്ച്‌ ഇയാളാണോ ഇയാളാണോ എന്നു ചോദിച്ചില്ലേ. അപ്പോഴും പകപ്പോടെ ഞാൻ തിരഞ്ഞത്‌ ആ മുഖങ്ങളായിരുന്നു. കുതിരമുഖവും പുലിമുഖവുമൊക്കെ തേടി നടക്കുന്ന എന്നെ മൂക്കു ചുളിച്ചുനോക്കി പോലീസുകാരൻ പരിഹസിച്ചു-’മകൾക്കേയ്‌ ഭ്രാന്താ, മാന്യൻമാരെ ...

കടം

കടം വാങ്ങുമ്പോഴൊന്നും ഓർത്തതല്ല കുപ്പുസ്വാമി ഈ ദുരിതം. കണ്ണെത്താദേശമൊക്കെയും അന്ന്‌ കാൽകീഴിലായിരുന്നത്‌ കൊണ്ട്‌ ജനങ്ങളുടെ മുറുമുറുപ്പ്‌ വകവക്കേണ്ടിയിരുന്നില്ല. കടം തന്നവർ വെറ്റില മുറുക്കി ചുവന്ന വായിലെ തുപ്പൽ തെറിപ്പിച്ചുകൊണ്ട്‌ ചിരിച്ചു. ‘കുപ്പുസ്വാമീ നിങ്ങടെ നാട്‌, നിങ്ങടെ ആൾക്കാർ നന്നായാ നിങ്ങക്ക്‌ ഗുണം. ഞങ്ങളിങ്ങനെ കടം കൊടുക്കണത്‌ എല്ലാടേം നന്നാവട്ടേന്ന്‌ കരുതീട്ടന്നെ. പിന്നെ തിരിച്ചടക്കുമ്പോ ഇത്തിരി പലിശ അതിപ്പോ ബാങ്കിലായാലും വേണല്ലോ’. ഉണ്ണാനും ഉടുക്കാനും ഇല്ലാതിരുന്ന ജനത്തിന്‌ ജീവിത...

തീർച്ചയായും വായിക്കുക