ശാന്തി കൃഷ്ണ
സ്വപ്‍നശില
ഏതെങ്കിലും ഒക്കെ വഴികളിലൂടെ നീ എന്നെ കാണാൻ വരുമെന്ന് ഞാൻ നിനച്ചു...
പ്രതീക്ഷയോടെ ഏറെ നാൾ കാത്തിരുന്നു.
ഓരോ ദിനവും ഉറങ്ങിയുണരുന്നത് നിന്റെ ഓർമ്മകൾക്ക് വേണ്ടി മാത്രമായി.
അമ്പലപ്പറമ്പിലും പാലമരച്ചുവട്ടിലും എത്ര നേരം സമയം മറന്ന് നിന്നിരിക്കുന്നു.
ഒരിക്കൽ നീ കുപ്പിവളകൈയിൽ കടന്നു പിടിച്ചതു മറന്നു പോയോ
കൈത്തണ്ടയിലെ മുറിപ്പാട് ഇന്നും മായാതെ.
പാടവരമ്പത്തെ കോമരത്തെ കണ്ട് ഒളിച്ച എന്നെ അന്ന് നീ ഒരു പാട് കളിയാക്കി.
വള്ളക്കടവിൽ മറന്നു വെച്ചു പോയ പുസ്തകത്താളിൽ ഞാൻ വെച്ച മയിൽപ്പ...
കിളിമൊഴി
ദൂരെ എവിടെയോ
ഇരുന്ന് ഒരു കിളി ചിലച്ചു.
അപ്പോൾ മുതൽ മാത്രം
ഉൾക്കണ്ണുതുറന്ന്
ഞാൻ ചുറ്റും നോക്കി ...
അതുവരെയും
കാണാത്ത
എന്നെയാണു കണ്ടത്.
മായകൾനിറഞ്ഞ ലോകത്തുനിന്നു സ്വപ്നങ്ങൾ എന്നെ തേടിയെത്തി.
മനോഹരങ്ങളായ വർണ്ണങ്ങളിൽ മാത്രം മിഴിയൂന്നി നിന്നുപോയി.
ചിറകുകൾ വിരിച്ചു നൃത്തം വച്ച് അരികിലണഞ്ഞവയെ മാത്രം സ്വന്തമാക്കി.
പിന്നെയാണ്
ആ കിളിയെ ഓർമവന്നത്. തിരികെ നടന്നു... തേടിയലഞ്ഞു.
പക്ഷേ,
വഴിവക്കിലെങ്ങും ഒരു
കൊഞ്ചൽപോലും കേട്ടില്ല ...
ഏറെ നാളുകൾ കടന്...