ശങ്കരനാരായണൻ മലപ്പുറം
ഒന്നാംതരം പാഠം
“പ്രതിജ്ഞ വായിച്ചത് മതി കുട്ടാ. ഇതു നമുക്കു കാണാപ്പാഠമല്ലേ? വേറെ വല്ലതും വായിക്ക്”. “അമ്മേ, പ്രതിജ്ഞയുടെ താഴെ കൊടുത്തത് വായിക്കട്ടെ?” “ശരി” “പൊതുകിണറിൽ നിന്ന് വെള്ളമെടുത്തതിന് ദളിതനെ ചുട്ടുകൊന്നു” “ദൈവമേ! ഇതാണല്ലേ കാര്യം? ഇങ്ങനെയൊക്കെ എഴുതിയാൽ തമ്പ്രാക്കൾക്ക് രസിക്ക്വോ? വെറുതെയല്ല അവർ പത്തിവിടർത്തി ആടിയത്.” “അമ്മേ, ഇതും പ്രതിജ്ഞയും കൂട്ടിച്ചേർത്ത് ഞാനൊരു ചെറിയ പാഠമാക്കട്ടെ?” “ശരി” “ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്. ഞാൻ എന്റെ രാജ്യത്തെ സ്...
നല്ലോൻ
“ഓനാള് പാണനാണെങ്കിലും ഓൻ നല്ലോനാ” “ശെര്യാണ് ഗോപാലൻനായരേ. പക്ഷേങ്കി ചെൽപ്പണ്ട് ഓന് ങ്ങളെ ആൾക്കാരെ മാതിരിയൊരു സ്വഭാവം. വെല്യ ആളാവല്. അതായ്‌ക്ക് പറ്റാത്തത്....” Generated from archived content: story5_july20_07.html Author: shankaranarayanan_malappuram
വ്രതം
“ഞാൻ മാലയിട്ടിരിക്കയാണ്. വെജിറ്റേറിയൻ ഹോട്ടലായതുകൊണ്ടൊന്നും കാര്യമില്ല. വല്ല മാപ്ലയോ ചെർമനോ അണ്ണാച്ചിയോ കുളിക്കാതെ ഉണ്ടാക്കിയതായിരിക്കും. ഊണിപ്പോൾ വീട്ടിൽ നിന്നാ. അല്ല, നീ ഇതുവരെ വ്രതമെടുത്തിട്ടില്ലേ?” “വ്രതമെടുക്കണമെന്നുണ്ടായിരുന്നു. പക്ഷെ ശുദ്ധിയുള്ളത് വീട്ടീന്നായാൽപോലും തിന്നാൻ പറ്റില്ലെന്നാ പരീക്ഷണം നടത്തിയപ്പോൾ തെളിഞ്ഞത്. അരിയിലും തക്കാളിയിലും വെണ്ടക്കയിലും പയറിലും കയ്‌പ്പയിലുമൊക്കെ എന്തെല്ലാമാണ് കണ്ടതെന്നോ? അണ്ണാച്ചികളുടെയും ചെർമ്മകളുടെയും മാപ്ലമാരുടെയും വെയർപ്പും ചോരയും മറ്റും...!” ...
കമ്പ്യൂട്ടർ ക്ലാസ്
“സമയം പതിനൊന്നുമണിയായല്ലോ. പ്യൂൺ രാധാകൃഷ്‌ണനെവിടെ?” “പത്തുമണിക്ക് കഴിയുന്ന കമ്പ്യൂട്ടർ ക്ലാസ് കഴിഞ്ഞെത്തിയില്ലാ സാർ.” “ബീ വൺ മനോജോ?” “മനോജിന്റെ ക്ലാസ് പതിനൊന്നുമണിക്കാ തുടങ്ങുക.” “സൂപ്രണ്ട് മുസ്‌തഫയോ?” “പന്ത്രണ്ടിനു തുടങ്ങുന്ന കമ്പ്യൂട്ടർ ക്ലാസിനു പോയതാണ് സാർ.” “അക്ഷയക്കാര് സിവിൽ സ്‌റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും സിവിൽസ്‌റ്റേഷൻ കോമ്പൗണ്ടിൽ വച്ചുതന്നെ ഒരു മണിക്കൂർ സമയം കമ്പ്യൂട്ടർപഠനം ഏർപ്പാടാക്കിയത് ഇവർക്കൊക്കെ നല്ല സൗകര്യമായി. പോകാനൊരു മണിക്കൂർ. പഠിക്കാനൊരു മണിക്കൂർ. തിരിച്ചുവരാനൊ...
അടിപൊളി
ചിന്തയിലാണ്ടിരിക്കുന്ന പേരക്കിടാവിനെ കണ്ടപ്പോൾ മുത്തച്ഛന് വലിയ സങ്കടവും കുറ്റബോധവും തോന്നി. അയാളുടെ മനസ്സ് പറഞ്ഞുഃ കുഞ്ഞുമനസ്സിനെ വിഷമിപ്പിച്ചത് തെറ്റായിപ്പോയി. എനിക്ക് വയസ്സുകാലത്തും ഗൾഫുകാരനായ മകന് യൗവനകാലത്തും കിട്ടിയ ജീവിതസുഖം പേരക്കിടാവിന് ജനനം തൊട്ടേ കിട്ടി. ഇല്ലായ്മയും പട്ടിണിയുമൊന്നും അവനറിഞ്ഞില്ല. ഇതു തന്നെ ലോകമെന്ന മട്ടിൽ അവൻ സംസാരിക്കാനും പ്രവർത്തിക്കാനും തുടങ്ങി. വിശപ്പടക്കാൻ ഭക്ഷണം കിട്ടാത്തവരും ഉടുതുണിക്ക് മറുതുണിയില്ലാത്തവരും അന്തിയുറങ്ങാൻ വീടില്ലാത്തവരും നമ്മുടെ ഇടയിലുണ്ട...