Home Authors Posts by ഷാനവാസ്‌ കൊനാരത്ത്‌

ഷാനവാസ്‌ കൊനാരത്ത്‌

0 POSTS 0 COMMENTS

വഴിമാറുന്ന സംസ്‌കാരവും ഭാഷയും

ആധുനികതയുടെ അധിനിവേശം സംസ്‌കാരത്തെ ബാധിക്കുമ്പോൾ അതിനനുസരിച്ച്‌ ഭാഷയിലും മാറ്റമുണ്ടാകും. എന്നാൽ ഈ മാറ്റം ഭാഷാപരമായ അധിനിവേശമായി മാറുമ്പോൾ തനതുഭാഷാപ്രയോഗമാണ്‌ നഷ്‌ടമാകുന്നത്‌. കുഞ്ഞിനെ ആദ്യമായി എഴുത്തിനിരുത്തിയശേഷം ആശാൻപളളിക്കൂടത്തിലയച്ചിരുന്നു. എന്നാൽ ഇന്ന്‌ എൽ.കെ.ജിയും യു.കെ.ജിയും നാവിൽ വഴങ്ങുമ്പോൾ ഡാഡിയും മമ്മിയുമായി രക്ഷകർത്താക്കൾ മാറുന്നു. കിന്റർഗാർട്ടൻ, പ്ലേ തുടങ്ങിയ സ്‌കൂളുകൾ വളരുന്നു. ബഞ്ചും ഡസ്‌കും സ്ഥലം കൈയേറിയപ്പോൾ ഇരുകാലിയും നാല്‌ക്കാലിയും പീഠവും വരിമാറി. ഇവിടെ ഇരുകാലി ജന്തുവല്ല, നാല്...

മഴയും കുടപ്പരസ്യങ്ങളും

പണ്ടൊക്കെ മഴമാസങ്ങൾക്കുചുറ്റിലും തവളകളുടെ കരച്ചിൽ നാം കേൾക്കുമായിരുന്നു. അപ്പോൾ അറിയാതെ മഴ കടന്നുവരും. മഴ വന്നാലാണ്‌ സ്‌കൂളുകൾ തുറക്കുന്നത്‌. സ്‌കൂൾ തുറന്നാലാണ്‌ കുട്ടികൾ കുട ചൂടുന്നത്‌. ഓലക്കുടകളുടെ ഒരുകാലം വളരെമുമ്പ്‌ കുറ്റിയും പറിച്ച്‌ പോയപ്പോൾ, പുതുതായെത്തിയ ശീലക്കുടകളെ നമ്മൾ കൗതുകത്തോടെ എതിരേറ്റു. അക്കാലത്ത്‌ കുടകൾക്ക്‌ കറുപ്പായിരുന്നു നിറം. ഇന്ന്‌ മഴയെക്കുറിച്ചുളള മുന്നറിയിപ്പ്‌ സ്വീകരിക്കുന്നത്‌ തവളകളുടെ കരച്ചിലിലൂടെയല്ല, കുടപ്പരസ്യങ്ങളുടെ പാട്ടുകളിലൂടെയാണ്‌. മലയാളി പാടിപ്പതിഞ്ഞ പല പല ...

ദൈവം

ചാവേറിന്റെ കെണിയിൽ കുരുങ്ങിയതറിയാതെ ലോകമുറങ്ങുന്ന ഉറക്കം.. എങ്കിലും നിദ്രാവിഹീനതയുടെ വ്യാകുല നിശ്ശബ്‌ദതയിലേക്ക്‌ ചവിട്ടിക്കയറുന്ന എത്ര കാൽക്കരുത്ത്‌ എനിക്ക്‌ കേൾക്കാം... ഉപയോഗിക്കുന്നവനല്ലാതെ ആയുധക്കണ്ണിൽ കാഴ്‌ചയില്ലല്ലോ... സാത്താന്റെ മനസ്സ്‌ ഒളിച്ചുകടത്തുന്ന ശകടം വലിക്കുന്നു, ചിത്രകാരന്റെ ഭാവനാദൈവങ്ങൾ... ദൈവത്തിന്റെ തിരുവുടലിൽ ചാട്ടവാറിന്റെ മനുഷ്യചിത്രങ്ങൾ... ആരോ ദൈവമെന്ന്‌ പേരിട്ടുവിളിച്ചു, ആ തോറ്റജന്മത്തെ? Generated from archived content: poem1_...

വൃദ്ധസദനം

കളിമുറ്റത്തെ ഇത്തിരിവട്ടത്തിൽ കെട്ടിയിട്ടാരോ സായന്തനത്തെ കാറ്റുമായെത്തി കാൽപ്പെരുമാറ്റം ആരേ വരാനിരിക്കുന്നു? പാതിമയക്കവും നോവും കഫം കുറുകുമുച്ഛ്വാസവുമായി ഓടിതളർന്നെത്തും പുതുമിത്രമോ? അപരിഷ്‌കൃതനാണച്ഛൻ എന്നുചൊല്ലിയ മക്കളെ പേറെടുത്ത സഹധർമ്മിണിതൻ വെളുപ്പുകറുപ്പാം ഛായാപടം വടികുത്തി, വഴിതെറ്റി വരികയോ? വരുന്നവ നായ്‌ക്കളാണേൽ പോലുമത്‌ മക്കളല്ല; ഒപ്പിടാനുളള വിരലന്നേ വീട്ടിൽ വെച്ചിരുന്നച്ഛൻ.... പിന്നെയാരേ, രംഗബോധമില്ലാതണയും കാറ്റിൻ നിർവ്വികാര ഹർഷമോ... നിനയാതെ വീണൊരാ പഴുത്തിലയൊച്ചയോ? ...

തീർച്ചയായും വായിക്കുക