ഷംനാദ് തേനൂര്‍
നീലന്‍ സിംഹം
അങ്ങനെ രണ്ടു പേരും കൂടി നടക്കുമ്പോള്‍ നീലന്‍ സിംഹത്തിന്റെ ഗുഹയുടെ അടുത്തെത്തി. ഉടനെ മങ്കുവിന് ഒരു ആഗ്രഹം. അത് അവന്‍ മള്‍ട്ടിയോടു പറഞ്ഞു. 'സിംഹരാജന്റെ മടയില്‍ കയറണം. ഒരു ദിവസമെങ്കിലും അങ്ങനെ കാട്ടുരാജാവായി സുഖിക്കണം' മള്‍ട്ടി മുയല്‍ക്കുട്ടനും എതിരൊന്നും ഉണ്ടായില്ല. ഗുഹയ്ക്കകത്ത് കയറാന്‍ അവന്‍ അക്ഷമ കാട്ടി. നീലന്‍ സിംഹം കാട്ടുയോഗത്തിനു പോയ തക്കംനോക്കി അവര്‍ ഗുഹയ്ക്കകത്ത് കയറി. അതിനകത്തെ രാജകീയ പ്രൗഢി കണ്ട് അവര്‍ അമ്പരന്നു. രണ്ടുപേരും ഗുഹയ്ക്കകത്ത് കുറെ ഓടിക്കളിച്ചു. ആട്ടവും പാട്ടും നൃത്തവും നടത്ത...
മങ്കു കുരങ്ങന്‍
ആമകളുടെ ചതിയെക്കുറിച്ചോര്‍ത്ത് മള്‍ട്ടി മുയല്‍ക്കുട്ടന്‍ നിരാശനായി നടക്കുകയായിരുന്നു. നോക്കുമ്പോള്‍ ഒരു കുരങ്ങച്ചന്‍ ഇരുന്നു കരയുന്നു. 'അത് മങ്കുവാണല്ലോ?... എന്തു പറ്റീ മങ്കുക്കുരങ്ങാ..'- മള്‍ട്ടി ചോദിച്ചു. 'വല്ല സര്‍ക്കസുകാരും വന്നിരുന്നെങ്കില്‍ അവര്‍ക്കു പിടികൊടുക്കാമായിരുന്നു' മങ്കു വിഷമത്തോടെ പറഞ്ഞു.- 'എന്നെ നാടുകടത്തണമെന്നു മൃഗങ്ങളെല്ലാം നീലന്‍ സിംഹത്തോട് പറഞ്ഞിരിക്കുകയാണ്. മങ്കി കോളനിയില്‍ നിന്ന് എന്നെ പുറത്താക്കുകയും ചെയ്തു.' വികൃതക്ക് വാല്‍ മുളച്ച കുരങ്ങച്ചനായിരുന്നു മങ്കു. കാട്ടിലെ മൃഗ...
ആമ ഓട്ടം
നീലമലക്കാട്ടിലെ സുന്ദരനായ മുയലച്ചനായിരുന്നു മള്‍ട്ടി മുയല്‍ക്കുട്ടന്‍. ചെറുപ്പത്തിലെ അനാഥനായ അവനെ വളര്‍ത്തി വലുതാക്കിയത് കരടിയമ്മാവന്‍ ആയിരുന്നു. വളര്‍ന്നു വലുതായതോടെ കാട്ടിലെ പ്രധാന കുഴിമടിയനായി അവന്‍ പേരെടുത്തു. അങ്ങനെയിരിക്കേ മുയല്‍ക്കോളനിയില്‍ നിന്നും മള്‍ട്ടിമുയല്‍ക്കുട്ടനെ പുറത്താക്കി. അതിനു പിന്നിലെ രസകരമായ സംഭവം ഇതാ.. എല്ലാ വര്‍ഷവും നീലമലക്കാട്ടില്‍ കായിക മത്സരങ്ങള്‍ നടത്തുന്ന പതിവുണ്ട്. അങ്ങനെയിരിക്കേ ആമക്കൂട്ടം രാജാവായ നീലന്‍ സിംഹത്തോട് വന്ന് പരാതി പറഞ്ഞു. - 'ആമകള്‍ക്ക് ഇനിമേലാല്‍ തനി...