Home Authors Posts by ഷമ്മി പടിയത്ത്

ഷമ്മി പടിയത്ത്

13 POSTS 0 COMMENTS

എൻ ആർ ഐ ഫീസും പ്രവാസിയും

ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ട തരം താണ മറ്റൊരു നാടകമായിരുന്നുവല്ലോ സ്വാശ്രയ മെഡിക്കൽ സമരം. മുതലാളിമാരും സർക്കാരും പ്രതിപക്ഷവും എല്ലാം മത്സരിച്ചു,ഫീസ് കൂട്ടാൻ.  പക്ഷെ ഇതിനിടയിൽ ഏവരും കൂടി 'തലക്കടിച്ച്' വലിച്ചെറിഞ്ഞ ഒരു വിഭാഗമുണ്ട്, പ്രവാസി അഥവാ എൻ ആർ ഐ. എന്നത്തേയും പോലെ 'വില' കൂട്ടാനും മുതലാളിമാർക്ക് കാശുണ്ടാക്കി കൊടുക്കുവാനുമുള്ള മത്‌സരത്തിനിടയിൽ നമ്മുടെ കമ്യുണിസ്റ്റ് മുതലാളിമാരും കോൺഗ്രസ് മുതലാളിമാരും ഒരു പോലെ സമ്മതിച്ച ഒറ്റ ഫീസേയുള്ളു. എൻ ആർ ഐ ഫീസ്. മാത്രമല്ല ചോദിച്ചതിനേക്കാൾ കുടുതൽ കൊട...

ചിതറിയ കുറെ ആനുകാലിക ചിന്തകള്‍

സഹയാത്രികരേ, ഈ എഴുതുന്നത് ഒരു കേവലമലയാളിയുടെ രാഷ്ട്രീയ ആശങ്കകളാണ്... ദയവായി അരാഷ്ട്രീയമായി കാണാതിരിക്കണമെന്ന അപേക്ഷയോടെ... ഒരു ദിവസത്തിന്റെ അവസാനത്തില്‍ തളര്‍ന്നു വീട്ടിലെത്തുന്ന നിങ്ങളുടെ സ്വകാര്യതയിലേക്കൊന്നു അതിക്രമിച്ചു കിടന്നോട്ടെ.. നമ്മുടെ ദിനാന്ത്യങ്ങളില്‍ ദൃശ്യമാധ്യമങ്ങള്‍ ഒരവിഭാജ്യ ഘടകമായിരിക്കുന്നു എന്നത് കൊണ്ട് തന്നെ നമ്മുടെ വൈകുന്നേരങ്ങളിലേക്ക് അവ എന്താണ് പകര്‍ന്നു തരുന്നതെന്ന് ഒന്നു ചിന്തിക്കാമെന്നു തോന്നുന്നു. ഇന്ന് ഒരു നിമിഷവും സംഭവിക്കുന്ന വാര്‍ത്തകളുടെ തള്ളിച്ചയില്‍ ആശങ്കപൂണ്ട്...

വിപ്ലവാത്മക ചിന്തകളിൽ മിന്നാമിനുങ്ങുകളുടെ പ്രസക്തി...

സുകുമാരനു മുന്നിൽ നേർത്ത മഴ നൂലുകൾ ആകാശത്തു നിന്നും വീഴുന്നുണ്ടായിരുന്നു. അപരാഹ്നത്തിന്റെ വരണ്ട മാറിൽ വീണ്‌, പുകഞ്ഞ മണ്ണിനു നനവേകാൻ വിഫലമായി ശ്രമിച്ചുകൊണ്ട്‌ ഒരു വിങ്ങലായി അവ നഷ്ടപ്പെട്ടു. കഴിഞ്ഞു പോയ കാലത്തിന്റെ ഓർമ്മപ്പുസ്തകത്തിന്റെ ഏടുകളിലൂടെ എന്നുമെന്ന പോലെ ഒരു യാത്ര.... മദ്ധ്യാഹ്നത്തിന്റെ ശാന്തി മന്ത്രങ്ങൾക്കു ശേഷം സന്ധ്യയിലെ സർവ്വമത പ്രാർത്ഥനയ്‌ക്കു മുമ്പ്‌ നിഷ്‌ക്രിയത്വത്തിന്റെ കുറച്ചു മണിക്കൂറുകൾ.... സുകുമാരൻ എന്നും ഭയപ്പെട്ടിരുന്നത്‌ ശൂന്യമായ അത്തരം മണിക്കൂറുകളെയാണ്‌. ദിവസത്തിന്റെ ഭ...

കേരളത്തിലെ കൊടികൾ പാറുകയാണ്‌, ദുർഗന്ധത്തോടെ…...

കാലാകാലങ്ങളായി, എന്നും, കേരളത്തിന്റെ മാറി മാറി വരുന്ന ഭരണങ്ങൾ നമ്മുടെ പ്രതീക്ഷകളായിരുന്നു. അല്ലെങ്കിൽ ഒരു പക്ഷെ നമ്മുടെ സ്ഥായിയായ പ്രതീക്ഷകളാണ്‌ കേരളത്തിൽ സർക്കാരുകളെ മാറി മാറി ഭരണത്തിലേറ്റുന്നത്‌ എന്നും പറയാം. ഓരോ പ്രാവശ്യവും നമ്മുടെ പ്രതീക്ഷകൾക്കു മേൽ ആഴത്തിൽ മുറിവേൽപ്പിച്ച്‌ ഓരോ ഭരണകൂടവും പടിയിറങ്ങുമ്പോൾ നമ്മൾ അടുത്ത കുപ്പായക്കാരനെ തിരയുന്നു. പക്ഷെ അവരും നിരാശയുടെ നടുകയത്തിലേക്ക്‌ നമ്മെ തള്ളിയിട്ട്‌ പടിയിറങ്ങുകയും അടുത്തൊരു ഇടവേളയിലെ വിശ്രമാന്തം വീണ്ടും കയറുകയും ചെയ്യുന്നു. നമ്മുടെ രാഷ്ര്...

മോഡി നൽകുന്ന പാഠം

ഗുജറാത്തിലെ മോഡിയുടെ വിജയത്തെ കുറിച്ചുള്ള വിശകലനങ്ങൾ പല തലത്തിലും പല രൂപത്തിലും ഇന്ത്യയിലുടനീളം തുടരുമ്പോൾ കേരളത്തിലെ രാഷ്ര്ടീയക്കാരന്റെ മനസ്സാക്ഷിയുടെ മതിലുകൾക്കുള്ളിലേക്ക്‌ ഒന്നെത്തി നോക്കാൻ പക്ഷപാതരഹിതവും അരാഷ്ര്ടീയവുമായ ഒരു ശ്രമമാണിത്‌. അരാഷ്ര്ടീയം എന്നത്‌ എത്ര ശരിയാണെന്നറിയില്ല. കാരണം കേരളത്തിന്റെ രാഷ്ര്ടീയം എന്നത്‌ പ്രസ്ഥാനങ്ങളുടെ മാത്രം നിലനിൽപായി അധഃപതിച്ചു പോയ അവസ്ഥയിൽ രാഷ്ര്ടീയത്തിന്റെ അർത്ഥം എന്ത്‌ എന്ന ചോദ്യം നമ്മുടെ മുന്നിൽ ഉത്തരമില്ലാതെ പത്തി വിടർത്തി കിടപ്പുണ്ട്‌. മരണത്തിന്റെ മൊ...

മുഹമ്മദ്‌ ഹനീഷും ഒരല്പം രാഷ്‌ട്രീയ ചിന്തയും

കേരള രാഷ്‌ട്രീയം ഇപ്പോഴും വളരെ ‘ബയസ്‌ഡ്‌’ ആണെന്നു തെളിയിക്കുന്ന ഒരു മന്ത്രിസഭാ തീരുമാനമായിരുന്നു എറണാകുളം ജില്ലാ കളക്‌ടറായിരുന്ന മുഹമ്മദ്‌ ഹനീഷിന്റെ സ്ഥാനമാറ്റം. നമ്മുടെ നാട്‌ രക്ഷപ്പെടില്ല അല്ലെങ്കിൽ രക്ഷപ്പെടാൻ ഇവിടുത്തെ രാഷ്‌ട്രീയക്കാരൻ അനുവദിക്കില്ല എന്നതിന്റെ അവസാനത്തെ അറിയിപ്പായിരിക്കുന്നു ഇത്‌. സർവ്വസമ്മതനായിരുന്നു ഹനീഷ്‌. ആത്മാർത്ഥതയും നിസ്വാർത്ഥതയും അദ്ദേഹത്തിന്റെ സ്വഭാവമഹിമകളായിരുന്നു, എന്നും. ആ സവിശേഷ സ്വഭാവങ്ങളാൽ തന്നെ ഔദ്യോഗികരംഗത്തും അദ്ദേഹം തികച്ചും വേറിട്ടു നിന്നു. എറണാകുളത്ത...

വെറുക്കപ്പെട്ടവന്റെ “വാർത്ത”

ഒടുവിൽ നേരത്തെ അറിവുള്ളതാണെങ്കിലും അപ്രതീക്ഷിതമായി(?) അത്‌ പുറത്തു വന്നിരിക്കുന്നു. വാർത്ത! ഫാരിസ്‌ അബൂബക്കർ എന്ന വെറുക്കപ്പെട്ടവന്റെ അല്ലെങ്കിൽ വെറുക്കപ്പേടേണ്ടവന്റെ വർത്തമാനം. നഷ്ടത്തിലോടിയിരുന്ന ദീപിക ദിനപത്രം ഏറ്റെടുക്കുമ്പോൾ അത്‌ തനിക്ക്‌ ലാഭത്തിലെത്തിക്കാൻ പറ്റും എന്ന ആത്മവിശ്വാസം കൈമുതലായുണ്ടായിരുന്ന ഫാരിസ്‌ തന്നെയാണ്‌ ഇപ്പോൾ വാർത്തക്കു പിന്നിലും എന്നത്‌ ഈ പത്രത്തിന്റെ ഭാവിയിൽ നമുക്കുള്ള പ്രതീക്ഷ വളർത്തുന്നു. താൻ പറഞ്ഞതിന്റെ ആദ്യപടി നടപ്പിലാക്കിയിരിക്കുന്നു എന്നത്‌ ഫാരിസ്‌ അബൂബക്കറിന...

മുഖമില്ലാത്ത രാഷ്ര്ടീയം

എന്നാണ്‌ നമ്മൾ രാഷ്ര്ടീയത്തിലെ ആദർശങ്ങളെ കുറിച്ച്‌ സംസാരിച്ചിരുന്നത്‌! മറന്നു പോയി. ഇന്ന്‌ നമ്മുടെ സമുദായത്തിലെ ഒരു മേഖലയിലും ആരും, രാഷ്‌ട്രീയക്കാർ അവർ ലിഖിതവും അലിഖിതവുമായി പ്രഖ്യാപിച്ചു പോന്ന ആദർശങ്ങൾ പാലിക്കുന്നുണ്ടോ എന്നു ചോദ്യം ചെയ്യുന്നില്ല. സെൻസേഷണലൈസിത്തിന്റെ മാധ്യമ പ്രവർത്തനം മുന്നോട്ട്‌ കൊണ്ടു പോകുന്ന മാധ്യമങ്ങളും ഇതിൽ നിന്നും മാറി നിന്നു കൊണ്ട്‌ ഒന്നും ചെയ്യുന്നില്ല എന്നത്‌ നമ്മുടെ നിസ്സഹായ സഹനത്തിന്റെ മറ്റൊരു പക്ഷം. അതൊക്കെ നമ്മുടെ ജീവിതത്തിൽ നിന്നു തന്നെ അകന്നു പോയിരിക്കുന്നു എന്ന ന...

ഐഡിയ സ്‌റ്റാർ സിംഗറിലെ പക്ഷപാത നിലപാടുകൾ

മലയാളത്തിൽ ഈ അടുത്ത കാലത്ത്‌ കണ്ട ഏറ്റവും പ്രിയമുള്ള ഒരു ‘റിയാലിറ്റി ഷോ’യാണ്‌ ഏഷ്യാനെറ്റിലെ ഐഡിയ സ്‌റ്റാർ സിംഗർ. വിഷ്വൽ നിലവാരത്തിന്റെ കാര്യത്തിൽ ഇത്തരം മറ്റു പരിപാടികളെ ഇതു ഒരുപാടു പിന്നിലാക്കിയിരിക്കുന്നു. ഇന്ന്‌ മലയാളചാനലുകളിൽ റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന പരിപാടിയും ഇതത്രെ. ആദ്യം തന്നെ ഈ പരിപാടിയെ കുറിച്ച്‌ (അസൂയക്കാരും മറ്റു ചാനലുകാരും?) പറഞ്ഞു പരത്തിയിരുന്ന ഒരു കിംവദന്തി ഇതിലെ സ്‌റ്റാർ സിംഗറെ നേരത്തെ തന്നെ നിശ്ചയിച്ചിരിക്കുന്നു എന്നാണ്‌. അതു സത്യമായതു കൊണ്ടോ അതോ അതു സത്യമല്ല എന്ന്‌ വരുത്ത...

പ്രയാണങ്ങൾ

അന്ന്‌ ആംസ്‌റ്റർഡാമിലെ ഷിഫോൾ എയർപോർട്ടിൽ വിമാനമിറങ്ങുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. നഗരത്തിനുളളിലെ മറ്റൊരു നഗരം പോലെ വിശാലമായ എയർപോർട്ടിനുള്ളിലെ ട്രാൻസിറ്റ്‌ ലോഞ്ചിൽ അയാളിരുന്നു. ചില്ലു കൊണ്ടു തീർത്ത ചുമരുകൾക്കപ്പുറം മഴയുടെ നൂലിഴകൾക്കിടയിലൂടെ ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള വിമാനങ്ങൾ വന്നിറങ്ങുന്നതും പോകുന്നതും കാണാം. പുറത്തു നിന്നും മഴയുടെ ആരവം ചില്ലിട്ട ചുമരുകളും കടന്ന്‌ അകത്തു വരുന്നുണ്ടായിരുന്നു... തണുപ്പിനെ തരണം ചെയ്യാൻ എയർപോർട്ടിനുള്ളിലെ അന്തരീക്ഷത്തിൽ നേർത്ത ചൂടിന്റെ അലകൾ !...

തീർച്ചയായും വായിക്കുക