ഷെമീർ ടി.കെ.
കുട്ട്യോളെ പിടുത്തക്കാര്‍
വരണ്ട നിളയാണ് പുഴയുടെ സൗന്ദര്യമോര്‍ത്ത് വാചാലയായത്. ഓരോ വീടുകളും തന്റെ കരുണയുടെ കടലാണെന്ന് വീമ്പുപറഞ്ഞത്. അപ്പോളും മണല്‍തരികള്‍ പേടിച്ചരണ്ട് പുല്‍ക്കാടുകള്‍ക്കടിയില്‍ മണ്ണില്‍ ഒളിച്ചിരുന്ന് വിതുമ്പുന്നുണ്ട്, ‘സ്നേഹിച്ചും തലോടിയും കാണാന്‍ വരുന്നോരൊക്കെ കുട്ട്യോളെ പിടുത്തക്കാരാ’….!! Generated from archived content: poem3_aug28_12.html Author: shameer_tk
നീ…….
എന്റെ സ്വപ്‌നങ്ങളിൽ ചാഞ്ഞുവീഴുന്ന മഴനൂലുകളാണു നീ.. ഏകാന്തതയിൽ വിരഹത്തിനു സാന്ത്വനമേകുന്ന മൗനമാണു നീ.. പ്രാർഥനയിൽ ഏകാഗ്രതയ്‌ക്ക് ഭംഗം വരുത്തുന്ന ഓർമ്മകളാണു നീ.. എന്റെ പേനത്തുമ്പിൽ നിന്നും ഊർന്നുവീഴുന്ന കവിതകളാണു നീ.. ഇപ്പോൾ എന്റെ പ്രണയത്തിന്റെ മുൾമുനയിൽ കോർത്തുകിടക്കുന്ന റോസാപുഷ്‌പമാണു നീ... Generated from archived content: poem2_nov11_10.html Author: shameer_tk