Home Authors Posts by ശകുന്തള ഗോപിനാഥ്‌

ശകുന്തള ഗോപിനാഥ്‌

Avatar
0 POSTS 0 COMMENTS
പുത്തൻമഠം, ഇരുമ്പുപാലത്തിനു സമീപം, പൂണിത്തുറ, കൊച്ചി. പിൻ-682308. Address: Phone: 0484 2301244, 9495161202

കൊമ്പുളള കുട്ടി

കൈകാലുകൾ പിരിഞ്ഞ്‌....... ചന്തി തേമ്പി..... വയറുന്തിയ ശരവണൻ നരിച്ചീറുപോലെ കണ്ണകിയുടെ മാറത്തു പറ്റിപിടിച്ചിരുന്ന്‌ മുല ഊറ്റിക്കൊണ്ടിരുന്നു. ഊറ്റി......ഊറ്റി...ഒന്നും കിട്ടാതായപ്പോൾ അവൻ മുലഞ്ഞെട്ടു കടിച്ചു. പ്രാണൻ പറിഞ്ഞുപോകുന്ന വേദനയിൽ കണ്ണകി അവന്റെ എല്ലിച്ച തുടയിൽ ഒരടി വച്ചുകൊടുത്തു. അവൻ അടഞ്ഞ ശബ്‌ദത്തിൽ അലറിക്കരഞ്ഞപ്പോൾ ആണ്ടിമുത്തുവിന്‌ ഉറക്കം കെട്ടു. അവൻ പതിവു പല്ലവി പാടിത്തുടങ്ങുമ്പോൾ വിളളലുകൾ വീണ കിഴക്കേ മൺച്ചുമരിൽ.....ആകെയുളള ഒരു കുടുസുജനാലയുടെ നിഴൽ തെക്കുവടക്കു മിന്നിയും തെളിഞ്ഞും ആലോലമാട...

വീതം വയ്‌ക്കൽ

“ഏട്ടാ... വാരമ്മാൻ... വിളിച്ചുവോ?” ശ്രീക്കുട്ടി കരഞ്ഞു. “ന്താ...യീ കേക്കണേ... ഇനീ...പ്പോന്താ ചെയ്യാ?” “ഇപ്പൊങ്ങട്ടു വിളിച്ചു... ഫോൺ...വെച്ചതേള്ളൂ... നീ കരയാണ്ടിരിയ്‌ക്കൂ ശ്രീക്കുട്ടീ....ന്തെങ്കിലുമൊരു വഴീണ്ടാക്കാം.... ദിവാകരനെത്തിയോ?” “ഇല്ല്യാ... ഏഴര കഴിയും എത്തുമ്പെ... ഞാൻ വിളിച്ചറിയീച്ചിട്ടുണ്ട്‌”. “അവിടെയാരാ ഒരു സഹായത്തിന്‌... വാരരമ്മാനല്ലാതെ.. ആ പട്ടിക്കാട്ടില്‌ ഒരു ഡാക്ടറുണ്ടോ.. ഒരു നല്ല ആശുപത്രീണ്ടോ...? ആരുമൊരു സഹായമില്ലാതെ... അമ്മയെന്തു ചെയ്യും... എത്രനാളായി പറേണു... ഇങ്ങോട്ടുപോരാൻ.....

ഓണക്കോടി

അനിത വെറുതെ പുസ്തകത്തിലൂടെ കണ്ണോടിച്ചുകൊണ്ട്‌ അരികത്തും മുന്നിലും പിന്നിലും ഉള്ള കുട്ടികൾ ഡെസ്‌ക്കിൽ തലച്ചായ്‌ച്ചുവച്ച്‌ തമ്മിൽ തമ്മിൽ കൈമാറുന്ന വിശേഷങ്ങളൊക്കെ കേട്ടുകൊണ്ടിരുന്നു. അവൾക്ക്‌ മടുപ്പു തോന്നി. ‘ഇവർക്ക്‌ വേറൊന്നും പറയാനില്ലേ? എവിടെയും ഓണക്കോടി, പുത്തനുടുപ്പ്‌, അതിന്റെ പളപളപ്പ്‌, വില, തരം ഇതുതന്നെ. ഒന്നും കേൾക്കണ്ടാ ശ്രദ്ധിക്കണ്ടാ എന്നു വിചാരിച്ചാലും മനസ്സ്‌ അങ്ങോട്ടൊക്കെ നിയന്ത്രണം വിട്ട്‌ പറന്നെത്തുന്നു. എങ്ങനെയും മണിയൊന്നടിച്ചെങ്കിൽ ഇവിടെ നിന്നും തടിതപ്പാമായിരുന്നു. ഇന്നുകൊണ്ട്‌ സ...

സ്വർണ്ണക്കൂട്ടിലെ പഞ്ചവർണ്ണക്കിളി

അവളുടെ മനസ്സുനിറയെ സ്‌നേഹമായിരുന്നു. അവളെ ഉൾക്കൊള്ളുന്ന ലോകത്തെയാകെ അവൾ സ്‌നേഹിച്ചു. മേഘപാളികളേയും കണ്ണുചിമ്മുന്ന നക്ഷത്രക്കൂട്ടങ്ങളെയും പാലൊളി വിതറിക്കൊണ്ട്‌ ഈ ലോകത്തെയാകമാനം കുളിരണിയിക്കുന്ന ചന്ദ്രബിംബത്തേയും അവൾ സ്‌നേഹിച്ചു. അങ്ങ്‌ ദൂരെ മഞ്ഞിന്റെ നേർത്ത അഭ്രപാളികൾ പുതച്ചു സ്വപ്‌നം കണ്ടുറങ്ങുന്ന നീലമലകളേയും പച്ചപുതച്ച കുന്നുകളേയും അവയ്‌ക്കിടയിലൂടെ പൊട്ടിച്ചിരിച്ച്‌ തുള്ളിച്ചാടി ആർത്തലച്ചൊഴുകുന്ന കാട്ടരുവികളേയും അവൾ സ്‌നേഹിച്ചു. ആ ചോലയിൽ വെള്ളംകുടിച്ച്‌ കായ്‌കനികൾ കൊത്തിത്തിന്ന്‌ ഇണകളോടൊ...

“ക്ഷാത്രം”

വാസുവിനു വയറ്റുനോവ്‌. നോവെന്നു പറഞ്ഞാൽ..... നോവുവരുമ്പോഴേക്കും അയാൾ കൊഞ്ചു ചുരുളുന്നതുപോലെയങ്ങു ചുരുണ്ടുപോകും. തൊട്ടിലുപോലെ തൂങ്ങിക്കിടക്കുന്ന കയറ്റുകട്ടിലിനുള്ളിൽ നിന്നും ഉരുണ്ടുപിരണ്ടെണീച്ച്‌.... ഒരോട്ടമാണിറയത്തേക്ക്‌. ഇറയത്തുചെന്ന്‌ ഒരു കൈ വല്ലവിധേനെയും ഉയർത്തി വാരിയിൽ പിടിച്ചു തൂങ്ങി.... വളഞ്ഞുകുത്തിനിന്നുകൊണ്ട്‌ ഓക്കാനാവും.... ഛർദ്ദിയും. എവിടെ കേൾക്കാം.....ഓക്കാനം... വയറ്റിലുള്ളതത്രയും പുറത്തുപോയി.... കുടലു വായിൽ വന്നാലും ഓക്കാനം നിയ്‌ക്കത്തില്ല. വാസു ഇറയത്തേക്കോടുന്നതുകാണുമ്പോൾ നാണി പ...

അനുഭവ സമ്പത്ത്‌

ഞാൻ ജീവിതം തുടങ്ങുന്നത്‌ അമ്പതുകളുടെ ആദ്യം. അന്ന്‌ വയസ്സ്‌ എനിക്ക്‌ പതിനെട്ട്‌. അപ്പനമ്മമാർ പ്രവാസികളായതു കാരണം പഠിപ്പ്‌ കന്യാസ്‌ത്രീ മഠത്തിൽ നിന്നായിരുന്നു. അവധിക്കാലങ്ങളെല്ലാം വല്ല്യപ്പച്ചനോടും വല്ല്യമ്മച്ചിയൊടുമൊപ്പം. ബോർഡിങ്ങിലേക്കാളും ചിട്ടയായിരുന്നു വല്ല്യമ്മച്ചിക്ക്‌. പെൺകുട്ടികൾ ഉമ്മറപ്പടി കടക്കാൻ പാടില്ല. ഉറച്ചു സംസാരിക്കാൻ പാടില്ല. അതു പാടില്ല.... ഇതു പാടില്ല.... എവിടേയും വിലക്കുകൾ അങ്ങിനെ കുട്ടിക്കാലത്ത്‌ പുറംലോകം ഞാൻ കണ്ടിട്ടില്ല. എസ്‌.എസ്‌.എൽ.സി. പാസ്സായി. പിന്നെ ഒരാറുമാസം ...

“കർത്താവേ…. ഇവരോട്‌ പൊറുക്കേണമെ…..”

ഒരു നീണ്ട സുഷുപ്‌തിയിൽ നിന്നും മണിനാദം കേട്ടവൾ ഉണർന്നെണീച്ചത്‌ വിശാലമായ സെമിത്തേരി പറമ്പിലേക്കാണ്‌. അരണ്ട വെളിച്ചത്തിൽ അവൾ കണ്ടു എല്ലാ കല്ലറമേലും ശിശിരനിലാവിന്റെ നേർത്ത അലകൾ പോലെ ഉണർന്നെണീറ്റിരിക്കുന്ന അർദ്ധസുതാര്യരൂപങ്ങൾ. അവൾ ഉദ്വേഗത്തോടെ അപ്പച്ചന്റെ കല്ലറമേലേക്കു നോക്കി. അവിടെ അദ്ദേഹം ഇരിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്തായി അമ്മച്ചിയും, ഒരു കൊച്ചുകാറ്റുപോലെ അവൾ ഒഴുകിയൊഴുകി അവർക്കരികിലെത്തി. അമ്മച്ചി അവളെ മാറോടു ചേർത്തു. അപ്പച്ചൻ കവിളിൽ മുത്തമിട്ടു. അപ്പച്ചൻ പറഞ്ഞു. “എല്ലാവർഷവും ഏലിക്കുട്...

തീർച്ചയായും വായിക്കുക