Home Authors Posts by ശകുന്തള ഗോപിനാഥ്‌

ശകുന്തള ഗോപിനാഥ്‌

0 POSTS 0 COMMENTS
പുത്തൻമഠം, ഇരുമ്പുപാലത്തിനു സമീപം, പൂണിത്തുറ, കൊച്ചി. പിൻ-682308. Address: Phone: 0484 2301244, 9495161202

എട്ട്‌

സതീഷ്‌ മടങ്ങുമ്പോൾ അവനോടു പറഞ്ഞു. “കൃഷ്ണനെ വിളിച്ചോളാം. അവൻ ഞങ്ങൾക്കു വേണ്ടതെല്ലാം ചെയ്‌തുതരും”. ഒരു വൈറൽ ഫീവർ...സാധാരണ എല്ലാവർക്കും വരാറുള്ള ഒരു വൈറൽ ഫീവർ...അതു ഞങ്ങളെ തീർത്തും തളർത്തിക്കളഞ്ഞു. ആദ്യം ദേവകിയ്‌ക്കാണ്‌ പനിച്ചത്‌. ഒരു ദിവസം രാവിലെ അവൾക്കു വല്ലാത്ത കാലുകഴപ്പ്‌...തലക്കു ഭാരം. തൊട്ടുനോക്കുമ്പോൾ ചെറുതായി പനിക്കുന്നുണ്ട്‌. ഉടനേ തന്നെ ഒരു ക്രോസിൻ കൊടുത്തു. പക്ഷേ ഉച്ച കഴിഞ്ഞപ്പോഴത്തേക്കും എള്ളിട്ടാൽ പൊരിയുന്നത്ര ചൂട്‌. തലപ്പൊട്ടിപ്പിളർക്കുന്നതുപോലെയുള്ള തലവേദനയും....ഇത്തിരി കുരുമുളകു കാ...

ഒൻപത്‌

വീടുവിട്ടു പോരുമ്പോൾ ഞാൻ ഒന്നു തിരിഞ്ഞുനോക്കിപ്പോയി. വാടിക്കരിഞ്ഞുപോയ ചെടികളുടെ അവശിഷ്‌ടങ്ങളും... വെള്ളമില്ലാതെ... ഉണങ്ങിവരണ്ട വൃത്താകൃതിയിലുള്ള പോണ്ടും... നിറയെ പുല്ലുവളർന്നു നിൽക്കുന്ന ഡ്രൈവ്വേയും അംബാസിഡറിന്റെ പ്രേതം പോലെ പൊടിപിടിച്ച്‌ മുൻവശം കുത്തികിടക്കുന്ന ഒരു കാറും... കരിപായലു പിടിച്ച ചുമരുകളുള്ള ഒരു കൂറ്റൻ മാളികയും... “കണ്ണിന്‌ ഒരു മുടൽപോലെ ഒരു നിമിഷം” പൂത്തു തളിർത്തു നിൽക്കുന്ന തോട്ടം... നടുവിൽ താമര പൂക്കൾ വിടർന്നു നിൽക്കുന്ന പോണ്ട്‌.... വൃത്തിയായി ചെത്തിയൊരുക്കിയ ഡ്രൈവ്‌ വേ... മുറ്റത്...

ഭാഗം ഃ ആറ്‌

ഞങ്ങൾ അങ്ങനെ കുട്ടപ്പന്റെ ഏക ആശ്രയത്തിൽ കഴിഞ്ഞുവരുമ്പോൾ ഒരു ദിവസം അവൻ വന്നു. കൂടെ അവന്റെ ഭാര്യയും ഉണ്ടായിരുന്നു. അവർ ദേവകിയേയും നിർബന്ധിച്ച്‌ കാറിൽ കയറ്റി കൊണ്ടുപോയി. അവരുടെ വീട്ടിലേക്കാണു പോയത്‌. ഞങ്ങൾക്കു വിഭവസമൃദ്ധമായ ഒരൂണു തന്നു. അപ്പോൾ ഞാൻ ചോദിച്ചു. “എന്തായിന്നു വിശേഷം? ഇവിടെ സദ്യയൊരുക്കാൻ...ആരുടെ പിറന്നാളാണിന്ന്‌? അവൻ എന്റെ കൈപിടിച്ചുകൊണ്ട്‌ ഒരു വിളറിയ ചിരിയോടെ പറഞ്ഞു. രേണു നാലഞ്ചു ദിവസത്തെ ലീവിൽ വന്നിരിക്കുകയാണ്‌. എനിക്കും എന്നും സ്വയം പാചകവും പുറത്തുനിന്നും അവിടന്നും ഇവിടന്നും ഒക്കെയല്...

ഭാഗം ഃ ഏഴ്‌

കുട്ടപ്പൻ പോയി കുറച്ചുനാളത്തേയ്‌ക്ക്‌ കൃഷ്ണൻ വിളിക്കുമ്പോഴെല്ലാം ഓടി വന്നു. വിശേഷബുദ്ധിയില്ലാത്തവൻ. നാലുകാര്യം ഏൽപ്പിച്ചാൽ രണ്ടുകാര്യം തോന്നുന്നതുപോലെ ചെയ്‌തിട്ട്‌ ബാക്കി പിന്നെയാവാം എന്നു പറഞ്ഞുപോയി. പിന്നെ പിന്നെ അവന്റെ വരവിലുള്ള ശുഷ്‌കാന്തി കുറഞ്ഞുവന്നു. നാലു പ്രാവശ്യം വിളിച്ചാലേ ഒന്നു വരികയൊള്ളൂ എന്നായി. എന്നാലും അവനെ പിണക്കാൻ പറ്റില്ലല്ലോ... അവന്റെ സൗകര്യത്തിനനുസരിച്ച്‌ ഞങ്ങൾ ഞങ്ങളുടെ ആവശ്യങ്ങൾ ചുരുക്കി....ചുരുക്കി.....അവസാനം വളയമില്ലാതെ ചാടുന്ന അവസ്ഥയിലായി. അങ്ങിനെ കഴിയവെ ഒരു ദിവസം ഒരു ഫ...

മൂന്ന്‌

ഞങ്ങളുടെ പുത്രവധു...അവൾ ശാലീനയായ...വിനീതയായ ഒരു പെൺകുട്ടിയായിരുന്നു. സ്നേഹിതർക്കും ബന്ധുക്കൾക്കും ഒക്കെ അസൂയ പകരുന്ന തരത്തിലുളള ഒരു മരുമകളായിരുന്നു അവൾ. ഒരു മകളില്ലാത്തതിന്റെ പോരായ്മകളൊക്കെ അവൾ നികത്തുമെന്ന്‌ ഞങ്ങളാശിച്ചു. ദേവകി അവളേയും കൂട്ടി അമ്പലങ്ങളായ അമ്പലങ്ങളിലൊക്കെ പോയി......ദീപാരാധന തൊഴാനും....മരുമകളെ പ്രദർശിപ്പിയ്‌ക്കാനും..... പക്ഷെ ആ വിനയവും ശാലീനതയും ഒന്നും ഏറെ നാൾ നിലനിന്നില്ല. സാരിയും സെറ്റുമുണ്ടും ഒക്കെ ചുരിദാറിനും മിഡിക്കും വഴിമാറി. ഒരു മകളെ കിട്ടിയ സന്തോഷത്തിൽ ദേവകി പറഞ്ഞു....

ഭാഗം – നാല്‌

പിന്നെ ഞങ്ങളുടെ ആശ മുഴുവനും രമേഷിലായിരുന്നു. ഞാൻ മനസിൽക്കണ്ടതുപോലെ ദേവകിയും പറഞ്ഞു. “സ്വത്തും പണവും ഒന്നും വേണ്ടാ......അവന്‌ നമ്മളെപ്പോലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും അൽപം വിദ്യാഭ്യാസമുളള ഒരു പെണ്ണുമതി. തന്നിലെളിയ ബന്ധു എന്നല്ലേ പ്രമാണം. അതു നേര്‌ തന്ന്യാണ്‌. അവനേം നോക്കി നമ്മുടെ മകളായിട്ട്‌ ഇവിടെ കഴിയണം.” “ഒളളത്‌ വിറ്റുപെറുക്കി ഒരു ആശുപത്രിയുണ്ടാക്കാം......അവനിവിടെയിരുന്നോട്ടെ.....എങ്ങും പോകണ്ടാ......” രമേഷ്‌ പരീക്ഷ പാസായി വന്നപ്പോഴത്തേക്കും അവനുവേണ്ടി ഒരാസ്‌പത്രി ഞങ്ങൾ പണിതു. ഈ ബംഗ്ലാവൊഴിക...

ഭാഗം ഃ അഞ്ച്‌

മാസങ്ങൾ കഴിഞ്ഞ ഒരു ദിവസം അത്താഴം ഉണ്ടുകൊണ്ടിരിക്കുമ്പോൾ രമേഷ്‌ പറഞ്ഞു. “ഇവിടെക്കിടന്ന്‌....രാപ്പകലില്ലാതെ അദ്ധ്വാനിച്ചിട്ടെന്താ ഫലം?....ഇങ്ങിനെ അങ്ങു കഴിഞ്ഞുപോകാം.....അത്രതന്നെ. ഫോറിനിലാണെങ്കിൽ എന്താ ശമ്പളം ഒരു ഫിസിഷ്യന്‌...പിന്നെ കൂടുതൽ കൂടുതൽ പഠിക്കാനും എന്തൊക്കെ സകര്യങ്ങളാണവിടെ”. ഗീത പറഞ്ഞു. “ശങ്കരമ്മാമേടെ മകന്‌ ഒന്നരലക്ഷം ഉറുപ്പ്യാ ശമ്പളം. പിന്നെ ഫ്രീ ക്വാർട്ടേഴ്‌സ്‌....കാർ...രണ്ടുകൊല്ലം കൂടുമ്പോ നാട്ടിലേക്കു വരാനും പോകാനും എയർടിക്കറ്റ്‌. എല്ലാം ഉണ്ട്‌”. “ഒരു പത്തുകൊല്ലം ഫോറിനിലെവിടെങ്കിലും...

രണ്ട്‌

ഇത്രയും പാടില്ലാതാകുന്നതിനു മുൻപ്‌ മാസത്തിൽ ഒരിക്കൽ........ഒരിയ്‌ക്കലെങ്കിലും........ഞങ്ങൾക്കു കുശാലായിരുന്നു. പെൻഷൻ വാങ്ങാൻ പോകുന്ന ദിവസം അന്നു രാവിലെ മുതൽ ഞങ്ങൾ ഒരുക്കങ്ങൾ തുടങ്ങും. പത്തുമണിയ്‌ക്ക്‌ ട്രഷറിയിൽ എത്തേണ്ടതിന്‌ ആറുമണിയ്‌ക്കേ തുടങ്ങും ഒരുക്കം. അലക്കിയ മുണ്ടും ഷർട്ടും ഒക്കെ എടുത്തു പുറത്തുവച്ച്‌........ചെരുപ്പ്‌ തുടച്ച്‌ മിനുക്കി.......ഷേവു ചെയ്‌ത്‌ കുളിച്ച്‌ ഒക്കെ ഞാനൊരുങ്ങുമ്പോൾ ദേവകി കസവു നേര്യതു മടക്കി ശരിയാക്കുകയായിരിക്കും. മുടി ചീകി ഒരു പുന്നക്കയോളം കെട്ടിവച്ച്‌ സിന്ദൂരം തൊട്...

ഒന്ന്‌

അർദ്ധരാത്രിയുടെ നിശബ്ദതയിൽ മുകളിലത്തെ നിലയിൽ എന്തോ വീണുടയുന്ന ശബ്ദം കേട്ട്‌ പത്മനാഭൻ തമ്പിയും ദേവകിയും ഞെട്ടിയുണർന്നു........ തമ്പി വേഗം തലയിണയുടെ അടിയിൽ നിന്നും ടോർച്ചു തപ്പിയെടുത്തുകൊണ്ട്‌ “ആരാത്‌” എന്നു ചോദിയ്‌ക്കുമ്പോൾ ദേവകി വിറയാർന്ന കൈത്തലം കൊണ്ടദ്ദേഹത്തിന്റെ വായപൊത്തിപ്പിടിച്ച്‌ ശബ്ദമടക്കി പറഞ്ഞു. “അനങ്ങണ്ടാ...... എന്തെങ്കിലുമാവട്ടെ.........” അവർ ശ്വാസം കഴിക്കാൻ നന്നേ ബുദ്ധിമുട്ടുന്നതു പോലെ തോന്നി തമ്പിയ്‌ക്ക്‌. ശരിയാണവർ പറഞ്ഞത്‌. നടക്കാൻ തന്നെ ഊന്നുവടി വേണം...... ആ താൻ എണീറ...

ഭാഗം ഃ പത്ത്‌

പിന്നെ അവർ അവിടുത്തെ ചിട്ടകളൊക്കെ പറഞ്ഞു. കേട്ടപ്പോൾ തീർത്തും ഞങ്ങൾ ബോർഡിംഗിലെ കുട്ടികളായി. രാവിലെ ആറു മണിക്കു ബെഡ്‌കോഫി. അതു മുറികളിലെത്തിച്ചു തരും. പിന്നെ എട്ടുമണി മുതൽ പ്രഭാതഭക്ഷണം... പന്ത്രണ്ടര മുതൽ ഊണ്‌. മൂന്നരയ്‌ക്ക്‌ ചായ. കൂടെ എന്തെങ്കിലും ലഘുവായിട്ടുണ്ടാകും.... രാത്രി കഞ്ഞിയോ.... ചപ്പാത്തിയോ... റൊട്ടിയോ അതു ചായ കുടിക്കാൻ വരുമ്പോൾ ഏതാണു വേണ്ടതെന്ന്‌ പറഞ്ഞിരിക്കണം. ഊണു മുറിയിലേക്കു വരാൻ സാധിയ്‌ക്കാത്തത്ര അവശരായവർക്ക്‌ എല്ലാം മുറികളിൽ എത്തിച്ചുകൊടുക്കും. വിസിറ്റിംഗ്‌ ഡോക്‌ടറും നേഴ്‌സും ഉണ...

തീർച്ചയായും വായിക്കുക