ഷാജു വി.വി.
മൂകനായകർ സംസാരിക്കുമ്പോൾ
“അതിരുകളിൽ സഞ്ചരിക്കുന്നവയുടെ കാഴ്‌ചകൾക്ക് എത്ര അടരുകൾ, എത്രമാത്രം പടർപ്പുകൾ, എന്തുമാത്രം ശിഖരങ്ങൾ...” - ആരോ ഒരാൾ, ഒരുപക്ഷേ ഞാൻ തന്നെ. പ്രതിമയും രാജകുമാരിയും സമ്മാനിച്ച ആകാംക്ഷമുറ്റിയ വായനാനുഭവം മനസ്സിലുണർത്തിയ അസംഖ്യം ചോദ്യങ്ങളിൽ പ്രാഥമിക പരിഗണന അർഹിക്കുന്നത്, ആഖ്യാനത്തിലെ നിർണ്ണായക പ്രാധാന്യമുളള ഒരു അഭാവവുമായി ബന്ധപ്പെട്ടതാണ്. മലയാള നോവലിൽ അത്ര പതിവില്ലാത്തവിധം ഇച്ഛയുടെയും സ്വത്വത്തിന്റെയും അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രശ്‌നങ്ങൾ, സങ്കീർണ്ണ സ്വഭാവമുളള മനുഷ്യബന്...