ഷാജി.ജി.തുരുത്തിയിൽ
പുല്ലുവിളമുക്കിലെ കമ്മ്യൂണിസ്റ്റുകാർ
ദുരന്തങ്ങൾ മിക്കപ്പോഴും ബുധനാഴ്ചയാണ് സംഭവിക്കുന്നത് എന്നത് പതിവില്ലാത്ത ഒരു പ്രസ്താവനയാണ് . അതിൻറെ ശരിതെറ്റുകൾ നിർദ്ധാരണം ചെയ്യാൻ നരേന്ദ്രൻ തികച്ചും അശക്തനുമാണ് . എന്നാലും ഒക്ടോബറിലെ ആ അവസാന ബുധനാഴ്ച അയാൾക്ക് ഒരിക്കലും മറക്കുവാൻ കഴിഞ്ഞിരുന്നില്ല. അതിനു കാരണമുണ്ട്.അതാണ് പറഞ്ഞുവരുന്നത്. അന്നേദിവസം കടുത്ത വെയിലിൽ വെന്തുരുകിയ ടാർ റോഡിന്റെ മണം പാരലൽ കോളേജിന്റെ അരികുമറച്ച ഓലക്കീറിനുള്ളിലൂടെ അകത്തേക്കടിച്ചുകയറാൻ പാകത്തിൽ ശക്തമായ പടിഞ്ഞാറൻ കാറ്റുണ്ടായിരുന്നു. ദ്രവിച്ച പഴോല മേൽക്കൂരയുടെ ശീത...
വെള്ളക്കുരുപ്പകൾ
സത്യാനന്തരകാലത്ത് പല്ലാരിവാസു എന്ന പേര് ശ്രോതാക്കളിൽ ഭയപ്പാടിന്റെ ഒരു വല്ലായ്മ സൃഷ്ടിക്കുമെന്നുറപ്പാണ്. ആജാനബാഹുവായ, കൊമ്പൻമീശയുംചോരക്കണ്ണുകളുമുള്ള എപ്പോഴും മുണ്ടുമടക്കി ആവശ്യത്തിൽക്കൂടുതൽകേറ്റികുത്തി നടക്കുന്നതുമായ ഒരു ആഭാസജന്മമാണതെന്നു തോന്നിപ്പോവും. എന്നാൽ അങ്ങനെയൊന്നുമല്ല അയ്യാളുടെ പ്രകൃതം.
പരോപകാരിയൊന്നുമല്ലെങ്കിലും ആൾക്കാരേക്കൊണ്ട് “ഛേ” എന്ന് പറയിപ്പിക്കാത്തതും നല്ല ഭാഷയും പടുതിയും കാത്തുസൂക്ഷിക്കുന്നതുമായ ഒരു മാന...