Home Authors Posts by ഷാജി മല്ലൻ

ഷാജി മല്ലൻ

17 POSTS 2 COMMENTS
വള്ളുവനാട്ടിലെ ബാല്യകാലസ്മരണകൾ സൂക്ഷിക്കുന്ന ഒരു ഓണാട്ടുകരക്കാരൻ, സർക്കാർ ജീവനം, തദ്ദേശ സ്വയം ഭരണ വകുപ്പിൽ എൻജീനിയറായി ജോലി നോക്കുന്നു

പത്മവ്യൂഹത്തിലെ നാറാണത്തു രമേശൻ

      ഉച്ചക്കുള്ള ഇടവേള സമയം തീരാറായപ്പോഴാണ് രമേശൻ ലഞ്ചു ബോക്സ് മുന്നിലേയ്ക്കെടുത്തു വെച്ചത്. സാധാരണ ഓഫീസിൽ വരുന്ന ദിവസങ്ങളിൽ ഇതു തന്നെയാണ് അവസ്ഥ. മീറ്റിംഗുകളുടെ ബാഹുല്യം കാരണം പലപ്പോഴും ഉച്ചഭക്ഷണം മൂന്നു മണി വരെ നീളുകയാണ് പതിവ്. ലഞ്ച് ബോക്സു തുറന്നു ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴാണ് ഹാഫ് ഡോറു തുറന്ന് ഓഫീസ് ക്ലർക്ക് ഹരീഷ് കടന്നുവരുന്നത് കണ്ടത്. മിക്കവാറും ഓഫീസിൽ കയറാതെ സംഘടനാ പ്രവർത്തനം തലക്ക് പിടിച്ചു നടക്കുന്നവനാ .... ഇപ്പോഴെന്താണാവോ ഒരു ഫയൽ  സ്നേഹമെന്ന് അയാൾ മനസ്സി...

പി.ബി. നമ്പർ 134

    " ഇന്നു അവധിയല്ലേ?     നീ ആ റൂമൊക്കെ ഒന്നു വൃത്തിയാക്കൂ... ആകെ അലങ്കോലപ്പെട്ടു കിടക്കുന്നത് കണ്ടില്ലേ?" അച്ഛൻ ഉമ്മറത്തു പത്രം വായിച്ചു കൊണ്ടിരുന്ന എന്നെ അലോസരപ്പെടുത്താനെന്നവണ്ണം പറഞ്ഞതു കേട്ട് ഞാൻ മൗനത്തിലൊളിച്ചു. മൗനം വിദ്വാനു ഭൂഷണമാണെന്ന് പണ്ടാരോ പറഞ്ഞത് ഞാനും മനസാ അംഗീകരിക്കാൻ തുടങ്ങിയിരുന്നു. " മോനെ ഇനിയിപ്പോ ഞാൻ അടുക്കിപ്പറക്കാൻ നിന്റെ മുറിക്കകത്തേക്ക്‌ വരുന്നതെങ്ങനാ, അത് ചിലപ്പോ അവർക്കിഷ്ടപ്പെട്ടില്ലെങ്കിലോ? അമ്മച്ചി നയം വ്യക്തമാക്കി എന്നെ നോക്...

ഒരു പാവാട രഹസ്യം

            " അവൾക്ക് സ്ക്കൂളിൽ പോകാൻ വയ്യത്രേ?" രാവിലെ കിടക്കയിൽ നിന്നെഴുന്നേൽക്കാൻ വിമ്മിഷ്ടപ്പെട്ടിരിക്കുമ്പോൾ ചായ കപ്പ് നീട്ടി ഭാര്യ പറഞ്ഞു. " നമ്മുടെ ഭാഷ ഇവിടുത്ത്കാർക്ക് മനസ്സിലാവുന്നില്ലത്രേ, ഞാനപ്പോഴെ പറഞ്ഞില്ലേ കുട്ടിയെ ഏതേലും CBSE സ്കൂളിൽ ചേർക്കാൻ ഇനിയിപ്പോ അച്ഛനും മോളും അനുഭവിച്ചോ?" ഒരാഴ്ച്ചയെ ആയുള്ളു പുതിയ ട്രാൻസ്ഫറിൽ മലപ്പുറത്ത് എത്തിയിട്ട്. സാധാരണ മലബാർ സർവീസ് വരുമ്പോൾ അല്പം ടെൻഷനാണ് തിരുവിതാംകൂറുകാർക്ക്. എന്നാൽ ട്രാൻസ്ഫർ ചങ...

തിരുശേഷിപ്പിലെ ചൂര്

    ഫ്ലൈറ്റ് ഷെഡ്യൂൾ സമയത്തിനും പത്ത് മിനിറ്റ് മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്നെങ്കിലും നാട്ടിൽ നിന്നുള്ള അളിയന്റെ ഇന്നോവ ഞങ്ങളെ കാത്ത് കിടപ്പുണ്ടായിരുന്നു. ഡ്രൈവർ പയ്യനെ കണ്ടിട്ട് എനിക്ക് പരിചയമൊന്നും തോന്നിയില്ല. അവന്റെ മുഖത്തെ പരിചയ പുഞ്ചിരിക്കു മറുപടിയായി ഒരു ചെറു പുഞ്ചിരി നൽകി വാഹനത്തിൽ കയറുമ്പോൾ ഉറക്കം എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു. ഇനിയും രണ്ടു മണിക്കൂർ യാത്രയുണ്ട് തൊടുപുഴയ്ക്ക്. കൺപോളകൾ അടഞ്ഞു തൂങ്ങുമ്പോൾ ഭാര്യ ഡ്രൈവറുമായി സംസാരം തുടങ്ങിയിരു...

ആണുങ്ങൾ കരയാൻ പാടില്ലാത്രേ

    ക്വാർട്ടേഴ്സിന്റെ വടക്കേ മൂലയിലെ ലൈറ്റ് തെളിയിച്ച് ഉപ്പ ഞങ്ങളെ കൊണ്ടു പോകുമ്പോൾ ഉള്ളൊന്നു കാളിയിരുന്നു." എന്താ ജമാൽക്കാ കോർട്ട് മാർഷലിന് കൊണ്ട്വാ ണോ ഇവറ്റകളെ .... വിട്ടു കളയപ്പാ ... ങ്ങക്ക് വേറെ പണിയില്ലേ.. കുട്ടികളല്ലേ". നൂറ്റി പത്താം നമ്പർ റൂമിന്റെ വാതിൽക്കൽ നിന്ന് ഡോക്ടർ മാമൻ വിളിച്ചു ചോദിച്ചത് കേട്ട് ഞാൻ ദൈന്യതയോടെ ഉപ്പാനെ നോക്കി. കുറച്ചു മുൻപ് നടന്ന വഴക്കിനും പുള്ളി മദ്ധ്യസ്ഥത വഹിക്കാൻ വന്നിരുന്നു. അന്നേരം ഞങ്ങൾ നിഷ്ക്കരുണം അത് തിരസ്ക്കരിച്ചതാണ്. ഇപ്പോൾ ഉച്ചത്തിൽ...

പെരുന്നാൾ രാവിൽ വിരിഞ്ഞ കറാമത്ത്

    " മൂത്തുമ്മോയ് പെരുന്നാളിന് ആട്ടിറച്ചി വേണ്ടേ...?" മതിലിനരികെ നിന്ന് ജബ്ബാർ  ഒച്ചവെച്ചു." രണ്ടീസം ഇല്ലെടാ ചെക്കാ, മാനു ഒന്നും പറഞ്ഞീല്ല, ഓനിനി ടൗണിന്ന് വാങ്ങിക്കൊണ്ടൊരുവോ ആവോ?  അതെന്താണപ്പാ ഇബ്ടെ എറച്ചി കിട്ടുമ്പോ ഓര് ടൗണിന്ന് വാങ്ങണത്" ജബ്ബാറിന്റെ ശബ്ദത്തിൽ പരിഭവം കലർന്നത് കദീശുമ്മ ശ്രദ്ധിച്ചു." ഇല്ലെടാ ഇയ്യ് ബേജാറാക്കാതെ, ഓൻ വന്ന് തിരക്കീട്ട് പറയാം." ആയ്ക്കോട്ടെ.. മൂത്തുമ്മ ങ്ങ്ള് നാളെ കാലത്തുതന്നെ പറയ് ട്ടോ". കദീശുമ്മ തലയാട്ടി പുരയ്ക്കകത്തേക്ക് കേറി. മൂത്തുമ്മാന്ന് ജബ്...

കോടീശ്വരന്റെ മലയാളി മരുമകൾ

നില കണ്ണാടിയ്ക്കുമുമ്പിൽ കുളിച്ചു ഈറനായി നിൽക്കുമ്പോൾ അവൾക്ക് അവളോട് തന്നെ ചെറിയ കുശുമ്പ് തോന്നി ഡിഗ്രി പഠനം കഴിഞ്ഞതിന്റെ സിൽവർ ജൂബിലി ആയെങ്കിലും യൗവ്വനം തന്നിൽ നിന്ന് വിട പറഞ്ഞിട്ടില്ല. അല്ലേലും ഈ സൗന്ദര്യമാണ് അവൾക്ക് ഉയരങ്ങൾ കീഴടക്കാൻ സാധിച്ചത്. അരിഷ്ടിതയാർന്ന ബാല്യം സ്വപനത്തിൽ പോലും ഇപ്പോൾ അവളെ ഓർമ്മിപ്പിക്കുന്നില്ല. ഇന്ന് തന്റെ കൂട്ടുകാരുടെ അസൂയാർന്ന മുഖങ്ങൾ തനിക്കു നേരെ ഉയർന്നു വരുമെന്നോർത്തപ്പോൾ അവളുടെ മേലാസകലം ഒരു കുളിരു കോരി. സമയമെടുത്ത് ഒരുങ്ങിയാണ് അവൾ പഞ്ചനക്ഷത്ര ഹോട്ടലിലെ റെസ്റ്റ...

നന്ദിനിയുടെ പാക്കേജ്

              വൈകിട്ട് മീനമാസത്തിലെ കൊടും ചൂടിനെ കുളിർപ്പിച്ച് സാമാന്യം നല്ല മഴത്തുളളികൾ തൊടിയിലും മുറ്റത്തുമൊക്കെ പതിച്ചിട്ടും സൗദാമിനിയമ്മയുടെ മനസ്സ് തണുത്തില്ല. മഴയുടെ ആരവത്തിൽ പൊട്ടിമുളച്ച പുതുമണ്ണിന്റെ മണം മൂക്കിനെ അലോസരപ്പെടുത്തിയപ്പോൾ ഉമ്മറത്തു നിന്ന് എഴുനേറ്റ് മെല്ലെ അടുക്കളയിലേക്ക് നടന്നപ്പോഴും അഭിമാനത്തിനേറ്റ ക്ഷതം അവരെ അലട്ടി കൊണ്ടിരുന്നു. ഗ്യാസ് ഓണാക്കി ചായ അടുപ്പിൽ വെച്ച് പകലത്തെ അത്യുഷ്ണം വിയർപ്പിൽ മുക്കിയ തുണികൾ മാറ്റി തി...

പൂഴിക്കടകൻ

  ബുളളറ്റിന്റെ  കുടുകുടു പ്രതിധ്വനിയ്ക്ക് പാടവരമ്പത്തു കൂടി  കോടമഞ്ഞിനെ വകഞ്ഞുകൊണ്ട് പോകുമ്പോൾ ഒരു പ്രത്യേക താളമുണ്ടെന്ന് അയാൾക്ക് തോന്നി. ബുള്ളറ്റ് യാത്ര പണ്ടത്തെ പോലെ ഇന്നും മറ്റു ചിലതു പോലെ അയാളെ ഹരം പിടിപ്പിക്കുന്ന ഒന്നാണ്.പ്രവാസ ജീവിതത്തിനു വിരാമമിട്ട് നാട്ടിലെത്തിയിട്ട് കഷ്ടിച്ച് ഒരു മാസമേ ആയിട്ടുള്ളു. ഈ യാത്രയിൽ ഭാര്യയെക്കൂടി കൂട്ടേണ്ടതായിരുന്നു. ഇന്നലത്തെ പ്രശ്നങ്ങൾക്ക് അവളെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ അനിഷ്ടം കാരണം  യാത്രയിൽ നിന്ന് ഒഴിവാകാനാണ്  രാവിലെ അവൾ തലവേദനയെ കൂട്ടു...

പത്തെര വണ്ടിയിലെ ഗോവിന്ദചാമിമാർ

          സൗത്ത് റെയിൽവേ സ്റ്റേഷന്റെ ഔട്ടറിൽ വീണ്ടും സിഗ്നൽ കാത്തു ട്രെയിൻ പിടിച്ചപ്പോൾ അവൾ ശരിക്കും ഭയന്നു. ആലപ്പുഴയ്ക്കുള്ള ധൻ ബാദ് എക്സ് പ്രസിൽ തൃശ്ശൂരിൽ നിന്നു കയറുമ്പോൾ എറണാകുളത്തിനുള്ള ടിക്കറ്റാണ് എടുത്തിരുന്നത്. സൗത്തിൽ ചെന്ന് പാസഞ്ചറിൽ വീടു പിടിക്കാമെന്നാണ് കരുതിയിരുന്നത്. ഇനിയിപ്പോ വൈ കിയാൽ കൊല്ലത്തേക്കുള്ള പാസഞ്ചർ നഷ്ടമാകുമെന്ന് അവൾക്ക് തോന്നി.. എന്നാൽ അവളെ കൂടുതൽ ടെൻഷനടുപ്പിക്കാതെ ധൻ ബാദ് ചൂളം വിളിച്ചു, സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഫ്ലാറ്റ് ഫോ...

തീർച്ചയായും വായിക്കുക