Home Authors Posts by ഷാജിദ്‌

ഷാജിദ്‌

6 POSTS 0 COMMENTS
ഷാജിദ്‌ പി. കൊട്ടത്തൊടി ഹൗസ്‌ പുളിക്കൽ പി.ഒ. മലപ്പുറം . Address: Post Code: 673637

ഐതിഹ്യത്തിന്റെ പൊരുൾ തേടി തലമുറകളുടെ സാഹസിക യാത്ര

“ഇതാ ഇവിടെയാണ്‌ ആ ഐതിഹ്യം ഒളിഞ്ഞു കിടക്കുന്നത്‌”- വരണ്ട്‌, ചെമ്പിച്ച കാട്ടുപുല്ലുകൾ നിറഞ്ഞ മലയുടെ മുകൾഭാഗം ചൂണ്ടിക്കാട്ടി സെയ്തലവിക്ക ആ കഥ വിവരിച്ചു തന്നു. എന്തൊരു ആവേശമായിരുന്നു യാത്രയിൽ പങ്കെടുത്തവർക്കെല്ലാം. മൂന്ന്‌ തലമുറകളാണ്‌ ഞങ്ങളുടെ യാത്രയിൽ പങ്കെടുത്തിരുന്നത്‌. 77 വയസ്സായ ഇരുമ്പുഴി സെയ്തലവി മുതൽ മൂന്നു വയസ്സായ ജയ്‌ഷൽ വരെ. ഞങ്ങളുടെ യാത്രയ്‌ക്ക്‌ മാറ്റുകൂട്ടാൻ ഐത്യഹ്യത്തിന്റെ പൊരുൾ കഥപറയുന്നതുപോലെ വിവരിച്ചുതരുവാൻ പ്രസിദ്ധ എഴുത്തുകാരൻ എം.കെ.നാലകത്തും സംഘത്തിലുണ്ടായിരുന്നു. മലപ്പുറം ജില്ലയ...

സ്‌നേഹം

കാഞ്ഞിരമരത്തണലിലിരുന്ന്‌ പാൽപായസം കുടിക്കെ ഒരു കുരുവിയെന്നോട്‌ കുശലം ചോദിച്ചു. കൗശലത്തിൽ മോശക്കാരനല്ലാത്ത ഞാനും ഒഴിഞ്ഞുമാറി കൊടുത്തില്ല ഒടുവിൽ ഒരു തുളളി കണ്ണുനീരെനിക്ക്‌ കടമായി തന്നപ്പോൾ ഒരു കാഞ്ഞിരക്കായ നിറയെ പാൽപായസം ഞാനതിന്‌ പകരമായി നല്‌കി. Generated from archived content: poem2_oct13.html Author: shajid

ആവേശവും സാഹസികതയും നിറഞ്ഞുനിന്ന ഒരു യാത്രയുടെ ഓർമ്...

മഴ അൽപം വിട്ടുമാറിയ ആഗസ്‌റ്റ്‌ മാസത്തിലെ ഒരു തെളിഞ്ഞ ദിനത്തിലാണ്‌ ഞാനും കൂട്ടുകാരും മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത ആഡ്യൻപാറ എന്ന വിനോദസഞ്ചാരകേന്ദ്രം സന്ദർശിക്കാൻ പുറപ്പെട്ടത്‌. സഹ്യന്റെ മടിതട്ടിൽനിന്നും പുറപ്പെടുന്ന ശുദ്ധമായ കാട്ടരുവി നയനമനോഹരമായ വെളളച്ചാട്ടമായി രൂപാന്തരപ്പെടുന്ന സ്ഥലമാണ്‌ ആഡ്യൻപാറ. കടുത്ത വേനലിലും ശുദ്ധജലം കൊണ്ട്‌ സമൃദ്ധമായ ഈ കാട്ടരുവി നിരവധി ഔഷധഗുണങ്ങൾ കൊണ്ട്‌ സമൃദ്ധമാണെന്നും പറയപ്പെടുന്നു. മാരുതിവാനിൽ ആറുപേരുളള ഒരു സംഘമായാണ്‌ ഞങ്ങൾ ആഡ്യൻപാറയിലെ സാഹസികത ആസ്വദിക്കാൻ പു...

ഐതിഹ്യത്തിന്റെ പൊരുൾ തേടി തലമുറകളുടെ സാഹസിക യാത്ര

“ഇതാ ഇവിടെയാണ്‌ ആ ഐതിഹ്യം ഒളിഞ്ഞു കിടക്കുന്നത്‌”- വരണ്ട്‌, ചെമ്പിച്ച കാട്ടുപുല്ലുകൾ നിറഞ്ഞ മലയുടെ മുകൾഭാഗം ചൂണ്ടിക്കാട്ടി സെയ്തലവിക്ക ആ കഥ വിവരിച്ചു തന്നു. എന്തൊരു ആവേശമായിരുന്നു യാത്രയിൽ പങ്കെടുത്തവർക്കെല്ലാം. മൂന്ന്‌ തലമുറകളാണ്‌ ഞങ്ങളുടെ യാത്രയിൽ പങ്കെടുത്തിരുന്നത്‌. 77 വയസ്സായ ഇരുമ്പുഴി സെയ്തലവി മുതൽ മൂന്നു വയസ്സായ ജയ്‌ഷൽ വരെ. ഞങ്ങളുടെ യാത്രയ്‌ക്ക്‌ മാറ്റുകൂട്ടാൻ ഐത്യഹ്യത്തിന്റെ പൊരുൾ കഥപറയുന്നതുപോലെ വിവരിച്ചുതരുവാൻ പ്രസിദ്ധ എഴുത്തുകാരൻ എം.കെ.നാലകത്തും സംഘത്തിലുണ്ടായിരുന്നു. മലപ്പുറം ജില്ലയ...

എ.രാമചന്ദ്രന്റെ ‘വര’മൊഴികൾ – മികച്ച വായനാനുഭ...

“ഇന്ത്യയ്‌ക്ക്‌ കേരളം നല്‌കിയതും, ഇന്ത്യ ലോകത്തിനു നല്‌കിയതുമായ അപൂർവ്വം ചിലരിൽ ഒരാൾ. അതാണ്‌ എ.രാമചന്ദ്രൻ”. ഈ പുസ്‌തകത്തിന്റെ പ്രസാധകക്കുറിപ്പിൽ എൻ.രാജേഷ്‌കുമാർ എ.രാമചന്ദ്രനെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്‌. രാജാരവിവർമ്മ പുരസ്‌കാരത്തിന്‌ എ.രാമചന്ദ്രൻ അർഹനായ വേളയിൽ ഡി.വിനയചന്ദ്രൻ എ.രാമചന്ദ്രനുമായി നടത്തുന്ന സുദീർഘസംഭാഷണം ‘റെയിൻബോ ബുക്‌സ്‌’ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ചതാണ്‌ എ.രാമചന്ദ്രന്റെ ‘വര’മൊഴികൾ. ചിത്രകലയുടെ സാങ്കേതികവശങ്ങൾ അറിയാത്ത ആളാണ്‌ എ.രാമചന്ദ്രനുമായി സംസാരിക്കുന്നതെന്ന്‌ ഡി.വ...

ഉസ്‌മാൻ ഇരുമ്പുഴിയുടെ പ്രവാസിക്കഥകളിലൂടെ

കാറ്റും കോളും നിറഞ്ഞ കടലിലൂടെ നിറയെ യാത്രക്കാരുമായി നീങ്ങുന്ന കപ്പലിനോട്‌ -പ്രാരാബ്‌ധങ്ങളുടെ നടുക്കടലിൽ നീന്തുന്ന പ്രവാസിയുടെ ജീവിതത്തെ താരതമ്യപ്പെടുത്താം. പിറന്ന നാടിന്റെ ചൂടും ചൂരും വിട്ട്‌ മരുഭൂമിയിലെ ഊഷരതയിൽ, ആൾക്കൂട്ടത്തിലെ കനംവെയ്‌ക്കുന്ന ഏകാന്തതയോട്‌ മല്ലടിച്ച്‌ അടുത്ത അവധിക്ക്‌ വേണ്ടി കാത്തിരിക്കുന്ന പ്രവാസിയുടെയും, അയാളുടെ സാമീപ്യം കൊതിക്കുന്ന ബന്ധുജനങ്ങളുടെയും മൗനനൊമ്പരങ്ങളും വിഹ്വലതകളും പ്രമേയങ്ങളാകുന്ന കഥകളാണ്‌ ഉസ്‌മാൻ ഇരുമ്പഴിയുടെ പ്രവാസികഥകൾ. വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരം, ...

തീർച്ചയായും വായിക്കുക