ഷാജി ചെമ്പിലോട്
നിസ്സങ്കര സാവിത്രി
കോവിഡ് മഹാമാരിക്കാലത്ത് പല തവണയായി ക്വാറന്റൈനിൽ കഴിയേണ്ടി വന്നിട്ടുണ്ട്. അത്തരം ദിവസങ്ങളിൽ കുറെ സിനിമകൾ കാണാൻ സാധിച്ചു. അതിൽ നല്ലതും കണ്ടിരിക്കാൻ പറ്റുന്നതും മഹാ അബദ്ധങ്ങളും ഒക്കെയുണ്ട്.
2018 ൽ ഇറങ്ങിയ ഒരു സിനിമ, ഒരിക്കൽ പോലും കാണണം എന്ന് എനിക്ക് തോന്നാതിരുന്നൊരു സിനിമ, ഒരു ബിയോപിക്, ഈ അടുത്ത ദിവസം കണ്ടു. സാധാരണ ബയോപിക്കുകളിലെ സ്ഥിരം ഫോർമുല തന്നെയാവും എന്ന മുൻവിധിയോടെ മുൻപ് കാണാതിരുന്നത് നഷ്ടം ആണെന്ന് തോന്നി.
പറഞ്ഞു വരുന്ന...
അയാളും വേലായുധനും
ടക് ... ടക് ... ടക് ...
ജനലിൽ തട്ടുന്ന ശബ്ദം കേട്ടാണ് അയാൾ ഉണർന്നത് ..
ആരാണാവോ ഈ പാതിരാത്രി ? മൊബൈൽ എടുത്ത് സമയം നോക്കി ..
രണ്ടര മണി
വീണ്ടും ശബ്ദം കേട്ടു .... ടക് ... ടക് ... ടക് ...
വീട്ടുകാരെ ആരെയും ഉണർത്തേണ്ട എന്ന് കരുതി അയാൾ ആ ശബ്ദം കേട്ട ജനൽ തന്നെ പതിയെ തുറന്നു.
ആരെയും കാണാനില്ല, സംശയം തീർക്കാൻ അയാൾ അടുത്ത ജനൽ കൂടി തുറന്നു ...
നല്ല നിലാവുള്ള രാത്രിയാണ്, ജനലിലൂടെ അയാൾ ചുറ്റിലും നോക്കി ആരെയും കാണുന്നില്ല.
ഒന്ന് നെടുവീർപ്പിട്ട് അയാൾ പതുക്കെ ചോദിച്ചു " ആരാണ...
കവിയുടെ ജീവിതവും മരണവും
കവിതയെ പ്രണയിച്ചു നടന്ന കാലം
കവിതകളെഴുതി നടന്ന കാലം
കവിതയൊന്നെങ്കിലും മഷിപുരളാൻ
കവിയിലൊരു മോഹം മൊട്ടിട്ട കാലം
ഒരു കെട്ടുകവിതകളു മായന്ന്
തപാലാപ്പീസിലെത്തി കവി
വിറയാർന്ന കൈവിരലാൽ
കുനുകുനെ വിലാസമെഴുതി
കവിതകളോരോന്നായയച്ചു
മഷിപുരണ്ടെത്തുന്ന കവിതയും കാത്ത്
അക്ഷമനായി കവിയിരുന്നു
ദിനരാത്രങ്ങൾ പലതുനീങ്ങി
താനയച്ചോരു കവിതകളത്രയും
അറിയിപ്പും ചേർത്ത് തിരിച്ചുവന്നു
കവിതകളൊന്നും യോഗ്യമല്ലെത്രെ
ഒന്നുഭ്രമിച്ചു കവിയെങ്കിലും
കവിതയെഴുത്ത് നിർത്തിയില്ല
എഴുതിയതൊക്കെയും ചൊല്ലുന്ന ശീലവും
ചേർ...
” ഞാൻ ജനിച്ചു എന്നത് സത്യമാണ് മാഡം “
(ഇന്ത്യയിൽ ജനനം തെളിയിക്കാനുള്ള ഒദ്യോഗിക രേഖകളിൽ പെടുന്ന ആറു രേഖകൾ കൈവശം ഉണ്ടായിട്ടും തന്റെ ജനനം ഒദ്യോഗികമായി രജിസ്റ്റർ ചെയ്തു ജനന സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി ഒരു നിസ്സഹായനായ സാധാരണക്കാരൻ നടത്തിയ ആറു മാസത്തിലേറെ നീണ്ടുനിന്ന ഒരു ഒറ്റയാൾ പോരാട്ടത്തിന്റെ സ്വതന്ത്രാവിഷ്‌ക്കാരം.)
????????????
അശ്വതി തന്റെ അധികാര പരിധികൾ ഒട്ടും ചെറുതല്ല എന്ന് നിർമ്മലിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ്.
നിർമ്മലിന്റെ ഫയൽ കൈയിൽ നിന്ന് മേശയിലേക്കെറിഞ്ഞു കൊടുത്തുകൊണ്ട് പറഞ്ഞു ..
" എല്ലാ രേഖകളുമാ...