Home Authors Posts by ഷാജി ചെമ്പിലോട്

ഷാജി ചെമ്പിലോട്

11 POSTS 1 COMMENTS
കണ്ണൂർ ജില്ലയിലെ ചെമ്പിലോട് സ്വദേശി , ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്.

രണ്ടു പെൺകുട്ടികൾ

    നഗരത്തിലെ ആശുപത്രിയുടെ മൂന്നാം നിലയിലെ ജനലിലൂടെ വിദൂരതയിലേക്ക് നോക്കി നിന്ന അവളുടെ മനസ്സിൽ ക്ലാസ്സിലെ ഓർമ്മകൾ ആണ് തെളിഞ്ഞു വന്നത്. "പ്രഫുല്ലകുമാർ പളനിയപ്പൻ , എന്തൊരു ഊള പേരാണെടീ ഇത് , അയ്യേ .." അനീറ്റ ഷാരോണിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു. " നോർത്തും അല്ല സൗത്തും അല്ല സങ്കരയിനമാണ് ,എന്നാ തോന്നുന്നത് " ഷാരോൺ ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് അനീറ്റയോട് പറഞ്ഞു. " സൗത്ത് തന്നെ , മലയാളം തമിഴ് കോമ്പിനേഷൻ ആണെന്നാപിള്ളാര് പറേന്നത് " അനീറ്റ പറഞ്ഞു. പെട്ടന്നാണ് ഇടിവെട്ടും പ...

കാന്താര ; ശാന്തവും രൗദ്രവുമായ ഭാവങ്ങൾ

  തെയ്യങ്ങളുടെ പിന്നാലെ കൂടിയിട്ട് കുറച്ചായി, ഉത്തര മലബാറിലെ തെയ്യാട്ടങ്ങളെയും കളിയാട്ടങ്ങളെയും കുറിച്ച് ഒരു പുസ്തകമെന്ന സ്വപ്നം കുറെകാലമായി മനസ്സിൽ കൊണ്ട് നടക്കുന്നതാണ്. മനുഷ്യൻ തന്നെ ദൈവമാകുന്ന ചുവന്ന തെയ്യങ്ങൾ ചടുലമായ ചുവടുകൾ വെക്കുന്ന മണ്ണാണ് ഉത്തര മലബാറിലെ കളിയാട്ട കാവുകൾ. "ദൈവമെന്ന" സങ്കല്പത്തെ തെയ്യമെന്ന യാഥാർഥ്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ ഞാനും തന്റെ കൂടെയുണ്ടെന്നും എല്ലാം ശരിയാകുമെന്ന ശുഭാപ്തി വിശ്വാസം ഗ്രാമീണരുടെ മനസ്സിലേക്ക് എത്തിക്കുന്നവര...

അപ്പൻ ; കറുത്ത ഹാസ്യത്തിന്റെ കരുത്ത്

    ഉറക്കം വരാതിരുന്നപ്പോൾ ഒരു സിനിമ കാണാമെന്ന് കരുതി, എന്നാൽ പിന്നെ " അപ്പൻ "  എന്നുകരുതിയാണ് കഴിഞ്ഞ ദിവസം കണ്ടത്, ഓരോ സീനിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഗംഭീര സിനിമ. കണ്ടു കഴിഞ്ഞതിനു ശേഷം ഓരോ കഥാപാത്രവും മനസ്സിൽ തങ്ങി നിൽക്കുന്നു. എല്ലാം കൊണ്ടും മികച്ചു നിൽക്കുന്ന സിനിമ ഒരപ്പൻ എങ്ങിനെ ആകരുത് എന്ന് കാണിച്ചു തരുന്ന സിനിമ. ഓരോ കഥാപാത്രവും പ്രേക്ഷകന്റെ മനസ്സിനെ അത്രമേൽ സ്പർശിക്കും. " ഇട്ടിച്ചൻ "എന്ന കഥാപാത്രം അലൻസിയറുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി ...

കിളിമഞ്ചാരോയിലെ പ്രണയനിലാവ്

  " ഹലോ രവി " " ഹലോ മനു , ഗുഡ് മോർണിംഗ് " " പാർവ്വതിയെ വിളിച്ചിട്ട് കിട്ടുന്നില്ല , ശ്വേത അവിടെ ഇല്ലേ ? ശ്വേതയോട് എന്തെങ്കിലും പറഞ്ഞിരുന്നോ " മനു ചോദിച്ചു " ഡാ അവള് എന്തെങ്കിലും തിരക്കായത് കൊണ്ട് ഫോൺ എടുക്കാത്തതായിരിക്കും " രവി പറഞ്ഞു " പാർവ്വതിയെ വിളിച്ചിട്ടു കിട്ടാത്തത് കൊണ്ട് ഞാൻ അവളുടെ അപ്പാർട്മെന്റിൽ പോയി, അവിടെ ഇല്ല, ഞാൻ ഇവിടെ ദിവാകരേട്ടന്റെ കടയിൽ ആണ് ഉള്ളത് ," മനു ഇടറുന്ന ശബ്ദത്തിലാണ് പറഞ്ഞത് " ഓ .. ഒരു മിനുട്ട് ശ്വേതയോട് ചോദിക്കട്ടെ .. ശ്വേതാ .... മനുവാണ് ഫോ...

മരണത്തിനും മുൻപേ ” മരിച്ചു ” പോകുന്നവർ...

          എഴുന്നേറ്റ് മൊബൈൽ നോക്കിയപ്പോൾ നാലര ആയതേ ഉള്ളൂ .. " ആറുമണിക്കാണല്ലോ അലാറം വച്ചത് .. അലാറം അടിച്ചെന്ന് എനിക്ക് വെറുതെ തോന്നിയതാണോ " എന്ന് മനസ്സിലോർത്തു സമീറ മൊബൈൽ മേശപ്പുറത്ത് വച്ച് വീണ്ടും കിടക്കയിലേക്ക് തിരിഞ്ഞു, അപ്പോഴാണ് ശ്രദ്ധിച്ചത് ഷാനവാസ് കിടക്കയിൽ ഇല്ല. " ഷാനിക്കാ .. ഷാനിക്കാ .." ഉറക്കെ വിളിച്ചു കൊണ്ട് ബെഡ് റൂമിലെ ടോയ്‌ലെറ്റിൽ നോക്കി , അകത്തു നിന്ന് പൂട്ടിയിട്ടില്ല സമീറ വാതിൽ തുറന്നു നോക്കി , ടോയ്‌ലെറ്റിൽ ഇല്ല. ബെഡ്റൂമിന...

പ്രണയരാഗങ്ങളുടെ ബാംസുരി

          മധുവിന്റെ നെഞ്ചിൽ ചാരി നല്ല ഉറക്കത്തിലാണ് നാലുവയസ്സുകാരി പായൽ കണ്ണുകളടച്ചു ഇരിക്കുന്നുണ്ടെങ്കിലും മധുവിന് ഉറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല, മനസ്സ് ഇന്നലകളിലേക്ക് ഊളയിടുകയായിരുന്നു. വടകര പുത്തൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥി ആയപ്പോൾ മുതൽ മധു മനസ്സിൽ കൊണ്ട് നടന്നിരുന്ന മോഹമാണ് സംഗീതം പഠിക്കുക എന്നത്. റേഡിയോയിൽ വരുന്ന സിനിമാഗാനങ്ങൾ മന:പ്പാഠമാക്കി സാമാന്യം നന്നായി തന്നെ മധു പാടാറുണ്ടായിരുന്നു. സ്കൂൾ യുവജനോത്സവങ്ങളിൽ ലളിതഗാനത്തിന് സമ്...

കറുപ്പയ്യൻ

      " ചായ, കാപ്പി .... " ഉറക്കെ വിളിച്ചു പറയുന്ന ശബ്ദം കേട്ടപ്പോൾ ആണ് പാതിയുറക്കത്തിൽ നിന്ന് സുനിൽ ഉണർന്നത്, ചുറ്റിലും നോക്കി നേരം വെളുത്തിരിക്കുന്നു. ട്രെയിനിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ ഒരു ചായ വാങ്ങി. വലിയ കുഴപ്പമില്ല, ചായ ഊതി കുടിച്ചുകൊണ്ട് വീണ്ടും ചിന്തകളിലേക്ക് അയാൾ ഊളമിട്ടു. ഇന്നലെ അർദ്ധരാത്രി 12 :20 നാണ് ചെങ്കൽപ്പെട്ട് സ്റ്റേഷനിൽ നിന്ന് താൻ ഈ ട്രെയിനിൽ കയറിയത്, ഇപ്പോൾ സമയം ആറു മണി കഴിഞ്ഞു, കാരൂർ ജംഗ്ഷനിൽ എത്തിയതേ ഉള്ളൂ, ഇനിയും ഏറെ നേരം യാത്ര ചെയ്യാനുണ...

നിസ്സങ്കര സാവിത്രി

          കോവിഡ് മഹാമാരിക്കാലത്ത് പല തവണയായി ക്വാറന്റൈനിൽ കഴിയേണ്ടി വന്നിട്ടുണ്ട്. അത്തരം ദിവസങ്ങളിൽ കുറെ സിനിമകൾ കാണാൻ സാധിച്ചു. അതിൽ നല്ലതും കണ്ടിരിക്കാൻ പറ്റുന്നതും മഹാ അബദ്ധങ്ങളും ഒക്കെയുണ്ട്. 2018 ൽ ഇറങ്ങിയ ഒരു സിനിമ, ഒരിക്കൽ പോലും കാണണം എന്ന് എനിക്ക് തോന്നാതിരുന്നൊരു സിനിമ, ഒരു ബിയോപിക്, ഈ അടുത്ത ദിവസം കണ്ടു. സാധാരണ ബയോപിക്കുകളിലെ സ്ഥിരം ഫോർമുല തന്നെയാവും എന്ന മുൻവിധിയോടെ മുൻപ് കാണാതിരുന്നത് നഷ്ടം ആണെന്ന് തോന്നി. പറഞ്ഞു വരുന്ന...

അയാളും വേലായുധനും

  ടക് ... ടക് ... ടക് ... ജനലിൽ തട്ടുന്ന ശബ്ദം കേട്ടാണ് അയാൾ ഉണർന്നത് .. ആരാണാവോ ഈ പാതിരാത്രി ? മൊബൈൽ എടുത്ത് സമയം നോക്കി .. രണ്ടര മണി വീണ്ടും ശബ്ദം കേട്ടു .... ടക് ... ടക് ... ടക് ... വീട്ടുകാരെ ആരെയും ഉണർത്തേണ്ട എന്ന് കരുതി അയാൾ ആ ശബ്ദം കേട്ട ജനൽ തന്നെ പതിയെ തുറന്നു. ആരെയും കാണാനില്ല, സംശയം തീർക്കാൻ അയാൾ അടുത്ത ജനൽ കൂടി തുറന്നു ... നല്ല നിലാവുള്ള രാത്രിയാണ്, ജനലിലൂടെ അയാൾ ചുറ്റിലും നോക്കി ആരെയും കാണുന്നില്ല. ഒന്ന് നെടുവീർപ്പിട്ട് അയാൾ പതുക്കെ ചോദിച്ചു " ആരാണ...

കവിയുടെ ജീവിതവും മരണവും 

കവിതയെ പ്രണയിച്ചു നടന്ന കാലം കവിതകളെഴുതി നടന്ന കാലം കവിതയൊന്നെങ്കിലും മഷിപുരളാൻ കവിയിലൊരു മോഹം മൊട്ടിട്ട കാലം ഒരു കെട്ടുകവിതകളു മായന്ന് തപാലാപ്പീസിലെത്തി കവി വിറയാർന്ന കൈവിരലാൽ കുനുകുനെ വിലാസമെഴുതി കവിതകളോരോന്നായയച്ചു മഷിപുരണ്ടെത്തുന്ന കവിതയും കാത്ത് അക്ഷമനായി കവിയിരുന്നു ദിനരാത്രങ്ങൾ പലതുനീങ്ങി താനയച്ചോരു കവിതകളത്രയും അറിയിപ്പും ചേർത്ത് തിരിച്ചുവന്നു കവിതകളൊന്നും യോഗ്യമല്ലെത്രെ ഒന്നുഭ്രമിച്ചു കവിയെങ്കിലും കവിതയെഴുത്ത് നിർത്തിയില്ല എഴുതിയതൊക്കെയും ചൊല്ലുന്ന ശീലവും ചേർ...

തീർച്ചയായും വായിക്കുക