ഷാജി നെല്ലിക്കുന്നേൽ
ദൈവത്തിന്റെ സ്വന്തം നാട്
പകലൊടുങ്ങീടുമ്പോൾ ഇരുളിന്റെ മറ പറ്റി നിണം വാർന്ന വാളുകൾ കൈയ്യിലേന്തുന്നു വെട്ടി നുറുക്കിയ കബന്ധങ്ങൾക്കിടയിൽ നി- ന്നൊരു കൊച്ചു നിലവിളി കെട്ടടങ്ങീടുന്നു എരിയുന്ന വെയിലത്ത് പൊരിയുന്ന വയറോടെ തെരുവുകൾ തെണ്ടും മനുഷ്യക്കുരുന്നുകൾ പിന്നാമ്പുറങ്ങളിലെ എച്ചില പാത്രത്തിൽ നായ്‌ക്കളുമായ് അങ്കം വെട്ടി തളരുന്നു അര വയർ നിറയാത്ത ഒരു കൊച്ചു പെണ്ണിന്റെ അരമണി പൊട്ടിച്ചു വലിച്ചെറിയുന്നു. കാമം ചവിട്ടി മെതിച്ചൊരാ ജീവിതം ഒരുപിടി മണ്ണിലൊരാശ്രയം തേടുന്നു ഇതു കണ്ടു കരയുന്ന കാവിലെ ദേവിയെ ഒരു മുഴം കയറിലായ് കഴുവേറ്റിടുന്ന...