ഷാജി മൂലേപ്പാട്ട്
തങ്ങാലൂര്‍ പുഴ
ഇരുള്‍ പടര്‍ന്നു തുടങ്ങിയിരിക്കുന്നു. വടക്കുമുറിയില്‍ ബസ്സിറങ്ങി ഒരു പീടിക കോലായില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു മണിക്കൂറായി . മഴ തോരുന്നില്ല. പാതിരുട്ടി കാവിനടുത്തേക്കുള്ള ഒരു ബസ്സും വരുന്നില്ല. തുള്ളിക്കൊരു കുടം എന്ന പോലെ പെയ്യുന്ന മഴയത്ത് എങ്ങനെ വണ്ടി ഓടിക്കാനാണ്? ബസ്സ് വല്ലയിടത്തും ഒതുക്കിയിട്ട് മഴയൊന്നു തോരാന്‍ കാത്തു നില്‍ക്കുകയായിരിക്കും. ശേഖരന്‍ വാച്ചിലേക്കു നോക്കി. അഞ്ചരയേ ആയിട്ടുള്ളു എങ്കിലും ആകാശത്ത് മഴമേഘങ്ങള്‍ നിറഞ്ഞ് കാഴ്ചയെ മറച്ചിരിക്കുന്നു. ഇനിയും നോക്കി നില്‍ക്കുന്നതില്‍ അര...
എന്റെ വെള്ളിയാഴ്‌ച്ചകൾ
വിജയൻ ജനലിന്റെ വിരികൾ വലിച്ച് നീക്കി പുറത്തേക്ക് നോക്കി. സമയം പതിനൊന്നു മണി ആയിരിക്കുന്നു. യാമിനിയും മക്കളും നല്ല ഉറക്കമാണ്. ഉറങ്ങിക്കോട്ടെ! ഇന്നലെ വളരെ വൈകിയാണ് ഉറങ്ങിയത്. ഷാർജ കോൺകോർഡ് സിനിമയിൽ പോയി ഒരു മലയാളം പടം കണ്ടു. വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും രണ്ടു മണി ആയി. പുറത്ത് സൂര്യൻ മരുഭൂമിയെ തിളപ്പിക്കുകയാണ്. ഈന്തപ്പഴങ്ങൾ പഴുത്ത് വീഴാൻ തുടങ്ങിയിരിക്കുന്നു. ചൂട് അതിന്റെ പാരമ്യതയിൽ എത്തുമ്പോഴാണ് ഈന്തപ്പഴങ്ങൾ പാകമായി വീഴുക. ജൂലയ് മാസമല്ലെ! ഇനിയും നാലു മാസം കഴിയണം ഒന്നു തണുക...
വല്ല്യാപ്പന്റെ വിശേഷങ്ങൾ
അന്ന് അമാവാസി ആയിരുന്നു. കുരാക്കൂരിരുട്ട്. പുറത്തേക്ക് നോക്കിയാൽ വെളിച്ചമില്ലാത്ത ഒരു തുരങ്കത്തിൽ അകപ്പെട്ടപോലെ. ചീവീടുകൾ മത്സരിച്ച് രാകികൊണ്ടിരിക്കുന്നു. കുറ്റിചൂലാൻ ഇടക്ക് കൂകുന്നുണ്ട്. ആകെ ഒരു ഭയപ്പെടുത്തുന്ന അന്തരീക്ഷം. കുറച്ചകലെയുള്ള ചായി കുഞ്ഞപ്പൻ മാപ്ലാരുടെ വീട്ടിൽ മാത്രമേ ഇലട്രിക്ക് ലൈറ്റുള്ളൂ. പെങ്ങാമുക്കിൽ ഇവർക്ക് രണ്ട് വെളിച്ചണ്ണ മില്ലുകൾ ഉണ്ട്. മില്ല് അടച്ച് രാത്രി പത്തു മണിക്കാണ് അപ്പനും മകനും കൂടി വീട്ടിൽ എത്തുക. ഇവർക്ക് നോക്കെത്താ ദൂരത്തോളം പുഞ്ച കൃഷിയുണ്ട്...
ദുബായിലെ മഴ
പുറത്ത് മഴ കോരിച്ചൊരിയുകയാണ്. നീലക്കുറിഞ്ഞികൾ പൂക്കുന്ന പോലെ മരുഭൂമിയിലെ അപൂർവ്വമായ മഴ. മഴയുടെ കുളിരനുഭവിക്കാൻ ഞാൻ കുടയുമെടുത്ത് ബിൽഡിങ്ങിന് പുറത്തിറങ്ങി. പോലീസു വണ്ടികളുടെയും, ആമ്പുലൻസുകളുടെയും ആരവം മാത്രം. ശക്തിയേറിയ ഇടിയും മിന്നലും. പുറത്ത് നടക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നി റൂമിലേക്ക് തിരിച്ചു. വിൻഡോ ഏസിയുടെ അരികിലുള്ള പഴുതിലൂടെ വെള്ളം കിനിഞ്ഞിറങ്ങാൻ തുടങ്ങിയിരിക്കുന്നു. മുപ്പത്തഞ്ച് വർഷത്തിനുമേൽ പഴക്കമുള്ള കെട്ടിടമാണിത്. ചുവരുകളും ജനലും, വാതിലുകളും വാർദ്ധക്യ സഹജമായ ദുർബ...