ഷാജി എം. പുനലൂർ
ചോര കിനിയുന്നത്
പിറന്നപ്പോൾ അയാളും നഗ്നനായിരുന്നു. മാറോടണച്ചു പിടിച്ച് അയാളുടെ അമ്മ ശ്വസിക്കുവാൻ വായുവും കുടിക്കുവാൻ ജലവും നൽകി. അവളുടെ വിരൽത്തുമ്പിൽ തൂങ്ങി നദീതടങ്ങളിലും വനാന്തരങ്ങളിലും മണൽക്കാടുകളിലും അയാൾ പിച്ചവച്ചു. ഇന്നു മുലപ്പാൽ ചൊരിയാൻ കഴിവില്ലാത്തവിധം വൃദ്ധയും അവശയുമാണ് അവൾ. മനംപിരട്ടലോടെ അവളെ നഗ്നയാക്കി പടിക്കു പുറത്തെറിഞ്ഞു കാലഘട്ടത്തിന്റെ കണികയായിത്തീരാൻ വെമ്പൽ പൂണ്ട്, അയാൾ ധൃതിയിൽ ഇറങ്ങി നടന്നു. പത്രപ്രവർത്തകർ തിങ്ങിക്കൂടിയ ആ മുറിയിൽ ഒരു കൊടുങ്കാറ്റുപോലെ അയാൾ കടന്നുചെന്ന് “അമ്മയ്‌ക്ക് ഒരു ...