Home Authors Posts by ഷാജി ഇടപ്പള്ളി

ഷാജി ഇടപ്പള്ളി

0 POSTS 0 COMMENTS

ഗ്രേഡിംഗ്‌

എല്ലാവരേയും അയാൾക്കിഷ്ടമായിരുന്നില്ല. ഇഷ്ടപ്പെടുന്നവരിലും ഗ്രേഡിംഗ്‌ നടത്തി അയാൾ ഓരോ സ്ഥാനങ്ങൾ നിശ്ചയിച്ചിരുന്നു. സംസ്‌കാരത്തിനും ഭാഷയ്‌ക്കും മുൻതൂക്കം നൽകിയപ്പോൾ അയാൾക്ക്‌ നഷ്ടപ്പെടലുകളുടെ ഭാരം ഏറിക്കൊണ്ടിരുന്നു. എന്നിട്ടും അയാൾ ഇരിപ്പിടം മാറ്റിയില്ല. കാരണം, ഇഷ്ടക്കേടുകൾക്ക്‌ വഴിമാറാൻ അയാളുടെ ഇഷ്ടങ്ങൾക്കാവുമായിരുന്നില്ല. Generated from archived content: story3_aug14_07.html Author: shaji_edappally

രണ്ടുകവിതകൾ

പ്രതീക്ഷ ഓരോ അസ്തമയവും ഒരുപാട്‌ പ്രതീക്ഷകളുടെ പട്ടടയാണ്‌. എങ്കിലും കരച്ചിൽ വരാത്തത്‌ വീണ്ടും പ്രഭാതങ്ങൾ ഉണ്ടാവുന്നതുകൊണ്ടാണ്‌. സന്ദേശം ഓരോ സന്ദേശവും അയാളുടെ ജീവിതത്തിന്റെ ശരിപകർപ്പായിരുന്നു. എന്നിട്ടും ആരും അതു വായിക്കപ്പെടാതെ പോയി...! കാരണം അയാൾ ഹൃദയം കൊണ്ടാണെഴുതിയിരുന്നത്‌. Generated from archived content: poem21_jun28_07.html Author: shaji_edappally

മാതൃക

മദ്യവില്പനശാലക്കുമുന്നിൽ നീളുന്ന ക്യൂവിലെ ക്ഷമയും ഐക്യവും കേരളം മാതൃകയാക്കണം. Generated from archived content: poem12_july20_07.html Author: shaji_edappally

പേടി

നഗരം അവൾക്കൊരു പേടിസ്വപ്‌നമായിരുന്നു. അതുകൊണ്ടുതന്നെ അവളുടെ ഓരോ ചലനങ്ങൾക്കൊപ്പവും അയാളുണ്ടായിരുന്നു. ഇന്ന്‌ നഗരക്കാഴ്‌ചകൾ അവൾക്ക്‌ ആവേശമാണ്‌. ആ തിരക്കുകളിൽ അലിഞ്ഞുചേരുമ്പോൾ അവൾക്കു പേടി അയാളുടെ സാന്നിദ്ധ്യം മാത്രമാകുന്നു. Generated from archived content: story2_jan14_10.html Author: shaji_edappally

മുഖം

മുഖം വികൃതമായപ്പോൾ അയാൾ കണ്ണാടി വലിച്ചെറിഞ്ഞു പിന്നെ ഉടഞ്ഞ കണ്ണാടിച്ചില്ലുകൾ ചേർത്തുവച്ചുനോക്കിയപ്പോൾ മുഖം കൂടുതൽ സുന്ദരമായതുപോലെ Generated from archived content: poem7_sep3_07.html Author: shaji_edappally

തീർച്ചയായും വായിക്കുക