ഷാജി.വി.ഇടവൂർ
രാത്രിയും പകലും തമ്മിൽ വ്യത്യാസമില്ല
ഇരുട്ടിന്റെ തടവറയിൽ മെഴുകുതിരിനാളവുമായി മെല്ലെ കടന്നുവന്നത് അവളായിരുന്നു. അവളെ ഞാൻ അറിഞ്ഞിരുന്നില്ല അറിഞ്ഞപ്പോഴേക്കും, പുലർച്ചെ കോഴി കൂകിയിരുന്നു. രാത്രിയും പകലും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് എന്നെ പഠിപ്പിച്ചത് അവളായിരുന്നു. എന്നെ സർവ്വജ്ഞാനിയാക്കിയതും അവൾ തന്നെയായിരുന്നു. കാലത്തിന് കഥ ആലോചിക്കുവാൻ സമയം കുറച്ചനുവദിച്ചു. പിന്നെ, സസന്തോഷം അവളെ, ജീവിതത്തിലേക്കു ക്ഷണിച്ചു. ഇന്ന് ഇരുട്ടുനിറഞ്ഞ മുറിയിലേക്ക് മെഴുകുതിരിനാളവുമായി കടന്നുപോകുന്നത് എന്റെ സ്വന്തം മകളാണ്. രാത്രിയും പകലും തമ്മി...