ഷാജി . നായരമ്പലം
ഈണം കെട്ടിയ തൂലികകള്‍
സാരാര്‍ത്ഥം പല മട്ടു കാട്ടി കവിത-ക്കോലുന്ന കാവ്യത്തിനെ-ച്ചേരുംവണ്ണമിണച്ചു കെട്ടി പദ പാ-ദങ്ങള്‍ പടുത്തൂ ചിലര്‍നേരം പോക്കിനു കോലമിട്ടു, ചിലരോനാല്‍ക്കാലികള്‍ തീര്‍ക്കവേനേരാണാളുകളോടിമാറി; നെടുനാള്‍ശ്ലോകം രസം കെട്ടുപോയ്. പിന്നെക്കാവ്യകുലാംഗനക്കു വഴിയേചാന്തും കുറിക്കൂട്ടുമായ്വന്നോര്‍ ചാര്‍ത്തിയ നൂപുരധ്വനികളാല്‍ലാസ്യം തുടര്‍ന്നോമലാള്‍!കന്നിക്കൊയ്ത്തു വരച്ചുവച്ച കവിയും,മണ്ണിന്‍ മണം ചേര്‍ത്ത ശീല്‍തുന്നിക്കൂട്ടിയ പാലയും സ്മരണയില്‍തിങ്ങും മഹാ മാന്ത്രികര്‍ വാനിന്‍ ചോന്ന നിറം പകര്‍ന്നു വയലാര്‍തൊട്ടിട്ട ഗീതങ്...