ഷാജി ജോർജ്ജ് പഴൂപറമ്പിൽ
ആത്‌മാവിന്റെ നൊമ്പരം
താമസിച്ചാണ് രാവിലെ ടോം
കട്ടിലിൽ നിന്നു എണീറ്റത്. ക്ഷീണം കാരണം അറിയാതെ കൂടുതൽ ഉറങ്ങിപോയി. എണീറ്റതു താമസിച്ചാണെങ്കിലും, ശരീരത്തിനു വലിയ സുഖം തോന്നിയില്ല. ഭാര്യ അപ്പോഴേയ്‌ക്കും ജോലിയ്‌ക്കു പോയി കഴിഞ്ഞിരുന്നു. ജോലിയ്‌ക്കു പോണോ എന്ന തോന്നൽ ഉണ്ടായെങ്കിലും അവസാനം ജോലിയ്‌ക്കു പോകാൻ തന്നെ തീരുമാനിച്ചു. അന്തരീക്ഷം കാർമേഘം കൊണ്ടു നിറയാൻ തുടങ്ങി. കനത്ത മഴയെ അവഗണിച്ചു ജോലിയ്‌ക്കു പോകാനായി അയാൾ കാറിൽ കയറി. താമസിച്ചു ചെന്നിട്ടും ടോമിനു ജോലിയിൽ കാര്യമായി ശ്രദ്ധ ചെലുത്താൻ പറ്റിയില്ല. ...