ഷൈജിത്ത് വി എസ്
അമ്മതന്‍ ഉമ്മ
മഴപെയ്ത് മണ്ണില്‍ തെളിയുന്ന പുല്‍ക്കൊടിക്ക്- ഇളവെയില്‍ ഏകുന്ന സാന്ത്വനം പോലെഅമ്മതന്‍ ഉമ്മയെന്നധരത്തില്‍ചൊരിഞ്ഞീരേഴ് ലോകവും പുല്‍കുമാറായ്പാറിപ്പറക്കുന്ന പൂത്തുമ്പിയെന്നെപിച്ചവെച്ചൊന്ന് മെല്ലെ നടത്തീടിനാന്‍അമ്മതന്‍ കൈകളില്‍ കോര്‍ത്തങ്ങ് നിന്നു ഞാന്‍ഓരോരോ കാതവും മുമ്പോട്ടാഞ്ഞുഅമ്മതന്‍ മാറില്‍ ചൂടേന്തി നിന്നുഇരവുകളോരോന്നും പകലുകളായ്മാധുര്യമാര്‍ന്നൊരു മാതൃത്വമെന്നില്‍പാല്‍മുത്ത് പോലെ പൊഴിച്ചങ്ങ് നിന്നുഉമ്മറപ്പടിയിലെ തുളസിക്ക് മുന്നിലായ്വണ്ടുകള്‍ മൂളുന്ന പൂക്കള്‍ക്കും അരികിലായ്അമ്മയും ഞാനും ചേര്‍ന്നങ്...