ഷാഹുൽ ഹമീദ് കെ.ടി.
മൃഗയ
ബലമുളള കണ്ണികളുളള വലിയ വല, ആകാശത്തുപരന്ന്, പതിയെ പതിയെ താഴേക്കു വീണ് അവരെ കീഴ്പ്പെടുത്തുന്നു. വലയ്ക്കുളളിൽ അകപ്പെട്ട അവർ നാലുപാടും പരക്കം പാഞ്ഞു. പക്ഷേ.... വലക്കണ്ണികളിലെല്ലാം ചലിക്കുന്ന ചിത്രങ്ങൾ. ചുറ്റുമുളള ചിത്രങ്ങളെനോക്കി വട്ടം കറങ്ങിയ അവർ തലചുറ്റിവീണു. അപ്പോഴും ചിത്രങ്ങളുടെ ചലനം നിലച്ചില്ല-നഗ്നചിത്രങ്ങൾ-അവരുടെ നഗ്നതയെ പ്രകാശിപ്പിക്കുന്ന ചിത്രങ്ങൾ. അവർ കണ്ണുകളടച്ച് മുഖംപൊത്തി-ആ രണ്ടു പെൺകുട്ടികൾ. കടൽ ശാന്ത തടാകംപോലെ. ബോട്ടുകളില്ല. ചെറുവഞ്ചികളില്ല. മീനുകളുടെ പുളപ്പില്ല. ചക്രവാളസീ...