ഷാഹുൽ ഹമീദ് കെ.ടി
വുവുസേല
ആരടാ....... ആരടാ, നട്ടപ്പാതിരാക്ക് മിശിഹാതിയറ്ററിനകത്തെ അരണ്ടവെട്ടത്ത് പന്തുകളിക്കുന്ന കഴുവേറിമോനെന്നു ചോദിക്കാനവകാശമുള്ള രണ്ടുപേരെ ഇഹലോകത്തിന്നവശേഷിക്കുന്നുള്ളൂ. അവരാണേൽ എത്രയാ കാതം അകലേയുമാണ്...! പിന്നെയുള്ള രണ്ടുപേരോ, പരലോകത്തും....! ഒടുവിൽപരലോകംപൂകിയ ശീമോൻ മാപ്പിള, ഈ കൊട്ടകപണിതുയർത്തി, ഇതിലെ വരുമാനംകൊണ്ട് ഞങ്ങൾ മൂവരെ വളർത്തിവലുതാക്കിയ ഞങ്ങടെ അപ്പൻ, അപ്പനാവുമൊ പാതിരക്ക് കൊട്ടകയുടെ വാതിലുകൾക്കിട്ട് കൊട്ടുന്നത്....? ശരീരത്തിന്റെ നാനാഭാഗങ്ങളിൽനിന്നും കാലുകളിലോട്ടൊഴുകുന്ന വിയർപ്പുമായി ...