Home Authors Posts by ഷാഫി. കെ

ഷാഫി. കെ

0 POSTS 0 COMMENTS
കൊളക്കാട്ടിൽ ഹൗസ്‌ കരിങ്കപ്പാറ ഓമച്ചപുഴ പി.ഒ. തെയ്യാല. (വഴി) മലപ്പുറം -676 320

വഴിമാറ്റങ്ങൾ

സ്വപ്‌നങ്ങൾ മുഴുവനും ഹൃദയത്തിലെത്തുന്നത്‌ പറന്നുപറന്ന്‌ പലവിധ വർണ്ണങ്ങളിൽ പലപല വഴികളിലൂടെയും. ഒഴിഞ്ഞുപോകുന്നത്‌, ചിറകുകരിഞ്ഞ്‌ അരിച്ചരിച്ച്‌ ഒരേയൊരു കറുകറുത്ത ചായത്തിൽ ഒരേയൊരു വഴിയിലൂടെയും. Generated from archived content: vazhimattangal.html Author: shafi_k

ഈ നൂറ്റാണ്ടിലെ പുതിയ രാമായണം

ഏതു ക്ഷേത്രത്തിന്റെ മണ്ണ്‌ രക്‌തത്താൽ കുഴയ്‌ക്കുന്നുവോ ഏതിന്റെ ചെങ്കല്ല്‌, വീടുകൾ എരിച്ച തീയിൽ ചുട്ടെടുക്കുന്നുവോ ഏതിന്റെ മണിമുഴക്കത്തിൽ വിതുമ്പലുകളും, ദീർഘനിശ്വാസങ്ങളും, നിലവിളികളും കലർന്നിട്ടുണ്ടോ ഏതിന്റെ അസ്തിവാരം നാട്ടിലെ എല്ലാ മരങ്ങളുടേയും വേരുകൾ തോണ്ടിയെടുത്ത്‌ ബലപ്പെടുത്തിയിട്ടുണ്ടോ ഏതിൽ പൂശാനായി ആയിരക്കണക്കിന്‌ സ്‌ത്രീകളുടെ കുങ്കുമം ആവശ്യമോ ഏതിന്റെ കല്ലുകളിൽ ചിത്രം രൂപപ്പെടുമ്പോൾ കുഞ്ഞുങ്ങളുടെ കെഞ്ചൽ എല്ലാം നഷ്‌ടപ്പെട്ടവരുടെ ദീർഘനിശ്വാസം വാർദ്ധക്യത്തിന്റെ വിശ്വാസങ്ങൾ യൗവ്വനത്തിന്റെ അ...

മരണകാരണം

പൂവിനുസുഗന്ധം നഷ്‌ടപ്പെട്ടത്‌ സൗന്ദര്യം നഷ്‌ടമായത്‌ അവസാനം മരണം പുൽകിയത്‌ പൂമ്പാറ്റ പൂന്തേൻ മുഴുവനും ഊറ്റിക്കുടിച്ചതുകൊണ്ടായിരുന്നില്ല. പൂവിൻമേൽകിടന്നും മറിഞ്ഞും മാന്തിയും കുസൃതികാട്ടിയിരുന്നതുകൊണ്ടുമായിരുന്നില്ല. സൗന്ദര്യം നഷ്‌ടപ്പെട്ട്‌ പൂവുപുൽകിയ മരണം പുതിയ പൂവുകളൊരുക്കും ബീജമാണത്രെ. ഇനിയുമായിരം പൂക്കളായ്‌ പൂമ്പാറ്റകളെ പ്രണയിക്കുവാൻ. Generated from archived content: maranakaranam.html Author: shafi_k

കാഴ്‌ച

സൂര്യൻ കണ്ടിട്ടും കണ്ടിട്ടും മടുക്കാതെ ഭൂമിയുടെ അരക്കെട്ടിൻ കീഴ്‌ഭാഗം വീണ്ടും കാണാനൊരുമ്പെടുമ്പോൾ രാത്രി നാണം കുണുങ്ങി കടന്നു വരുന്നു. രാത്രിയുടെ സൗന്ദര്യം ചന്ദ്രൻ ഒളിഞ്ഞിരുന്ന്‌ കാണുമ്പോൾ ഇരുട്ടുണ്ടാവുന്നു. ചന്ദ്രനും രാത്രിയും ശൃംഗരിക്കും വേളയിലാണ്‌ നിലാവുണ്ടാവുന്നത്‌. കാവ്യങ്ങളിൽ രാത്രി ശപിക്കപ്പെട്ടവളായിരിക്കാം ചന്ദ്രൻ സദാ പുളകം കൊളളുന്നവനും. പക്ഷെ, പ്രണയത്തിന്‌ കണ്ണില്ലെന്നാകിലും കണ്ണിനെ വെല്ലും കാഴ്‌ചയാണ്‌. Generated from archived content: kazhcha.htm...

ചരിത്രം

ഹൃദയത്തിൻ സുവർണ്ണകാലഘട്ടം പ്രണയം, ഒരുവിപ്ലവാനന്തരം സർവ്വായുധ വിഭൂഷിതയായ്‌ ഹൃദയംഭരിച്ച കാലഘട്ടമായിരുന്നു. ഹൃദയത്തിന്റെയധഃപതനഘട്ടം; ഒരു ബദൽ വിപ്ലവത്തിൻ പ്രണയം, വിചാരണചെയ്യപ്പെട്ട്‌ തൂക്കിലേറ്റപ്പെടുമ്പോൾ ഹൃദയം, ആശയും ആനന്ദവും തളിർക്കുവാനശക്‌തമാം വണ്ണം ചുട്ട്‌ ചാമ്പലായ്‌ മാറിയിരുന്നു. Generated from archived content: charithram.html Author: shafi_k

തീർച്ചയായും വായിക്കുക