ഷാഫി ചെറുമാവിലായി
ഈ നൂറ്റാണ്ടിലെ പുതിയ രാമായണം
ഏതു ക്ഷേത്രത്തിന്റെ മണ്ണ് രക്തത്താൽ കുഴയ്ക്കുന്നുവോ ഏതിന്റെ ചെങ്കല്ല്, വീടുകൾ എരിച്ച തീയിൽ ചുട്ടെടുക്കുന്നുവോ ഏതിന്റെ മണിമുഴക്കത്തിൽ വിതുമ്പലുകളും, ദീർഘനിശ്വാസങ്ങളും, നിലവിളികളും കലർന്നിട്ടുണ്ടോ ഏതിന്റെ അസ്തിവാരം നാട്ടിലെ എല്ലാ മരങ്ങളുടേയും വേരുകൾ തോണ്ടിയെടുത്ത് ബലപ്പെടുത്തിയിട്ടുണ്ടോ ഏതിൽ പൂശാനായി ആയിരക്കണക്കിന് സ്ത്രീകളുടെ കുങ്കുമം ആവശ്യമോ ഏതിന്റെ കല്ലുകളിൽ ചിത്രം രൂപപ്പെടുമ്പോൾ കുഞ്ഞുങ്ങളുടെ കെഞ്ചൽ എല്ലാം നഷ്ടപ്പെട്ടവരുടെ ദീർഘനിശ്വാസം വാർദ്ധക്യത്തിന്റെ വിശ്വാസങ്ങൾ യൗവ്വനത്തിന്റെ ...