ഷാബു.എസ്.ധരൻ
പേരും നേരും
കവിത പേരിലൊരു നേരുമുണ്ടാകില്ല നേരമുണ്ടാകണം കർമ്മത്തിലെങ്കിൽ ഏത് പേരും പേരെടുത്തീടാം. Generated from archived content: poem1_nov23_06.html Author: shabu_s_dharan
തൊഴിൽ രഹിതൻ
ഓർമ്മകളുടെ തൊട്ടിൽപൊട്ടിച്ച് കാഴ്‌ചകൾ ഇറങ്ങിവന്നു. കണ്ണില്ലാതെ അയാൾ കാനനം സ്വപ്‌നം കാണുന്നു. ഉച്ചാരണശേഷി നഷ്‌ടപ്പെട്ട അക്ഷരങ്ങളുടെ ഇരുമ്പ് പാളത്തിൽ ഒരു സൈറൺ മുഴക്കം മുകളിൽ കനലെരിയുംപോലെ നക്ഷത്രങ്ങൾ... ഉച്ചയുറക്കത്തിൽ സ്വപ്‌നം മുറിഞ്ഞു പോസ്‌റ്റ്‌മാൻ ഒന്ന് കൊട്ടി... അതെ, ജോലി നിരസിക്കപ്പെട്ട മറ്റൊരു കത്ത്. Generated from archived content: poem14_oct1_05.html Author: shabu_s_dharan
വര
ലോകത്തെ വരച്ചു ദേശത്തെ വരച്ചു ഒടുവിൽ മനുഷ്യനെയും പിന്നെ പെരുമഴയത്ത് വിറങ്ങലിച്ചു നിന്നു ജീവിതത്തെ വരയ്‌ക്കുവാൻ... Generated from archived content: pem10_mar6_07.html Author: shabu_s_dharan