ശബ്നം സിദ്ദീഖി
അദ്ധ്യാപകൻ
അരികിൽ വിളിച്ചെന്നോ-
ടാകാശമാണു നിൻ
അതിരെന്ന് ചൊല്ലിയോർ
അദ്ധ്യാപകൻ
ഇമവെട്ടാതെൻ ചാരെ
യറിവിന്റെ യമൃതുമായ്
എന്നും നിലകൊണ്ടോർ
അദ്ധ്യാപകൻ
അന്ധകാരത്തിന്റെ
കാർ മേഘ പാളിയിൽ
വെട്ടം നിറച്ചവർ
അദ്ധാപകൻ
ആദ്യാക്ഷരം കൊണ്ട്
അറിവിൻ കവാടങ്ങൾ
മെല്ലെ തുറന്നവർ
അദ്ധ്യാപകൻ
കൂട്ടിക്കിഴിച്ചും
കടം കൊടുത്തും
ഗണിതലോകംപണിതവർ
അദ്ധ്യാപകൻ
പള്ളിക്കൂടത്തിൻ
പടികടക്കുന്നതും നോക്കി
കണ്ണീരൊഴുക്കി യോർ
അദ്ധ്യാപകൻ