Home Authors Posts by ശബ്നം സിദ്ദീഖി

ശബ്നം സിദ്ദീഖി

111 POSTS 0 COMMENTS
ഉർദുവിലും കൊമേഴ്സിലും ബിരുദാനന്ത ബിരുദം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർസോൺ കലോൽസവത്തിൽ സർഗ്ഗ പ്രതിഭ (2008) ഇപ്പോൾ ഹയർ സെക്കണ്ടറി അദ്ധ്യാപകൻ..

ബാക്കി വെക്കുക

മനസ്സിനുള്ളിലെ വിശാലമായ അറകളിൽ വെറുപ്പിന്റെ വെടിയുപ്പ് നിറക്കുമ്പോഴും ഒരിത്തിരി സ്ഥലം ബാക്കി വെക്കുക കാലം തെറ്റിപ്പെയ്യുന്ന മഹാമാരിയിൽ കിടപ്പാടം മൂടി മുങ്ങിത്താഴുമ്പോൾ കച്ചിത്തുരുമ്പിനിരിക്കാൻ ഒരിത്തിരി സ്ഥലം ബാക്കി വെക്കുക. നാടു കത്തിക്കാൻ വരണ്ട പ്രത്യയശാസ്ത്രങ്ങൾ തിരക്കുകൂട്ടുമ്പോൾ കനൽ തരികളെ ഊതിക്കെടുത്താൻ ഒരൽപ്പം നിശ്വാസവായു കൂടെ കരുതുക. വികൃതിയായൊരു കാട്ടുതീ ദിശമാറി കൂരകൾ തിന്നു തീർക്കുമ്പോൾ കത്തിക്കരിഞ്ഞ ജഡങ്ങൾ നോക്കിച്ചിരിക്കുമ്പോൾ ഒരിറ്റ് കണ്ണുനീരെങ്കിലും ...

പ്രതിമ

യൂണിവേഴ്സിറ്റി കോളേജിൽ പ്രധാന കവാടത്തിനടുത്ത് പുതിയൊരു പ്രതിമ അനാഛാദനം ചെയ്യപ്പെട്ടു. അവകാശങ്ങളുടെ കൂർത്തു മൂർത്ത ള്ളിപ്പല്ലുകൾ കൊണ്ട് ഗുരുത്വത്തിന്റെ കരിമ്പാറയിൽ ആഞ്ഞു കുത്തിയാണത്രെ പ്രതിമ നിർമ്മിക്കപ്പെട്ടത്. കാണികളുടെ മൗനം കൊണ്ട് ചിന്തേരിട്ടു മിനുക്കിയപ്പോൾ കാണാനെന്തൊരു ചന്തം! ഇന്നലെകളിൽ അക്ഷരവെളിച്ചം കൊണ്ട് അന്ധകാരം വകഞ്ഞു മാറ്റി അംബരങ്ങളാണ് നിന്റെ അതിരുകളെന്ന് അരുൾ ചെയ്തവൻ തലയുയർത്തി നിൽക്കുന്നുണ്ട്, വാക്കുകൾ മരിച്ച് തൊണ്ട വരണ്ട് കാലുകൾ മരവിച്ച് കരങ്ങളിൽ വടികുത്തിപ...

എന്റെ പ്രണയം

  കൗമാര കാനനച്ചോലയിൽ നീരാടി ഓർമ്മകൾ വീണ്ടും വിരുന്നു വന്നു കാണാമറയത്തു കാലമേൽപ്പിച്ചുള്ള നോവുകൾ മെല്ലെയുയർന്നു വന്നു ഒന്നിച്ചു നിന്നു കരങ്ങൾ കോർത്തു നെയ്തെടുത്തെത്ര കിനാക്കളെ നാം തമ്മിൽ പിരിഞ്ഞാലുടൻ തന്നെ കാണുവാൻ വെമ്പി വിതുമ്പിയ ഹൃത്തടങ്ങൾ പുസ്തകത്താളിൽ നിന്റെ മുഖം കോറി ഹൃദയത്തിലസ്ത്രങ്ങളെയ്‌തുവിട്ടു റാന്തൽ വിളക്കിന്റെ മങ്ങിയ നാളത്തി- ലൊറ്റയ്ക്കിരുന്നെത്രെകത്തെഴുതി കരളുപകുത്തു പകർന്ന കിനാക്കളാൽ രാവെത്ര പകലിനെ നൊന്തു പെറ്റു കുളിരു ചൊരിഞ്ഞ നിശകളും നിശ്വാസ- മേറ്റു ...

പകർപ്പവകാശം

വെട്ടിക്കൊല്ലുന്നതിന്റെയും വെടിവെച്ചു കൊല്ലുന്നതിന്റെയും പകർപ്പവകാശം മറ്റൊരു കൂട്ടർ കൈവശപ്പെടുത്തിയത് കൊണ്ടാണത്രെ ഒരു മിണ്ടാപ്രാണിയെ അടിച്ചു തന്നെ കൊന്നത്. കൊല്ലുന്നതിന്റെ ജീവനുള്ള രംഗങ്ങങ്ങളുടെ പകർപ്പവകാശം മറ്റാരും കട്ടെടുക്കാതിരിക്കാനത്രെ കൊന്നവർ തന്നെ ക്യാമറ വെച്ച് പകർത്തിയെടുത്തത്. നിലവിളിക്കുന്നതിന്റയും വിങ്ങിക്കരയുന്നതിന്റെയും പകർപ്പവകാശം മറ്റാരൊക്കെയോ തട്ടിയെടുത്തത് കൊണ്ടാണത്രെ മിണ്ടാപ്രാണിയായി മരണം വരിച്ചത്., തട്ടിയെടുത്ത് നാടുവിടുന്നതിന്റെയും കള്ളം പറഞ്ഞ് ...

വേരും തളിരും

കുളിരു ചൊരിയുന്നൊരു ധനുമാസപ്പുലരിയിൽ തളിരിലയൊരു വേരിനോടു ചോദിച്ചു "നിനക്കൊരു നല്ല ചേല ചുറ്റിക്കൂടെ? കണ്ടിട്ട് അറപ്പു തോന്നുന്നു. മണ്ണ് പുരണ്ട നിന്റെ മേനിയിൽ എനിക്ക് അപമാനം തോന്നുന്നു." പരാതി കേട്ടപ്പോഴും കുലുങ്ങാതെ വേരു ചിരിച്ചു. വെളിച്ചം പോലും കാണാതെ മണ്ണിലും പറമ്പിലും തളിരിലകൾക്ക് വെള്ളം തേടി വേര് അലഞ്ഞു നടന്നു. മണ്ണും പൊടിയും വിസർജ്യ ഗന്ധവും പേറി പുതിയ തളിരുകൾക്ക് ജന്മം നൽകാനായി അവസാന ശ്വാസം വരെ വേര് ഓടി നടക്കുന്നു.  

ഏകാഭിനയങ്ങൾ

വാദിയും പ്രതിയും ഒരാൾ തന്നെ വേടനും ഇരയും വ്യത്യസ്തരായിരുന്നില്ല. കൊന്നവനും കൊല ചെയ്യപ്പെട്ടവനും ഒരേ ഒരാൾ മാത്രം. നീതി വിധിച്ചതും ഭീതി വിതച്ചതും കൊള്ളയടിച്ചതും കൊള്ളയടിക്കപ്പെട്ടവനും മാപ്പു പറഞ്ഞവനും പറയിപ്പിച്ചവനും ഒരേ ആളുകൾ തന്നെ. ഒച്ചവെച്ചവനും മൗനം ദീക്ഷിച്ചവനും രാജനും പ്രജയും ഒരു പോലുള്ളവർ. വേദിക്കു മുമ്പിൽ എല്ലാം മറന്നു നവരസങ്ങൾ ആസ്വദിച്ച നാമെത്ര വലിയ വിഡ്ഢികൾ! മറക്കപ്പുറത്ത് ആചാര്യനും അഭിനേതാവും കൈ കൊടുത്തു പിരിയുന്നു. ഒരേ ഒരാളുടെ വ്യത്യസ്ത അഭിനയങ്ങൾ മാത്രം! ...

ചീമുട്ട

വെളിച്ചം കാണാതെ മതിലുകൾക്കുള്ളിൽ അടക്കി നിർത്തപ്പെട്ട ആത്മ സംഘർഷങ്ങൾ കാലപ്പഴക്കം വന്നു വീര്യം കൂടുമ്പോൾ സമരായുധമായി ഉയിർത്തെണീക്കുന്നു. വെളുത്ത മേനിക്കുള്ളിൽ അടക്കി വെച്ച കെട്ടുനാറുന്ന മാനസങ്ങൾക്ക് കാണിക്കയായി തെരുവുകൾ തോറും ആനയിക്കപ്പെടുന്നു. അടയിരുന്ന് വിരിഞ്ഞ് വളർന്ന് തള്ളപ്പക്ഷികളാവേണ്ടവർ ഭീരുക്കളായി ആത്മഹത്യ ചെയ്ത് സ്വയം നാറി ശവമായി മാറുമ്പോൾ ചീമുട്ടയായി പരിണമിക്കുന്നു. രണ്ട് ചീമുട്ടകൾ തെരുവിൽ ആലിംഗനം ചെയ്യുമ്പോൾ ജനങ്ങൾ സമരമെന്ന് വിളിക്കുന്നു.  

പടവലങ്ങ റിപ്പബ്ലിക്ക്

വെയിൽ തിന്ന ഇലകൾ തുള്ളികളായി അയച്ചുകൊടുത്ത ജീവ ജലത്തിന്റെ കണികകൾ ആവിയായി മാറിയപ്പോഴും ആരൊക്കെയോ നിശ്ശബ്ദമായി ചോദിക്കുന്നുണ്ടായിരുന്നു "ഈ നിണത്തുള്ളികളെല്ലാം എവിടെ പോകുന്നു? മണ്ണിൽ ഓടിത്തളർന്ന അസംഘടിതരായ അസംഖ്യം വേരുകളും പിറുപിറുക്കുന്നു നമ്മുടെ ഈ അദ്ധ്വാനമെല്ലാം എവിടെ പോകുന്നു? സ്വപ്നം കണ്ടിരുന്ന രാത്രികളും പൊട്ടിച്ചിരിച്ച പകലുകളും ഓർമ്മയുടെ ഏടുകളിൽ വിശ്രമിക്കുന്നു. വെളുത്ത ചെറുപുഷ്പങ്ങളിൽ കറുത്ത വണ്ടുകൾ ഉമ്മ വെച്ചു തിരിച്ചു പറന്നു പോകുന്നു. പടർന്നു പിടിക്കാൻ വേണ്ടി ...

ആഫ്രിക്ക

കറുപ്പ് വിഴുങ്ങിയവർക്കിന്നും ആഫ്രിക്ക കറുപ്പാണ്. നയനങ്ങളിൽ നൈലിന്റെ നീരൊലിപ്പ് വിങ്ങലിന്റെ രസതന്ത്രമാണെന്ന് എന്തിനിപ്പോഴും വാശി പിടിക്കണം? നിധിശേഖരത്തിനായി ഇരുമ്പുമറകൾ തേടുന്നത് മോഷ്ടാക്കളുടെ കൗടില്യം കൊണ്ടു കൂടിയാണ്. പ്രതീക്ഷാ മുനമ്പുകൾ മുന്നോട്ടു തള്ളി നിന്നാലും കലഹാരിയുടെ കനലുകൾ മാത്രം നിന്നെ പൊള്ളിക്കുന്നതിൽ വ്യാകുലതകൾ ബാക്കിയുണ്ട്. ഉടലിനെ തുല്യ വലിപ്പമുള്ള രണ്ടർധ ഭാഗങ്ങളായി മാറ്റിയിട്ടും കുത്തുവാക്കുകൾ മാത്രം കേൾക്കാൻ വിധിക്കപ്പെട്ടവൾ. നാഗരികതകളുടെ കളിത്തൊട്ടിലായിട്ട...

ബാലസാഹിത്യങ്ങൾ

മാളികപ്പുറത്ത് ചാരുകസേരയിട്ട് കാലിൽ കാൽ കയറ്റി ബാലസാഹിത്യം വിളിച്ചു പറയാൻ എന്ത് രസമാണ്! വെയില് കൊണ്ട് ഭൂമി കിളച്ച വരെ ഓർക്കേണ്ടതില്ല തറ പാകിയ തഴമ്പിച്ച കൈകൾ കാണേണ്ടതില്ല തലയിൽ കല്ലേറ്റിയ വരെയും ചിന്തേരിട്ടു മരംമിനുക്കിയവരേയും എളുപ്പത്തിൽ മറക്കാം. കാറ്റും വെയിലും മഴത്തുള്ളിയും മഞ്ഞും അനുഭവിക്കാതെ വെള്ളിക്കരണ്ടിയിൽ വായിലേക്ക് നാല് നേരം ഉണ്ടയാക്കി തള്ളിത്തരാൻ ആളുണ്ടായപ്പോൾ തറയിട്ടവർ അസത്തുക്കളായി വെയിലു കൊണ്ടവർ കറുത്തവരായി. ബാൽക്കണിയിൽ മായാവിയായിരിക്കുമ്പോൾ വായിലൂടെ ബ...

തീർച്ചയായും വായിക്കുക