ഷബീറലി മേലങ്ങാടി
വെറുതെ ചില മോഹങ്ങള്‍
ഡിസംബറിലെ മഞ്ഞു വീഴുന്ന തണുത്ത പ്രഭാതം. മഞ്ഞു തുള്ളികള്‍ തണുത്തുറയുന്ന ഇലകളില്‍ വീഴുന്ന മഞ്ഞുകണങ്ങളെ ബിനീഷ് നോക്കി നിന്നു. ചുറ്റും കൂടുണരുന്ന മരച്ചില്ലകളില്‍ ഉയരുന്ന സംഗീത ധ്വനികളില്‍ അറിയാതെ നിന്നു പോയ ഓരോ നിമിഷങ്ങള്‍ എന്നും അവനില്‍ കുളിര്‍മ പകരുമായിരുന്നു. എന്നും നേരത്തെ എഴുന്നേറ്റ് മഞ്ഞുതുള്ളികള്‍ പെയ്തിറങ്ങുന്ന നേരം ബിനീഷ് നടന്നുതുടങ്ങും. നടന്നു നടന്നു നീങ്ങുമ്പോള്‍ മനസിന്റെ പ്രസരിപ്പ് ആ ദിവസത്തെ ധന്യമാക്കുന്ന നിമിഷങ്ങളായി മാറും. കുറച്ചു കഴിയുമ്പോള്‍ പതിവ് കൂട്ടുകാര്‍ ഒത്തുചേരും. കളിയും ത...