ഷാ
എഴുതപ്പെടാത്ത രണ്ടു കത്തുകൾ
ജനൽപാളി കടന്ന് പ്രകാശം തറയിൽ ചിന്നിച്ചിതറി മുറിയുടെ മൂലയിലെ ഇരുളിൽ അവസാനിച്ചു. ഉറുമ്പുകൾ ഓരോ മണത്തിന്റെ പുറകിൽ അലഞ്ഞ് പ്രേംനാഥിലുമെത്തിച്ചേരുന്നുണ്ട്, പക്ഷേ, അവൻ ഇതൊന്നും ശ്രദ്ധിച്ചതേയില്ല. അവന്റെ ചിന്ത മുഴുവൻ (ഭാന്താശുപത്രിയിൽ വെച്ച് ഒരു കത്തെഴുതിയാൽ അതെന്തായി തീരുമെന്നതാണ്. അവന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണെങ്കിൽ അതൊരു റോക്കറ്റ് ആകാം. അരികുകൾ ചുക്കിച്ചുളുങ്ങിയ ഒരു ബോളാകാം. അല്ലെങ്കിൽ പുറംമ്പോക്കിലെ ആടിനെ കബളിപ്പിച്ച് പറന്നകലുന്ന കാറ്റിന്റെ കത്താകാം. ആശുപത്രി വളപ്പിലെ ബോധതലയുള്...