സേതുമാധവൻ മച്ചാട്
ഇ.ബി.രഘുനാഥൻ നായർ രചിച്ച രതിയുടെ സങ്കീർത്തനങ്ങൾ
ഒറ്റനോട്ടത്തിൽ നമ്മുടെ നോവൽ സാഹിത്യത്തിലെ കാമോത്സവങ്ങളുടെയും രതിനിർവ്വേദങ്ങളുടെയും രാഗവിസ്‌താരമാണ് ഈ കൃതി. എന്നാൽ സക്തിയുടെയും രക്തിയുടെയും ചെളിക്കുളങ്ങളിൽ വീണുപോയവരുടെയും രതിയുടെ തീർത്ഥങ്ങളിൽ മുങ്ങി സ്വയം വിമലീകരിക്കുന്നവരുടെയും രചനാജീവിതത്തിന്റെ ആന്തരികതയിലേക്കുളള പ്രവേശിക കൂടിയാണ് രഘുനാഥൻനായരുടെ ഈ ഗ്രന്ഥം. കേശവദേവ്, തകഴി, ബഷീർ, പൊറ്റെക്കാട്ട്, ഉറൂബ്, എം.ടി., വിജയൻ, വിലാസിനി, മാധവിക്കുട്ടി, എം.മുകുന്ദൻ, പുതൂർ തുടങ്ങിയവരുടെ മികച്ച രചനകളിൽ ആവിഷ്‌കരിക്കപ്പെടുന്ന രതിമുഹൂർത്തങ്ങളുടെ പരാഗരേ...