സേതുലക്ഷ്മി
കല്യാണി
കല്യാണിഒരു കളഞ്ഞു കിട്ടിയ പേരാണ്. ആരുടെയോ നിനവുകളിൽ അധിവസിച്ചിരുന്ന ഒരു പേര്. ഒന്ന് രണ്ട് കൊല്ലം മുൻപ് പഠിച്ചിരുന്ന കോളേജ് ലൈബ്രറിയിൽ വച്ച് ആദ്യമായി ഈ പേരെന്റെ കൈയിൽ ഏല്പിച്ചപ്പോൾ.. എനിക്ക് കൗതുകം തോന്നി. ലൈബ്രറിയിൽ വന്നും പോയി യും തമ്മിലുള്ള പരിചയം ഉതാത്തമായൊരു ബന്ധമായി പരിണമിച്ചിരുന്നു. പുസ്തകങ്ങളും കവിതകളും സാമൂഹികകാര്യങ്ങളുമായി സംസാരം ദിവസേനെ മുറുകിക്കൊണ്ടേ ഇരുന്നു. അങ്ങനൊരു ദിവസം വളരെ യാതൃശ്ചികമായി അവരെന്നോട് ചോദിച്ചു. "നീയെനിക്കൊരു കഥയെഴുതി തരുവോ? ഉള്ളിൽ ചിലതുണ്ട് പക്ഷെ എഴുതി...
മഴയോർമ്മ
ഇടവമാസമാണ്.. മൂന്ന് നാല് ദിവസായിട്ട് ഇടതടവില്ലാതെ മഴ തിമിർത്തു പെയ്യുന്നുണ്ട് .. പ്രത്യേകിച്ച് തിരക്കുകളോ തിടുക്കങ്ങളോ ഇല്ലാത്തതുകൊണ്ട് സ്വസ്ഥമായി ജനലോരത്തിരുന്നു മഴ ഭൂമിയിലേക്ക് പെയ്തിറങ്ങുന്നത് കണ്ടാസ്വദിക്കാനാവുന്നുണ്ട്.. മഴനനവിൽ വിറങ്ങലിച്ചു കിടക്കുന്ന ഇറയത്തരികിലിരുന്ന് കഥകൾ വായിക്കാനാവുന്നുണ്ട്.. ആർദ്രമായി ഹൃദയകോവിലിലേക്ക് പെയ്തിറങ്ങുന്ന ചില വരികൾ മഞ്ഞ പടർന്ന എന്റെ ഡയറിയിലേക്ക് കുറിച്ച് വയ്ക്കാനുമാവുന്നുണ്ട്..
സായാഹ്നമാണ്.. പുറത്ത് മഴയങ്ങനെ ആർത്തു പെയ്യുന്നുണ്ട...
അമ്മമേഘം
ഒരിക്കൽപോലും ആരോടും പറയാതെ കൊണ്ടുനടക്കുന്ന ഒരു രഹസ്യമുണ്ട് എന്‍റെ ചോറ്റു പാത്രത്തിൽ. ചില ഉപ്പ് കൂടുതലുകളിലോ രുചികുറവുകളിലുമായി ഞാൻ വിഴുങ്ങി ഒതുക്കാറുള്ള ചില നോവുകളുമാണ് അതിൽ. പങ്ക് വച്ചു വേണം ഭക്ഷണംകഴിക്കാനെന്ന സതുപദേശമൊരിക്കൽ പോലും പാലിക്കാത്ത ഒരു വ്യക്തിയാണ് ഞാൻ എന്നതിൽ സ്വല്പം പോലും കുറ്റബോധമോ ലജ്ജയോ എന്നെ തൊട്ടു തീണ്ടാറില്ല .
അമ്മ കെട്ടി തരുന്ന ചോറു പാത്രത്തിലെ ഓരോ നിറങ്ങളിലും അമ്മയുടെ നോവുകളും വിയർപ്പു കണങ്ങളും ഒരുപക്ഷെ ചില ജീവിത യാഥാർഥ്യങ്ങളും അറിയാതെ പെട...