സേതു
ചില കഥകളുണ്ടാകുന്നത്
കമ്പ്യൂട്ടറിൽ കഥയെഴുതാൻ തുടങ്ങിയിട്ട് പത്തു വർഷത്തിലേറെയായി. റോമാക്കാരന്റെ വട്ടെഴുത്തിനേക്കാൾ എത്രയോ ദുഷ്‌കരമാണ് മലയാളത്തിലെ അമ്പത്തൊന്ന് അക്ഷരങ്ങളുമായുളള മൽപ്പിടുത്തം. കൂടാതെ കൂട്ടക്ഷരങ്ങളുടെ സമൃദ്ധി. വവ്വാലുകളെപോലെ അശ്രീകരങ്ങളായി അവിടവിടെയായി തൂങ്ങിക്കിടക്കുന്ന കുറെ വവ്വലുകൾ.
വല്ലാതെ കുഴഞ്ഞു പോയല്ലോ ആദ്യം. ഒടുവിൽ ഈ ചൊട്ടുവിദ്യ ഏതാണ്ടൊന്ന് വശമായപ്പോൾ കമ്പ്യൂട്ടർ കണ്ടുപിടിച്ച സായിപ്പിനേയും മലയാളം സോഫ്‌റ്റ്‌വെയറിന് രൂപം കൊടുത്ത കുടുമ മുറിച്ച കൽപ്പാത്തി അയ്യരേയും (അ...