സേലു അഹെമദ്
അശ്ലീല വെബ്സൈറ്റുകള്‍
ഇന്ത്യാ മഹാരാജ്യം ഒരുപാട് സംസ്കാരങ്ങളുടെ സംഗമഭൂമിയാണ് . പൂന്തോട്ടത്തില്‍ വിരിഞ്ഞു നില്ക്കുന്ന ഭിന്ന വര്‍ണ്ണങ്ങളിലുള്ള പുഷ്പങ്ങള്‍ കണക്കെ അവ വൈവിധ്യവും വര്‍ണ്ണാഭവുമാണ്. രാജ്യത്ത് എണ്ണമറ്റ ചിന്താധാരകള്‍ നിലനില്‍ക്കെ അഭിപ്രായ ഭിന്നതയില്ലാത്ത ഒരു വിഷയമാണ് ശ്ലീലവും അശ്ലീലവും. മനുഷ്യന് എപ്പോഴും ശ്ലീല സംസ്കാരത്തെ പുല്‍കണമെന്നും അശ്ലീല സംസ്കാരത്തെ വെടിയണമെന്നും സര്‍വ്വ തത്വസംഹിതകളും ഉദ്ഘോഷിക്കുന്നു. നന്മയാണ് മതമുള്ളവനും ഇല്ലാത്തവനും ലക്ഷ്യമിടുന്നത്. തിന്മ വരണമെന്ന് ആഗ്രഹിക്കുന്നവര്‍ തുലോം വിരളമായിരി...