സെജോ സെബാസ്റ്റിയന്‍
തടിപ്പാലം
മുവർണ്ണമടിച്ചൊരു പാലമുണ്ടരുവിയിൽ- ഒരു തടിപ്പാലം, അതിലൂടെ,കടക്കുന്നു പലർ ദിനം ദിനം,കാൽക്കീഴിലതുണ്ടെന്നോർക്കാതെ . ആഢൃത്വമേച്ചു നില്ക്കും സവർണ്ണനും,തീണ്ടായ്ക ബാധിച്ച ഹരിജനും.ചന്ദനം പൂശിയും അത്തർ പൂശിയും കുരിശേന്തി, കൊന്തചൊല്ലിയുംകടക്കുന്നു പാലത്തിൻ കീഴിൽ അഞ്ചാറു മുതലകൾഒളിച്ചിരിക്കുന്നു പാറകൾക്കിടയിൽ .തടികാലുകൾ കടിച്ചു മുറിക്കുവാൻശ്രമിച്ചു തോൽക്കുന്നു വീണ്ടും വീണ്ടും. അതിലൊരു മുതലയൊരു പുറം കോട്ടുമിട്ടുപാലത്തിൽ കയറുന്നയ്യോ - കണ്ടീല്ലാരുംചമഞ്ഞു നടന്നവൻ വിഷം ചീറ്റുന്നു,തീണ്ടിയോർക്കെല്ലാം പ്രാന്തായി ...