Home Authors Posts by സീതാലക്ഷ്മി കെ എസ്‌

സീതാലക്ഷ്മി കെ എസ്‌

0 POSTS 0 COMMENTS

ചിരി

`പിതാ രക്‌ഷതി കൗമാരേ 9- ആം ക്ലാസിലെ മലയാള പാഠപുസ്‌തകത്തില്‍ നിന്നും മനുസ്‌മൃതി അലകളുയര്‍ന്നു. അവള്‍ ചിരിച്ചു ഉറക്കെ. മൗനക്കടലില്‍ ഒരു വെളളിപാദസരം കിലുങ്ങിയ പേലെ. ക്‌ളാസില്‍ എപ്പോഴും കുനിഞ്ഞ മുഖത്തോടെ ഇരിക്കുന്നവള്‍. പേടി തോന്നിയില്ല അവള്‍ക്ക്‌ ഉള്ളിലെ പ്രളയം അണകെട്ടി നിര്‍ത്തിയ ഭയത്തിന്‍െറ മണല്‍ത്തരികള്‍ പൊടിച്ച ‌ഒരു ചിരിയെങ്കിലും ചോര്‍ന്നല്ലോ എന്നാശ്വസിച്ചു. ഇമവെട്ടാതെ നാല്‍പ്പത്തിയേഴു ജോഡി കണ്ണുകള്‍ ആ ചിരിയുടെ കാരണമാഞ്ഞു.. നുരഞ്ഞു പൊന്തുന്ന രോഷം ഒളിപ്പിച്ചു നിര്‍ത്തിയ മറ്റൊരു ചിരി.. ടീച്ചറുട...

തീർച്ചയായും വായിക്കുക