അനീസ് കായംകുളം
ഇന്നെന്‍റെ മോഹം
കൊഴിഞ്ഞുപോയ കാലം
എന്നിലേക്കിനി തിരികെയെത്തിയാല്‍
ബാല്യവും ,കൗമാരവും ,യവ്വനവും
വീണ്ടുമറിഞ്ഞിടും ഞാൻ.
അമ്മയെന്ന സ്നേഹാമൃതം നുകരണം,
അച്ഛന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി
കാലത്തിലെ കൗതുകം നുണയണം,
പിന്നയോ കൂട്ടാളിയുടെ ചുമലില്‍ തൂങ്ങി
ഇന്നലയുടെ ഇടവഴിയൂലൂടെ പിന്നയും
താണ്ടണം ദൂരമേറെ.........
അമ്മയെന്ന് ആദ്യം എഴുതാന്‍ പഠിപ്പിച്ച
സരസ്വതീഭവനത്തിലെത്തി കല്ല്ഫലകത്തിൽ
അ ആ ഇ ഈ കുത്തികുറിക്കണം.....
അറിവിന്‍റെ മൊഴിമുത്തുകള്‍ ആശാനില്‍നിന്ന്
കേട്ടുപഠിക്കണം.....
ഞാനും നീയും ഒന്നെന്ന ഇന്നലയ...
മൗനം
ഞാന്‍ മൗനത്തിലാണ്
അതെന്‍റെ ഭീരുത്വം കൊണ്ടല്ല......
നിസംഗതയുടെ കരിമ്പടത്തിനുള്ളിലെ
സ്വാര്‍ത്ഥതയുടെ ഇളം ചൂടിനാലാണ്....
ഈ ശീതകാലം മറയും അന്നു ഞാന്‍
ഉഷ്ണക്കാറ്റില്‍ ജ്വാലയായി കത്തിപ്പടരും....
ഹിമപാതം ഉരുകി ഈ താഴ്വാരം
അരുവിയായി ഒഴുകി പടരും
അതിലൊരു തോണിയുടെ അമരത്ത്
ഞാനും ഉണ്ടാവും...
തിരയേയും പേമാരിയേയും മുറിച്ചു
കരയിലടിയും തോണി ഒരുനാള്‍....
കരുതിവെച്ച വിത്തുകള്‍ പാകപ്പെടുത്തും
ആ കരയില്‍ ഞാന്‍...
മുളയിട്ട ഹരിത മകുടങ്ങള്‍ തടയിടും
അന്നും അര്‍ക്കന്റെ അത്യുഷ്ണത്തെ..........
...
യാത്ര
ഈ രാവിന്‍റെ
പുലരിക്ക് മുന്നേ
എനിക്കെത്തണം...
അവളെന്നെ കാത്തിരിക്കുന്നു
ഞാന്‍ മറന്ന
കാലമോളമവള്‍
എന്നെ
ഓര്‍ത്തിരിക്കുന്നു...
ഇനിയില്ല ഒട്ടുമേ
കാലവും നേരവും
കാത്തിരിക്കുന്ന
മണിയറപുൽകാന്‍..
മൺ തിട്ടയിൽ തീര്‍ത്തൊരാ
ഒറ്റമുറിയില്‍
മണ്ണിനാല്‍ പടച്ച നീ
മണ്ണിലേക്കല്ലോമടക്കമെന്ന
താരാട്ടിന്‍ ഈരടി കേട്ട്
സ്വസ്ഥം നിത്യമായി
മയങ്ങിടാം...!
നിത്യമാം ജീവിതം
മറന്നുഞാന്‍ അസത്യമാം
ഈ പകലുകള്‍ പുല്കി
അന്ധനാക്കിയെന്നെ ഈ
സുഖലോപ മായകള്‍..
ഇനിയെത്രനാള്‍
ഇനിയും എത്രനേരം.....
ന്യായാധിപന്‍
ഇരയാവർ
തെരുവിലാവുന്നു
നീതിക്കുപ്പോലും
തിമിരബാധ.....
നിര്‍ദ്ധനന്‍റെ നെഞ്ചില്‍
ചുടലനൃത്തം തിമിര്‍ക്കുന്നു,
ചുവപ്പിന്‍റെ അര്‍ത്ഥങ്ങള്‍
പല നിറങ്ങളായ് ....
വ്യക്തികതക്ക് വ്യക്തതയില്ലാത്ത
പുത്തന്‍ പ്രത്യാശാസ്ത്രം കുറിക്കുന്നു
ഈ പകലുകള്‍....
മാനവികതയുടെ ഇഴയടുപ്പത്തിന്‍റെ
അകലം കൂട്ടുന്നു....
ഭയംകൊണ്ട് മൌനം നാട്ടുന്നു
ഭാവിയുടെ ജാതകത്തില്‍
കുറിച്ചു വെക്കുന്നു വീണ്ടും
വിവേചന തത്വസംഹിതകള്‍
പുതു ജോത്സ്യര്...
വിഷുപക്ഷിയുടെ തേങ്ങല്‍
മണ്ണ്‍മറഞ്ഞകാലത്തിന്‍റ
സ്മൃതികളോര്‍ത്തൊരു
വിഷുപക്ഷി തേങ്ങുന്നു.....
ഇന്നിന്‍റെ വിഷപ്പുലരിയില്‍
പൂക്കാതെ കണികൊന്ന
മുരടിച്ചുപോയി........
സമൃദ്ധിയില്‍ കണിയൊരുക്കിയ
വയലേലകള്‍ ഇന്ന്മണിമന്ദിരങ്ങളുടെ
വിളമെതിക്കുംകളങ്ങളായി....
മാവില്ല പ്ലാവില്ലകണിവെള്ളരി
പോലുമില്ല തറയോടുപാകിയ
തൊടിയിലിന്നു.......
വിഷുകൈനീട്ടം നല്‍കുവാന്‍
കൊതിച്ചമുത്തശ്ശി മുത്തച്ഛന്‍മാര്‍
വൃദ്ധസദനത്തിന്‍ഒറ്റപ്പെട്ട
മുറിയിലിരുന്നു വിങ്ങുന്നു.....
തൂശനിലയില്‍ വിളമ്പിയ
കുത്തരി ചോറുണ്ണാന്‍
വിരുന്നു കാരില്ലിന്നു...
മകള്‍ക്കായി
ഇന്നെന്‍റെ വാടിയില്‍
തളിരിട്ട മോട്ടൊന്ന്
പെണ്ണെന്നു കണ്ടപ്പോള്‍
ഉള്ളു കിടുങ്ങി...
പെണ്ണല്ലേ പെറ്റുപോയില്ലേ
പോറ്റി വളര്‍ത്താനിനി
ത്യാഗം സഹിക്കണ്ടേ
നെറികെട്ട വേട്ടപട്ടികള്‍
ചുറ്റിലും ഇല്ലേ....?
ഉടയവന്‍ പോലും തച്ചുടച്ച്
ചില്ലുപാത്രങ്ങള്‍...
ചിന്തയില്‍പ്പോലും കാമം
മാത്രം കാണുന്ന
കാലത്ത് ...ജന്മത്തെ പഴിച്ച്
പോകും.... ജന്മം കൊടുത്തവര്‍
പോലും........
കുഴിച്ചുമൂടിയ അസമത്വത്തിന്‍റെ
കാലത്ത്നിന്നും സമത്വത്തിന്‍റെ
പുത്തന്‍ തത്വശാ...
ഇരകള്‍
ഇനിയുമീ തിരി കത്തിതീരുവാന്‍
നേരമൊട്ടുമില്ലാത്തനേരത്ത് നീ
എന്നരുകിലേക്ക് എത്തുവാന്‍
ഇനിയുമുണ്ട് ദൂരമേറെ.......
നീ എന്നെ തിരഞ്ഞ് ഇറങ്ങുന്ന
വഴിയിലായി ദിശ തെറ്റാതിരിക്കാന്‍
ഞാന്‍ പതിച്ച മുദ്രകള്‍ നിനക്ക്
ചൂണ്ടുപലകള്‍ ആയിടും....
എന്‍റെ മുഖമുദ്രകളാണവ
ഞാനെന്ന സത്യത്തിന്‍ അസ്ഥിത്വം
പേറിയ വികൃതമായ അടയാളങ്ങള്‍,
ഉത്തരം ഉണ്ടാവില്ലൊരിക്കലും......
കഴിഞ്ഞുപോയ
കാലത്തിന്‍റെ അപൂര്‍ണ്ണ കര്‍മ്മത്തിൽ
ഞാന്‍ അറിയാത്ത
നേര്‍കാഴ്ച മ...
ചരിത്രം
ഇന്നൊരു ചരിത്രം പറയാം
ഇന്നേക്ക് വേണ്ടിയല്ലത്
നാളേക്ക് നാളേക്ക് നീളുന്ന
നാളിന് വേണ്ടിയത് ...
ഇന്നത്തെ കാളകൂടവിഷം
ചേര്‍ത്തകാലത്തിന്‍ മുന്നേ
ഇവിടുള്ള ചരിത്രമേ സത്യം.....
നീളേക്ക് നീളേക്ക് ചെല്ലുന്ന
കാലത്ത് ചൊല്ലി പറഞ്ഞവര്‍
നേരിന്‍റെ ചൊവ്വിനെ മറക്കും....
എള്ളോളമില്ലാ വേര്‍തിരിവിന്‍
കാലത്ത് വേലികള്‍ താണ്ടി
വെള്ളവും താണ്ടി വേരുറപ്പിക്കാനെത്തി
വേലിയേറ്റക്കാര്‍...
വെള്ളവും വളവും വേണ്ടോളം
കിട്ടീപ്പം കൂറുമാറിയവര്‍
വക്രശാലികള്‍ ......
വക്രത മെനഞ്ഞവര്‍ വികൃ...
ഇറോം
ഇറോം നീയൊരു
ചരിത്രമാണ്
ചൂണ്ടാനിവിരലില്‍
ഒതുങ്ങുന്നതല്ല....
പതിറ്റാണ്ട് നീ
പട്ടിണികിടന്നത്
അഭിമാനത്തിനും
അവകാശത്തിനും
വേണ്ടി ,നിന്നെ വേണ്ടാത്തവര്‍ക്ക്
വേണ്ടിയായിരുന്നു....
വിരലിലെ മഷിക്കറുപ്പു
അഞ്ചാണ്ട് തികയുംമുന്നേ
മായും,
പക്ഷേ
നീയെന്ന ചരിത്രം മായുമോ...?
അധികാരമുഷ്ടിയെ
അഷ്ടി മുടക്കി
മുട്ട് മടക്കിച്ചു....
അധികാരമല്ലാ നിന്‍റെ വഴി
അവശരുടെ ശബ്ദമാണ്.
നീ... കാലത്തിന്‍റെ
ആവശ്യമ...
വിധികള്‍
കുറ്റപ്പെടുത്തില്ല,
കുറ്റപ്പെടുത്തേണ്ടതില്ല....
അതിജീവനത്തിനായി
ആദര്‍ശം പണയംവെക്കുന്നവരെ.
ചരിത്രം മറന്നതല്ലാ
ചരിത്രസ്മൃതി
ഉള്ളതിനാല്‍
വിധി കുറിച്ചത്....
ആത്മരക്ഷയോളം വലുതല്ല
ആദര്‍ശം.....
തടവറയുടെ ഒറ്റപ്പെട്ട
തേങ്ങലുകള്‍
ഇന്നും അന്യമല്ല
തെരുവ് നടനത്തിന്‍റെ
തുപ്പാക്കി ഗര്‍ജ്ജനം
മുരളുന്ന കാത്
അഹന്തയുടെ ചില്ലയില്‍
തൂങ്ങിയാടിയ
മലരുകളെ എങ്ങനെ മറക്കും..?
വിഭവത്തിന...