Home Authors Posts by സീമ ശ്രീഹരി മേനോൻ

സീമ ശ്രീഹരി മേനോൻ

0 POSTS 0 COMMENTS

കേരളത്തിന്റെ ബ്രാൻഡ്‌ അംബാസ്സഡർമാർ

കേരളത്തിനുള്ളിൽ മാത്രമേ ഒരു സാധാരണ മലയാളിക്കു തനതായ ഐഡന്റിറ്റി ഉള്ളൂ. ‘നമ്മുടെ വടക്കേലെ മാധവനും’, ‘കുന്നിൻ പുറത്തെ കേശവനും’, ‘പള്ളിക്കടുത്ത വീട്ടിലെ ഗിവർഗീസും’ ഒക്കെ പശ്ചിമഘട്ടം കയറിയാൽ ‘മലയാളി’യും, അറിബക്കടൽ കടന്നാൽ ‘ഇന്ത്യനും’ ആയിമാറും. അതോടൊപ്പം നമ്മുടെ ഭാഷയും, സംസ്‌ക്കാരവും, രുചികളും, ശീലങ്ങളും ജനറലൈസ്‌ഡ്‌ ആവുകയായി. എല്ലാ നാട്ടുകാരുടെ ഗതിയും ഇതു തന്നെയാവണം. അതുകൊണ്ടല്ലേ, പരിചയമുള്ള ഒന്നോ രണ്ടോ ആൾക്കാരെ വച്ച്‌ നമ്മൾ മറ്റുള്ള നാട്ടുകാരെ “ജനറലൈസ്‌” ചെയ്യുന്നതും. തമിഴനു വൃത്തിയില്ല, പാക്കിസ്...

പ്രണയത്തിന്റെ റഷ്യൻ നിറം

അടുത്ത കാലത്ത്‌ ഗോസിപ്പ്‌ ചാനലിലൂടെ കടൽ കടന്നു വന്ന ഒരു വാർത്ത കഥാ (സംഭവ)പാത്രങ്ങളെ നമുക്കു പലർക്കും പരിചയമുള്ളതുകൊണ്ട്‌ അവരുടെ യഥാർത്ഥ പേരുകൾ വെളിപ്പെടുത്തുന്നില്ല. തോമസ്‌ ജേക്കബ്‌ എന്ന ടോമി ചേട്ടനാണ്‌ ഇതിലെ നായകൻ. നമ്മുടെ ചേട്ടൻ ആളൊരു പശു, അഥവാ, നിരുപദ്രവ ജീവിയാണെന്നാണ്‌ പൊതുവേയുള്ള ഇംപ്രഷൻ. ആരോടും അടുപ്പമോ സ്‌നേഹമോ ഇല്ലാതെ സ്വന്തം കാര്യം സിന്ദാബാദായി നടക്കുന്ന അസംഖ്യം ഗൾഫ്‌ മലയാളി കോടീശ്വരന്മാരിൽ ഒരാൾ. ഒരു കുവൈത്തി സ്ലാംഗ്‌ ഉപയോഗിച്ചാൽ “വാങ്ക്‌ വിളിക്കു മുന്നേ എത്തിയ ആളാണ്‌” ചേട്ടൻ. കുവൈത്ത...

പൊടിപ്പും തൊങ്ങലും

സ്‌മിത്തും, പട്ടേലും, പിന്നെ മലയാളികളും യു.കെ.യിലും യു.എസ്‌.എയിലും ഓരോ നൂറുപേരിലും ഒരാൾ ഒരു “സ്‌മിത്ത്‌” ആണത്രെ. കാറെ കാലമായി അങ്ങനെ കിരീടം വയ്‌ക്കാത്ത രാജാവായി വിരാജിച്ചിരുന്ന “സ്‌മിത്ത്‌” യു.കെ.യിലെ ഒന്നാം നമ്പർ സ്‌ഥാനത്തു നിന്ന്‌ ഔട്ട്‌ ആയി. അടുത്ത കാലത്ത്‌ - പകരക്കാരനായി കയറിയത്‌ നമ്മുടെ സ്വന്തം ഗുജു ‘പട്ടേൽ’. എന്തിലും, ഏതിലും ഒന്നാം സ്‌ഥാനം കൈയ്യടക്കണമെന്ന്‌ ആഗ്രഹമുള്ള മലയാളിക്കു പക്ഷേ, ഇവിടെ വലിയ സ്‌കോപ്പില്ല. കാരണം, രണ്ടു “ഫസ്‌റ്റ്‌ നെയിംസ്‌” ഉള്ള ദൈവത്തിന്റെ സ്വന്തം മക്കളല്ലേ ന...

മേഘങ്ങൾ

‘ഗ്ലോബൽ ലിറ്റററി കോംപറ്റീഷൻ ഓഫ്‌ ഫൊക്കാന - 2010-ലെ’ സീനിയേഴ്‌സിനുള്ള മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ സീമശ്രീഹരി മേനോന്റെ കഥ - മേഘങ്ങൾ ഞങ്ങൾ സന്തോഷത്തോടെ ഇവിടെ അവതരിപ്പിക്കുന്നു. കഥാകാരിക്ക്‌ പുഴ.കോമിന്റെ ആശംസകൾ‘ എഡിറ്റർ. വികാരങ്ങളും വിചാരങ്ങളും വിവേകമില്ലാത്ത അതിഥികളാണെന്നു ഇ-മെയിലിൽ വന്ന പെൺചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ മാലിനിക്കു തോന്നി. എപ്പോൾ വരണമെന്നോ, വന്നാൽ എപ്പോൾ പോകണമെന്നോ അറിയാത്ത ജന്തുക്കൾ. വലിഞ്ഞുകയറി വന്നു വീടാകെ അലങ്കോലപ്പെടുത്തുന്ന നാശക്കൂട്ടങ്ങൾ. “എന്നെ കൊലയ്‌ക്കു കൊടുക്ക...

തീർച്ചയായും വായിക്കുക