സീമ ശ്രീഹരി മേനോൻ
വിശ്വസിക്കണോ വേണ്ടയോ?
പ്രേതചിത്രങ്ങളുടെ പൂക്കാലമാണെന്നു തോന്നുന്നു ഇപ്പോൾ. മലയാളപ്രേക്ഷകർ ഉറ്റു നോക്കുന്ന “ഇൻ ഗോസ്‌റ്റ് ഇന്നും” ഹിന്ദിയിലെ “മേം തും ഓർ ഗോസ്‌റ്റു”മെല്ലാം നല്ല കളക്ഷൻ ഉണ്ടാക്കുമെന്നാണു പ്രതീക്ഷ. അലകൾ കെട്ടടങ്ങുന്നെയുള്ളു ഹോളിവുഡിൽ. പ്രേത&ഭൂത കഥകൾ ഏതു മീഡിയയിലാണെങ്കിലും ജനശ്രദ്ധ നേടാറുണ്ടെന്നതു നേര്. മനുഷ്യ സഹജമായ പേടി എന്ന വികാരത്തെ മുതലെടുക്കുന്നവയാണു പലതും. എന്നിരുന്നാലും ഈ പ്രതിഭാസത്തെപറ്റി നൂറു ശതമാനം കോൺക്രീറ്റ് ആയ ഒരു വിശദീകരണം ആർക്കും നൽകാൻ സാധിച്ചിട്ടില്ല എന്നാണു അറിവ്. വിദ്യാഭ്യാസപര...
ഗൃഹാതുരത്വത്തിന്റെ ഭാവി
‘കേരള കഫെ’യിൽ ദിലീപിന്റെ ഒരു കഥാപാത്രമുണ്ട് - സണ്ണിക്കുട്ടി എന്നോ, ശിവൻകുട്ടി എന്നോ, ഉസ്‌മാൻകുട്ടി എന്നോ, വിളിക്കാവുന്ന ‘നൊസ്‌റ്റാൾജിയ’ എന്ന ഒറ്റ മതം മാത്രമുള്ള പ്രവാസി. മകരമഞ്ഞും, ചിങ്ങക്കാറ്റും, ഓണത്തുമ്പിയുമൊക്കെ മനസ്സിൽ കൊണ്ടുനടക്കുന്ന, വയൽവരമ്പിലെ ദാവണിയിട്ട നഷ്‌ടപ്രണയത്തിന്റെ ഓർമ്മകളിൽ കാതരമാവുന്ന ഈ മറുനാടൻ മലയാളിയെ കേരളത്തിലെ പ്രേക്ഷകനേക്കാളും മറുനാട്ടുകാർക്കാവും പരിചയം. നാട്ടിലെത്തിയാൽ കരയ്‌ക്കിട്ട മീനിനെപ്പോലെ പിടയുന്ന, നാട്ടിലെ സകലതിനും കുറ്റം കാണുന്ന, എന്നാൽ തിരിച്ചെത്തിയാലുടൻ എസിയു...
വൈകിയോടുന്ന ഇന്ത്യ
www.forbes.comപുറത്തുവിട്ട ലോകത്തിലെ ഏറ്റവും കൃത്യതയുള്ള എയർലൈനുകളുടെ പേരികളിലൂടെ കണ്ണോടിക്കുമ്പോൾ, അതിലൊരു ഇന്ത്യൻ പേരുണ്ടാവുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷേ നമ്മൾ ഏഷ്യകാർക്ക് സന്തോഷിക്കാനായി (കണ്ടു പഠിക്കാൻ എന്നു പറയുന്നില്ല) ഒന്നാം സ്‌ഥാനത്ത് ജപ്പാൻ എയർലൈനും മൂന്നാമതായി കൊറിയൻ എയർലൈനും സ്‌ഥാനം പിടിച്ചിട്ടുണ്ട്. വെറുമൊരു കൗതുകത്തിന് പുറപ്പെടാൻ ഏറ്റവും വൈകുന്ന (delay in departures) എയർപോർട്ടുകളുടെ ലിസ്‌റ്റ് നോക്കിയപ്പോൾ, ഒന്നും രണ്ടും നാലും സ്‌ഥാനങ്ങൾ കൈയ്യടക്കി ഡൽഹി ഇന്ദി...
അവൻ കാത്തിരിക്കുകയാണ്, അവളും….
പൂവു ചോദിച്ചും, പുന്നാരം ചോദിച്ചും കത്ത് ചോദിച്ചും നടക്കേണ്ട കാലത്തല്ല ജെർമിയും ഹർഷിനിയും പ്രണയത്തിലായത്. അതുകൊണ്ട് തന്നെ അവരുടെ പ്രണയത്തിന് ഒരു പൈങ്കിളിഛായയുമില്ല. ഒരൽപ്പം പഞ്ചാരയുടെ മേമ്പൊടിയില്ലാതെ എന്തു പ്രേമം എന്ന് മൂക്കത്തു കൈവക്കുന്നവരെ ഇതൊരു ‘ജന്മാന്തര’ പ്രണയമാകുന്നു. ജെർമി എന്റെ ‘ചാറ്റ് മേറ്റ്’ ആണ് പുരാതന മതസംസ്‌ക്കാരങ്ങളിലെ പുനർജന്മമെന്ന കോൺസപ്‌റ്റിനെപറ്റിയും ആത്‌മാവിന്റെ നിലനിൽപ്പിനെപ്പറ്റിയുള്ള യാഹുവിലെ ഒരു സ്‌പെഷ്യൽ ഇന്ററസ്‌റ്റ് ഗ്രൂപ്പിൽ വച്ചാണ് 3 വർഷം മുമ്പ് ജെർമിയെ ആ...
ഗ്രാനിക്കും അങ്ങനെ ഫ്‌ളാറ്റാവാം
ജനറലൈസേഷന്റെ ഭാഗമായി നമ്മൾ പലപ്പോഴും പാശ്ചാത്യരെ ഹൃദയമില്ലാത്തവരായോ, ഹൃദയം ശരിക്കുമുള്ള സ്‌ഥലത്തില്ലാത്തവരായോ ഒക്കെ ചിത്രീകരിക്കാറുണ്ട്. അച്‌ഛനമ്മമാരേ വൃദ്ധസദനത്തിലേക്ക് തള്ളിവിടുന്ന വില്ലന്മാർ ആരാ? പാശ്ചാത്യർ. കുട്ടികളേക്കാൾ പട്ടികളെ സ്‌നേഹിക്കുന്നവർ ആരാ? പാശ്ചാത്യർ. ലോകത്തിലെ സകല ദുർഗുണങ്ങൾക്കും (മലയാളികൾ നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ശീലങ്ങൾക്കും ചിന്താരീതികൾക്കും വിപരീതമായി ചിന്തിക്കുന്ന എല്ലാവരും ഈ കൂട്ടത്തിൽപെടും) കാരണഭൂതർ ആരാ? പാശ്ചാത്യർ. വിദേശ സംസ്‌കാരത്തിന്റെ കടന്നുകയറ്റത്തിന...
ഗോസിപ്പുകളുടെ ഇഴ കീറുമ്പോൾ
എന്റെ ഒരു സുഹൃത്ത് ഡൈവോഴ്‌സിനു ശ്രമിക്കുകയാണ്. കാരണം ഭർത്താവിൽ നിന്നു ചിലവിനു കിട്ടുന്നില്ല. സാമ്പത്തികമായി അത്ര മെച്ചമൊന്നുമല്ലാത്ത ഒരു കുടുംബമാണവരുടേത്. അവൾ ജോലിക്കു പോവുന്നതുകൊണ്ടു വേണം ബില്ലുകൾ അടക്കാനും കുട്ടിക്ക് സ്‌കൂൾ ഫീസ് കൊടുക്കാനും വീട്ടിലെ മറ്റു ചിലവുകൾ നടത്താനും ജോലിക്കു പോവാതെ വീട്ടിലിരിക്കുന്നു എന്നു വച്ച് നമ്മുടെ ഭർത്താവ് ഒരു വില്ലനൊന്നുമല്ല, കേട്ടോ മഹാസാധു പച്ചവെള്ളത്തിനു തീ പിടിച്ച ഒരു മട്ട്. ആരും ജോലിയൊന്നും തരുന്നില്ല, പിന്നെ ഞാനെന്തു ചെയ്യും എന്നാണ് ലോജിക്ക്. ...
നൂറ്റാണ്ടിന്റെ മാമാങ്കം
നൂറ്റാണ്ടിന്റെ മാംഗല്യമോ അതൊ നൂറ്റാണ്ടിന്റെ മാമാങ്കമൊ? ആറുമാസത്തിലേറെ തയ്യാറെടുപ്പകൾക്കും വിവാദങ്ങൾക്കൊടുവിൽ വെസ്‌റ്റ് മിനിസ്‌റ്റർ ആബിയിൽ ദശലക്ഷങ്ങളെ സാക്ഷി നിർത്തി, അത്യപൂർവമായ വെത്‌ഷ് (Welsh Gold) ഗോൾഡിൽ തീർത്ത സ്‌നേഹമോതിരം കാമുകിയുടെ വിരലിൽ വില്ല്യം അണിയിച്ചപ്പോൾ ബ്രിട്ടീഷ് രാജ ചരിത്രത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുകയായിരുന്നു. ഒരു പ്രവാസിയെന്ന നിലയിൽ എനിക്ക് ഏറ്റവും കൗതുകകരമായി തോന്നിയത് ഈ വിവാഹത്തിന്റെ ആചാരങ്ങളായിരുന്നു. നൂറ്റാണ്ടുകളായി നില നിൽക്കുന്ന വിശ്വാസങ്ങൾ അതേ പടി തുടരുകയും ...
കുറച്ച് ക്രിസ്‌തുമസ് വർത്തമാനങ്ങൾ
വീണ്ടുമൊരു ക്രിസ്‌തുമസ്‌കാലം കൂടി. ഇത്തവണ നേരത്തെ തന്നെ മഞ്ഞുടുപ്പിട്ടു ബ്രിട്ടൻ ഒരുങ്ങിയിട്ടുണ്ട്. ദശകങ്ങളുടെ റെക്കോർഡ് തണുപ്പും മഞ്ഞുവീഴ്‌ചയും മാധ്യമങ്ങൾക്കു ആഘോഷം. സ്‌കോട്ട്‌ലാന്റിലെ അതിർത്തി ഗ്രാമങ്ങളിൽ താപനില-20 വരെയെത്തി. കാനഡ പോലെയുള്ള രാജ്യങ്ങളിൽ ഈ സമയത്ത് - 45 ഡിഗ്രിവരെയൊക്കെ എത്തുമെങ്കിലും, ഞങ്ങൾ ഇംഗ്ലണ്ടുകാർക്ക് ഇതു “വാർത്ത”യാണ്. കാരണം ഇക്കൊല്ലം നവംബറിൽ മഞ്ഞുവന്നെന്നും വച്ചു അടുത്ത കൊല്ലം ഈ സമയത്തു മഴയാകാനും മതി. യാതൊരു വ്യവസ്‌ഥയും വെള്ളിയാഴ്‌ചയുമില്ലാത്ത കാലാവസ്‌ഥ. ബ്രിട്...
അക്രൈസ്‌തവന്റെ ക്രിസ്‌തുമസ്
ജിഹാദികൾക്കു മുമ്പുള്ള കാലം. ഹിന്ദുവെന്നും ക്രിസ്‌ത്യാനിയെന്നും മുസ്ലീമെന്നും സ്വന്തം മതത്തെ പറ്റി ഇത്രയൊന്നും വേവലാതിപ്പെടാത്ത കാലം. ഒരു മുസ്ലീം പയ്യൻ ഒരു ഹിന്ദു പെണ്ണിനെ ലൈൻ അടിച്ചാലോ, ഒരു പ്രേമലേഖനം കൊടുത്താലോ അവനു വീഴുന്ന പേരു ‘രമണൻ’ എന്നോ ‘മജ്‌നു’ എന്നോ മാത്രം ആയിരുന്ന കാലം. ഓണം കഴിഞ്ഞാലുള്ള കാത്തിരിപ്പു ക്രിസ്‌തുമസിനു വേണ്ടിയായിരുന്നു. ഒരു പക്ഷെ ഓണത്തിനേക്കാളും കൊതിയോടെ കാത്തിരിക്കാറുള്ളതും ക്രിസ്‌തുമസിനെ ആയിരുന്നു. സാമ്പാറും, അവിയലും, കാളനും, ഓലനും പാലടയുമായി ഒരു ചുണയില്ലാത്ത ഓണം. ഓ...
വാർദ്ധക്യമേ ഞാൻ “ബിസി”യാ
ഉദയ സൂര്യന്റെ മുഴുവൻ ഉഷസും ഏറ്റുവാങ്ങി, പൂച്ചയോടും, പ്രാവിനോടും എന്നു വേണ്ട റോഡിൽ കാണുന്ന സകല ജീവജാലങ്ങളോടും കുശലം ചോദിച്ച്, കമ്മ്യൂണിറ്റി കോളേജിലേക്ക് കൈ കോർത്ത് നടന്നു പോകുന്ന മൈക്കിളും മാർത്തയും അടുത്ത കാലത്തായി ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പ്രഭാതദൃശ്യങ്ങളിൽ ഒന്നാണ്. ഷേവ് ചെയ്‌ത് തുടുത്ത മുഖം ഹെയർ ജെൽ തേച്ച് ചീകി വച്ച മുടി സ്വർണ്ണക്കണ്ണടവയ്‌പ് പല്ല് കാണിച്ചുള്ള ചിരി മൈക്കിൾ ഒരു സുന്ദരനാണെന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ പൊക്കം കുറഞ്ഞ് അല്‌പമൊരു മുടന്തോടെ ബ്യൂട്ടി പാർലറിൽ പോയി ബ്‌ള...