സീമ ശ്രീഹരിമേനോൻ
ഗിരിജക്കൊരു മുറി
ഗിരിജക്കു മുറി മുകളിൽ വേണോ താഴെ വേണോ എന്ന് അവളോടൊരു അഭിപ്രായം ചോദിക്കാം അടുത്ത പ്രാവശ്യം കാണുമ്പോൾ എന്നു സുഷമ തീരുമാനിച്ചു. പുതിയതായി വയ്‌ക്കുന്ന വീടിനു പേരു വരെ കണ്ടുപിടിച്ചു കഴിഞ്ഞിട്ടും. “അവളുടെ പേരു ഇതു വരെ തനിക്കറിയില്ലന്നൊരു സത്യം പറഞ്ഞാലൊരു ചമ്മലിനു ഇട നല്‌കുന്നുണ്ട് ആലോചിക്കുമ്പോൾ. സ്വന്തമായൊരു പേരില്ല എന്നത് അവൾക്കു മാനക്കേടൊന്നും ഉണ്ടാക്കാനിടയില്ലെന്നാലും അവൾക്കൊരു പേരു വേണമെന്നതു അവളെക്കാൾ സുഷമയുടെ ആവശ്യമായി മാറിയിരുന്നു. ഭൂമിയിലെ പകുതി മനുഷ്യനും അവകാശപ്പെട്ട അവൾ, എന്ന സർവ്വന...