സെബാസ്‌റ്റ്യൻ വലിയകാല
സ്വപ്‌നം
പുലർച്ചെ നാലുമണിക്കാണ് പ്രിയതമ എന്നെ സ്വപ്‌നം കണ്ടത്. പെങ്ങൾ, മൂന്നേമുക്കാലിന് തന്നെ ആ സ്വപ്‌നം കണ്ടിരുന്നു. ഓഫീസിലെ രമയും ആ സ്വപ്‌നം തന്നെ കണ്ടതിലാണ് അത്ഭുതം. പിന്നെയാണറിഞ്ഞത്, പാൽക്കാരനും പലചരക്കുകടക്കാരനും അതേസ്വപ്‌നം കണ്ടുവെന്ന്. ‘കാൺമാനില്ല’ എന്നായിരുന്നു എല്ലാ സ്വപ്‌നങ്ങളിലും അവർ കണ്ടത്. Generated from archived content: story8_dec.html Author: sebastian_valiyakala