സെബാസ്‌റ്റ്യൻ
വീട്
ഇരുളിനെ കൊതിയോടെ നോക്കി നില്‌ക്കും വീട് എന്നെ ശാസിച്ചുഃ “കാട്ടുപോത്തേ പോയ് കിടന്നുറങ്ങു മുറിയിൽ കിടക്ക വിരിച്ചിട്ടുണ്ട്.” മുറ്റത്ത് നില്‌ക്കുകയായിരുന്നു ഞാനപ്പോൾ. വീടിന്റെ സംസാരങ്ങൾ എനിക്കു മാത്രമേ കേൾക്കാനാവൂഃ ഭാഗ്യം; ചീത്ത വിളികേൾക്കില്ലല്ലോ മറ്റാരും. മറിച്ചൊന്നും ഉരിയാടാതെ പോയി കിടന്നു മുറിയിൽ. ഇരുട്ടിന്റെ ചെളിവെളളത്തിൽ. “കാട്ടുപോത്തേ ഉറങ്ങിയോ?” വീട് വിളിച്ചു ചോദിച്ചു. മിണ്ടുവാൻ തോന്നിയില്ല. പുറത്തെ ഇരുളിനെ നാവാൽ നക്കിവലിച്ച് ഉളളിലാക്കി രസിച്ചുകൊണ്ടിരുന്നു. അധികാരി...
പട്ടുപോകാത്ത വൃക്ഷം
സമകാലീന കവികളിൽ ഒരു നക്ഷത്രമായി തിളങ്ങിനില്‌ക്കാൻ അയ്യപ്പന് മാത്രമെ കഴിഞ്ഞിട്ടുളളു. അദ്ദേഹത്തെ ആധുനിക കവിയെന്നോ നവീന കവിയെന്നോ വ്യാഖ്യാനിക്കാൻ കഴിയില്ല, നിരൂപകർക്കുപോലും. അത്രയ്‌ക്ക് മൗലീകവും പുതിയതുമായ അടയാളങ്ങൾ വരച്ചിടാൻ കവിതയിൽ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം അയ്യപ്പനുമായുളള ബന്ധം കൊണ്ട് എഴുതിവെയ്‌ക്കുന്നതല്ല. ഒരു കവിക്ക് എത്രത്തോളം തന്റെ ജീവിതവുമായി കവിത ബന്ധപ്പെട്ടു നില്‌ക്കാം എന്നതിന് അവസാനവാക്കാകും അയ്യപ്പൻ എന്ന കവി. ഈ തിരിച്ചറിവ് മലയാളഭാഷ തിരിച്ചറിഞ്ഞിട്ടുണ്ട്. അദ്ദേഹത്ത...