സെബാസ്‌റ്റ്യൻ
എന്നിട്ട്
ഒരു കാടുണ്ടായിരുന്നു. എന്നിട്ട്? ഒരു നാടുണ്ടായിരുന്നു. എന്നിട്ട്? തോടും പുഴയും കുളവുമുണ്ടായിരുന്നു. എന്നിട്ട്? കാടും കുളവും പുഴയും തോടുമുണ്ടായിരുന്നു. അത്രതന്നെ. Generated from archived content: poem5_aug.html Author: sebastain
സ്നേഹമേ
നിമിഷങ്ങൾക്ക്
നൂറ്റാണ്ടുകളുടെ
ദൈർഘ്യമെന്ന്
നിന്റെ ശബ്‌ദംകാത്ത
നിമിഷങ്ങൾ
എന്നോടു പറഞ്ഞു
കാത്തിരുന്നു
വളർന്നുവലുതായ ദു;ഖം
ഉളളിനെ ഞെരിച്ചുകളഞ്ഞു.
കൊണ്ടുപോകുക...
പ്രേമത്താൽ ചോരയിറ്റുന്ന എന്റെ
പ്രാണനെക്കൂടി!
Generated from archived content: poem11_nov17_06.html Author: sebastain