സേബാ തോമസ്
കിളിച്ചുണ്ടൻ മാമ്പഴം
അങ്ങേ വീട്ടിലെ അപ്പു നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തി. അമ്മ പ്രത്യേകമായി പത്രക്കടലാസിൽ പൊതിഞ്ഞ് ചാക്കുനൂൽകൊണ്ട് വരിഞ്ഞുകെട്ടി കൊടുത്തുവിട്ട പൊതികൾ അപ്പു ഇന്നലെ വൈകിട്ടുതന്നെ വീട്ടിൽ കൊണ്ടുവന്നു തന്നു. ഒപ്പം ഒരു താക്കീതും. അമ്മ പ്രത്യേകം പറഞ്ഞു ആ മാമ്പഴം ഇന്നുതന്നെ തിന്നണം അല്ലെങ്കിൽ കേടാവും. പൊതികൾ ഓരോന്നായി അഴിച്ചപ്പോൾ വടക്കിനിയിൽ കാൽ നീട്ടിയിരുന്ന്, മടിയിലെ മുറത്തിലേക്ക് മാങ്ങ ചെത്തിയിടുന്ന അമ്മയുടെ പുകയേറ്റ് മങ്ങിയ മുഖവും ആ സ്‌നേഹത്തിന്റെ ഊഷ്‌മളതയും ഹൃദയത്തിലേക്ക് ഒരു വേദനയായി തുളച...
സമാന്തര രേഖകൾ
കഴിഞ്ഞ ജന്മം അവളൊരു മുല്ലവളളിയായിരുന്നു പടർന്നു കയറാൻ ഉറപ്പുളള വൃക്ഷം തേടി അവൾ ഭൂമിയാകെ അലഞ്ഞു ഈ ജന്മം അവൾ മുല്ലവളളിയുടെ ആത്മാവുളള തണൽ വൃക്ഷമായി പിറന്നു അവളുടെ ആത്മാവ് അപ്പോഴും ഭാവനയിലെ മരത്തെ തേടി അലഞ്ഞു. ഒടുവിൽ അവൾ ആ മരം കണ്ടെത്തി ഒരു സമാന്തര രേഖയിൽ, ഒരു ശിഖരപ്പാടകലെ വർണ്ണങ്ങൾക്കും സ്വപ്‌നങ്ങൾക്കും ഇടയിൽ അവളുടെ ആകാരവും ആ അന്തരവും ഒരു ശാപമായ്... Generated from archived content: poem2_apr7.html Author: seba_thomas